എട്ടുപേർക്ക് ഭവനം നൽകി കാതോലിക്കബാവായുടെ 68ാം ജന്മദിനാഘോഷം. അയ്യംപറമ്പ് ബഥേൽകുന്നിലെ ബാവയുടെ പേരിലുള്ള രണ്ടരയേക്കർ സ്ഥലത്ത് എട്ടുപേർക്ക് സ്‌നേഹത്തണൽ തീർത്താണ് ബാവ തന്റെ 68ാം ജന്മദിനം ആഘോഷിക്കുന്നത്. പത്തുപേർക്ക് വീടുകൾ പണിതു നൽകിയായിരുന്നു പിറന്നാളാേഘാഷം. വീടില്ലാതെ കടത്തിണ്ണയിലും വഴിയരികിലും അന്തിയുറങ്ങിയവരെ ജാതിമത ഭേദമെന്യേ കണ്ടെത്തിയാണ് പുനരധിവസിപ്പിച്ചത്. എട്ടുവീടുകളിൽ ആറെണ്ണം വ്യക്തികളുടെ സ്‌പോൺസർഷിപ്പും ഓരോന്നുവീതം പരിശുദ്ധബാവയും യുവജന വിദ്യാർത്ഥിപ്രസ്ഥാനവും ചേർന്നാണ് പണികഴിപ്പിച്ചത്.

കഴിഞ്ഞവർഷം ശിലയിട്ട എട്ടുവീടുകൾ ഞായറാഴ്ച കൂദാശ ചെയ്യും. 2ന് ബാവ കൂദാശന നിർവ്വഹിച്ച് താക്കോൽ കൈമാറും. ബാബു എം. പാലിശ്ശേരി എംഎൽഎ. മുഖ്യപ്രഭാഷനാകും. ഒന്നാംഘട്ടത്തിൽ സ്രോതസ്സ് ചാരിറ്റബിൾ സൊസൈറ്റിയാണ് പത്തു വീടുകൾ നിർമ്മിച്ചത്. 31ന് ഭവനരഹിതരോടൊപ്പമാണ് ബാവ തന്റെ ജന്മദിനം ആഘോഷിക്കുന്നത്.

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പാലക്കാട് മഞ്ഞപ്ര ബാലഭവനിൽ അന്തേവാസികളോടൊപ്പം ചിലവഴിച്ചു. രാവിലെ 7.30 ന് ബാലഭവനിലെ ചാപ്പലിൽ പരിശുദ്ധ ബാവ വി.കുർബാന അർപ്പിച്ചു. തുടർന്ന് ബാലഭവനിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. വർഷങ്ങളായി പരിശുദ്ധ ബാവായുടെ ജന്മദിനം ആഘോഷിക്കുന്നത് ഇവിടുത്തെ കുട്ടികളോടൊപ്പമാണ്. കുന്നംകുളം: ഭവനരഹിതരായ എട്ടുപേർക്ക് വീടുകൾ നൽകി മലങ്കര ഓർത്തഡോക്‌സ് കാതോലിക്കബാവ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ജന്മദിനം ആഘോഷിക്കുന്നു.