ബാങ്കോക്ക് : തുടർച്ചായായി നാലാം തവണയും വിശ്വസുന്ദരീ പട്ടം ഫിലിപ്പീൻസിലേക്ക് എത്തിയതിന്റെ ആഹ്ലാദമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം കാണുന്നത്. അതിന് കാരണക്കാരിയായ 24കാരി കത്രിയോനയ്ക്ക് ലോകം നിറകൈയടിയാണ് ഇപ്പോൾ നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് കത്രിയോന (24) കിരീടം ചൂടിയത്.

മിസ് ദക്ഷിണാഫ്രിക്ക തമാറിൻ ഗ്രീൻ രണ്ടാം സ്ഥാനക്കാരിയും മിസ് വെനിസ്വേല സ്‌തേഫാനി ഗുട്ട്യേറസ് മൂന്നാം സ്ഥാനക്കാരിയുമായി. ഗായികയും മോഡലുമായ കത്രിയോനയുടെ പിതാവ് ഓസ്‌ട്രേലിയക്കാരനാണ്. അമ്മ ഫിലിപ്പീൻസുകാരിയും. അഗ്നിപർവത ലാവയുടെ ചുവന്ന നിറമുള്ള ഗൗൺ അണിഞ്ഞാണ് കത്രിയോന അവസാന റൗണ്ടിൽ വേദിയിലെത്തിയത്.

 മനിലയിലെ ചേരികളിലെ സന്നദ്ധപ്രവർത്തനത്തിനിടെ കണ്ട ജീവിതം, ദുരിതങ്ങൾക്കിടയിലും സൗന്ദര്യം കണ്ടെത്താൻ തന്നെ പഠിപ്പിച്ചുവെന്ന അവസാന റൗണ്ടിലെ ചോദ്യത്തിനുള്ള മറുപടിയാണ് കത്രിയോനയെ കിരീടനേട്ടത്തിൽ എത്തിച്ചത്.

2015ലെ മത്സരവേദിയിൽ ജേതാവിന്റെ പേര് തെറ്റായി പ്രഖ്യാപിച്ച സ്റ്റീവ് ഹാർവിയാണ് ഇത്തവണയും അവതാരകനായത്. വിശ്വസുന്ദരി മത്സര ചരിത്രത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ മത്സരാർഥിയായതും ശ്രദ്ധേയമായി. സ്‌പെയിനിൽനിന്നുള്ള ആഞ്ജല പോൺസെയാണ് ഇങ്ങനെ ചരിത്രത്തിൽ സ്ഥാനം നേടിയത്.

വ്യത്യസ്ത മേഖലകളിൽ തിളങ്ങുന്ന 7 സ്ത്രീകൾ വിധികർത്താക്കളായി എത്തിയ ഇത്തവണത്തെ മത്സരത്തിന്റെ പ്രമേയം 'ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ' എന്നതാണ്.  മത്സരഫലം വന്ന് മിനിട്ടുകൾക്കകം കത്രിയോനയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ആശംസാ പ്രവാഹമായിരുന്നു. ഇൻസ്റ്റാഗ്രാമിലടക്കം നിരവധി പേരാണ് കത്രിയോനയ്ക്ക് ആശംസയുമായി എത്തിയത്. 

സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇരുപത്തിനാലുകാരിയായ കാത്രിയോണ എയ്ഡ്സ് രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകയും അദ്ധ്യാപികയുമാണ്. 93 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഫിലിപ്പൻസ് സുന്ദരി വിശ്വസുന്ദരി പട്ടം സ്വന്തമാക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായ മിസ് ദക്ഷിണാഫ്രിക്ക തമ്രിയാൻ ഗ്രീൻപ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. സെക്കൻഡ് റണ്ണറപ്പ് മിസ് വെനസ്വേല സ്റ്റെഫാനി ഗുട്ടേർസ് നിയമ വിദ്യാർത്ഥിനിയാണ്.

 സ്‌പെയിനിന്റെ ആംഗല പോൺസ് മിസ് യൂണിവേഴ്‌സ് മത്സരത്തിനെത്തുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി ചരിത്രം സൃഷ്ടിച്ചു. അറുപത്തിയേഴാമത് മിസ് യുണിവേഴ്‌സ് മത്സരത്തിൽ പ്രശസ്തരായ വനിതാ സംരഭകരും ഫാഷൻ ഡിസൈനർമാരും മുൻ വർഷങ്ങളിലെ വിജയികളും വിധികർത്താക്കളായി എത്തി. തായ്‌ലന്റിലെ ബാങ്കോക്കിലാണ് മത്സരം നടന്നത്.