- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിബിഐ' സിരീസിലെ അഞ്ചാം ചിത്രം തുടങ്ങുന്നു; ലിജോ ചിത്രത്തിനു ശേഷം മമ്മൂട്ടി 'സേതുരാമയ്യർ'; ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിങ്കളാഴ്ച
'സിബിഐ' സിരീസിലെ അഞ്ചാം ചിത്രം തുടങ്ങുന്നു; ലിജോ ചിത്രത്തിനു ശേഷം മമ്മൂട്ടി 'സേതുരാമയ്യർ'; ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിങ്കളാഴ്ച
കൊച്ചി: മമ്മൂട്ടി നായകനായെത്തിയ 'സിബിഐ' സിരീസിലെ അഞ്ചാം ചിത്രം ആരംഭിക്കുന്നു. കെ മധു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. എന്നാൽ ഡിസംബർ പകുതിയോടെയാവും മമ്മൂട്ടി ജോയിൻ ചെയ്യുക.
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളുമുണ്ട് അഞ്ചാം ഭാഗത്തിൽ. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശ്യാം ഒരുക്കിയ പ്രശസ്തമായ പശ്ചാത്തല സംഗീതം പുതിയ ചിത്രത്തിനുവേണ്ടി പുനരാവിഷ്‌കരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ എന്നിവരാണ് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന താരനിര. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിൽ തന്നെയാവും സിരീസിലെ അഞ്ചാം ചിത്രവും.
നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂർണ്ണമായും തമിഴ്‌നാട്ടിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പഴനി ഷെഡ്യൂൾ പുരോഗമിക്കുകയാണ്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ൽ എത്തുക.
കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉൾക്കൊണ്ടുള്ളതാവും ചിത്രമെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. പ്രശസ്ത നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാണം.
മണിച്ചിത്രത്താഴ്, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദർ, അനിയത്തിപ്രാവ്, വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ആയ സ്വർഗചിത്ര അപ്പച്ചൻ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം നിർമ്മിക്കുന്ന ചിത്രമാണിത്.




