- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറകിൽ കൈയും കെട്ടി അയ്യർ, ഒപ്പം ഐകോണിക്ക് ബിജിഎമ്മും; 'യു ട്യൂബിൽ തരംഗമായി സിബിഐ5 ദി ബ്രെയിൻ' പുതിയ മോഷൻ പോസ്റ്റർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ സേതുരാമയ്യർ പുറകിൽ കൈയും കെട്ടി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം ഏറെ പ്രശസ്തമായ സിബിഐ തീം മ്യൂസിക്കുമുണ്ട്.
1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.
സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ബാനർ- സ്വർഗ്ഗചിത്ര, നിർമ്മാണം- അപ്പച്ചൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ. അസോസിയേറ്റ് ഡയറക്ടർ -ബോസ് വി. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻസ്റ്റുഡിയോ -സപ്ത റെക്കോർഡ്‌സ്. ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള. കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ. മേക്കപ്പ്- പ്രദീപ് രംഗൻ. സ്റ്റിൽസ്- സലീഷ് ഷ് കുമാർ. വിതരണം - സ്വർഗ്ഗചിത്ര. പി ആർ ഒ -മഞ്ജു ഗോപിനാഥ്. മീഡിയ മാർക്കറ്റിങ് - മമ്മൂട്ടി ടൈംസ്.