- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ വരുമ്പോൾ നെഞ്ചിടിക്കുന്നത് മുസ്ലിംലീഗിന്; ലീഗ് സമ്മർദ്ദത്തിൽ യുപിഎ മടിച്ചിടത്തു നിന്ന് മോദി തുടങ്ങുന്നു; കലാപം സൃഷ്ടിച്ചതിന് പിന്നിൽ വ്യവസായ ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങളെന്നതിലും അന്വേഷണം; രണ്ടാം മാറാട് കൂട്ടക്കൊലയിലെ യഥാർത്ഥ സത്യം ഇനിയെങ്കിലും പുറത്തുവരുമോ?
കോഴിക്കോട്: സാംസ്കാരിക കേരളത്തിനേറ്റ ഒരു മുറിവാണ് മാറാട് കലാപം. സൗഹാർദ്ദത്തോടെ താമസിക്കുന്ന മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങൾ പലതവണ ഉയർന്നു കേട്ട വിഷയത്തിൽ ഒടുവിൽ സിബിഐ അന്വേഷണം വരികയാണ്. രണ്ടാം മാറാട് കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന് അനുകൂലമായ നിലപാട് സിബിഐ കൈക്കൊണ്ടതോടെ കേസിന് വീണ്ടും രാഷ്ട്രീയമാനവും കൈവരിക്കുകയാണ്. കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ മാറാട് കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വരുന്നതിനെ ശരിക്കും ഭയക്കുന്നത് മുസ്ലിംലീഗാണ്. കാരണം പ്രമുഖരായ ലീഗ് നേതാക്കളുടെയും ലീഗ് അനുഭാവമുള്ള വ്യവസായ ഗ്രൂപ്പിന്റെയും താൽപ്പര്യങ്ങളാണ് ഇത്തരമൊരു കലാപം സൃഷ്ടിച്ചതെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതടക്കമുള്ള ഗൂഢാലോചനയിലാണ് സിബിഐ അന്വേഷണം വരുന്നത്. രണ്ടാ മാറാട് കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. കഴിഞ്ഞ എൽഡിഎഫ്
കോഴിക്കോട്: സാംസ്കാരിക കേരളത്തിനേറ്റ ഒരു മുറിവാണ് മാറാട് കലാപം. സൗഹാർദ്ദത്തോടെ താമസിക്കുന്ന മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങൾ പലതവണ ഉയർന്നു കേട്ട വിഷയത്തിൽ ഒടുവിൽ സിബിഐ അന്വേഷണം വരികയാണ്. രണ്ടാം മാറാട് കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന് അനുകൂലമായ നിലപാട് സിബിഐ കൈക്കൊണ്ടതോടെ കേസിന് വീണ്ടും രാഷ്ട്രീയമാനവും കൈവരിക്കുകയാണ്. കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ മാറാട് കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വരുന്നതിനെ ശരിക്കും ഭയക്കുന്നത് മുസ്ലിംലീഗാണ്. കാരണം പ്രമുഖരായ ലീഗ് നേതാക്കളുടെയും ലീഗ് അനുഭാവമുള്ള വ്യവസായ ഗ്രൂപ്പിന്റെയും താൽപ്പര്യങ്ങളാണ് ഇത്തരമൊരു കലാപം സൃഷ്ടിച്ചതെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതടക്കമുള്ള ഗൂഢാലോചനയിലാണ് സിബിഐ അന്വേഷണം വരുന്നത്.
രണ്ടാ മാറാട് കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉന്നയിച്ച ആവശ്യം യുപിഎ സർക്കാർ തള്ളിയിരുന്നു. 2003 മെയ് രണ്ടിനായിരുന്നു ഒൻപതുപേരുടെ ജീവനെടുത്ത കലാപം. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2008 ൽ വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചിരുന്നു. 138 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 62 പേർക്ക് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇതിനു മുൻപു തന്നെ ജുഡീഷ്യൽ കമ്മിഷൻ നിർദേശിച്ചിരുന്നു.
രണ്ടാം മാറാട് കലാപം അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നു. ജസ്റ്റിസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷനാണ് ഇത് അന്വേഷിച്ചത്. വിപുലമായ ഗൂഢാലോചനയുണ്ടെന്നും സാമ്പത്തിക സ്രോതസും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കണമെന്നും ജുഡീഷ്യൽ കമ്മിഷൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളിൽ നിന്നു ആവശ്യം ഉയർന്നിരുന്നു. ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ഡിആർഐ, തുടങ്ങിയവയുടെ സംയുക്ത സംഘം അന്വേഷിക്കണമെന്നായിരുന്നു അന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായ നിർദ്ദേശം.
എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോൾ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചത്. ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ആകാം എന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാണ് സിബിഐ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ ചില വ്യവസായഗ്രൂപ്പുകളാണെന്ന ആരോപണത്തിനും സംഭവത്തിന് മുന്നോടിയായി ഗൂഢാലോചന നടത്തിയയെന്നതിനോ, കൂട്ടക്കൊലക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിനോ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നും ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ബേപ്പൂർ തുറമുഖ വികസനവും തീരദേശപാത നിർമ്മാണവും പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളും മുന്നിൽക്കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാൻ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യകേ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെൡപ്പെടുത്തൽ മറ്റൊന്നായിരുന്നു. ഹവാലാ ഇടപാടുകൾ അടക്കം പലകാര്യങ്ങളും നടന്നിരുന്ന എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുള്ളതിനാലും കേസ് ഏറ്റെടുക്കാൻ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ മാറിയ കേന്ദ്രഭരണം തന്നെയാണ് സിബിഐയുടെ പുതിയ നിലപാടിന് കാരണമെന്നാണ് വിലയിരുത്തേണ്ടത്. കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ൽത്തന്നെ സിബിഐ അന്വേഷാണാവശ്യം ഉയർന്നെങ്കിലും അന്നത്തെ യുഡിഎഫ് സർക്കാർ സമ്മതിച്ചില്ല. കേസ് വിശദമായി അന്വേഷിക്കാൻ വലിയൊരുസംഘത്തെ നിയോഗിച്ചെന്ന് അന്ന് ഐജിയായിരുന്ന മഹേഷ് കുമാർ സിങ്ല തേെന്ന കോടതിയെ അറിയിച്ചു.
2006ലെ ഇടതുസർക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തെങ്കിലും കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ സമ്മതം മൂളിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിൽ നിന്ന് അനുമതി കിട്ടിയില്ലെന്നായിരുന്നു സിബിഐ നിലപാട്. മുസ്ലിം ലീഗിന്റെ രാഷ്ടീയ സമ്മർദ്ദമാണ് യുപിഎ സർക്കാർ പിന്തിരിയാൻ കാരണമെന്നായിരുന്നു ആരോപണം. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം എ ന്നതായിരുന്നു എക്കാലവും സംസ്ഥനത്തെ ബിജെപി നിലപാട്. മോദി സർക്കാർ അധികാരം ഏറ്റതോടെയാണ് കോഴിക്കോട് സ്വദേശിയും വ്യവഹാരിയുമായി കോളക്കോടൻ മൂസാഹാജിയുടെ ഹർജി ഹൈക്കോടതിയിൽ എത്തുന്നതും കേന്ദ്ര സർക്കാരിനായി സിബിഐ വ്യത്യസ്ഥ നിലപാടെടുത്തതും.
സിബിഐ അന്വേഷണത്തിലെങ്കിലും രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചനക്ക് പിന്നിലാരെന്ന് തെളിയുമോ എന്നാണ് അറിയേണ്ടത്. അതോ ലീഗിനെ വരുതിയിൽ നിർത്താൻ വേണ്ടി ബിജെപി സിബിഐയെ ഉപയോഗിക്കുമോ എന്നതുമാണ് അറിയേണ്ടത്.