ന്യൂഡൽഹി: ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉയർന്ന മെഡിക്കൽ കോഴക്കേസിൽ സിബിഐക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. ഒഡീഷ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺ സംഭാഷണം ചോർന്നതിനാണ് നടപടി.

ഈ മാസം 22നകം സിബിഐ മറുപടി നൽകണമെന്ന് സുപ്രീംകോടതി ആവിശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ മുൻ ജഡ്ജി സമർപ്പിച്ച ഹർജിയിലാണ് നടപടി.