- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശർക്കര കച്ചവടത്തിന്റെ മറവിൽ തട്ടിപ്പിന് തുടക്കം; സൗകര്യം കൂടിയപ്പോൾ റേഷനരി ബ്രാൻഡഡ് അരിയാക്കി കരിഞ്ചന്തയിൽ ഒഴുക്കുന്ന മറിമായം; കാസർകോട്ടെ ആർ.ആൻഡ്.എസ്.കമ്പനിയുടെ കള്ളക്കളിക്ക് കൂട്ട് സിവിൽ സപ്ലൈസ് ഫുഡ് കോർപറേഷൻ ഉദ്യോഗസ്ഥർ; 11 വർഷത്തെ തട്ടിപ്പിന് കടിഞ്ഞാണിടാൻ സിബിഐ
കാസർഗോഡ്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ അരി മറിച്ച് വിറ്റ് ലാഭം കൊയ്യുന്ന സംഘത്തിന് ഒത്താശ ചെയ്യുന്നത് വകുപ്പ് ഉദ്യോഗസ്ഥരും ഫുഡ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുമെന്ന് സൂചന. കഴിഞ്ഞ 11 വർഷക്കാലമായി ഈ തട്ടിപ്പ് നിർബാധം തുടരുന്നത് ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണ കൊണ്ടാണെന്നാണ് സിബിഐ. നിഗമനം. ആർ.ആൻഡ്.എസ്.ട്രേഡിങ് കമ്പനി ആർ.എസ്. എന്ന ബ്രാന്റ് നാമത്തിലാണ് റേഷനരി 50 കിലോഗ്രാം വീതം ചാക്കുകളിലാക്കി മാറ്റി മറിച്ചു വിൽക്കുന്നത്. കാസർഗോഡ് മാർക്കറ്റിഗ് സൊസൈറ്റിയുടെ കെട്ടിടത്തിന് സമീപം മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്താണ് റേഷനരി ബ്രാൻഡ് നാമത്തിലുള്ള ചാക്കുകളിലാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിബിഐ. വലവീശിയെന്ന് അറിഞ്ഞതോടെ, കമ്പനിയുടെ ഉടമസ്ഥരും ഉപ്പള സ്വദേശികളുമായ റെബിലേഷ്, ശാന്തകുമാർ എന്നിവർ മുങ്ങിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ സൂപ്പർ വൈസറായ വിദ്യാനഗർ സ്വദേശി ബോബിയെ സിബിഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോൾ റെബിലേഷും ശാന്തകുമാറും വിനോദ സഞ്ചാരത്തിലാണെന്നാണ് സിബിഐ. ക്ക് മറുപടി ലഭിച്ചത്. മഹാരാഷ്ട
കാസർഗോഡ്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ അരി മറിച്ച് വിറ്റ് ലാഭം കൊയ്യുന്ന സംഘത്തിന് ഒത്താശ ചെയ്യുന്നത് വകുപ്പ് ഉദ്യോഗസ്ഥരും ഫുഡ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുമെന്ന് സൂചന. കഴിഞ്ഞ 11 വർഷക്കാലമായി ഈ തട്ടിപ്പ് നിർബാധം തുടരുന്നത് ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണ കൊണ്ടാണെന്നാണ് സിബിഐ. നിഗമനം. ആർ.ആൻഡ്.എസ്.ട്രേഡിങ് കമ്പനി ആർ.എസ്. എന്ന ബ്രാന്റ് നാമത്തിലാണ് റേഷനരി 50 കിലോഗ്രാം വീതം ചാക്കുകളിലാക്കി മാറ്റി മറിച്ചു വിൽക്കുന്നത്. കാസർഗോഡ് മാർക്കറ്റിഗ് സൊസൈറ്റിയുടെ കെട്ടിടത്തിന് സമീപം മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്താണ് റേഷനരി ബ്രാൻഡ് നാമത്തിലുള്ള ചാക്കുകളിലാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സിബിഐ. വലവീശിയെന്ന് അറിഞ്ഞതോടെ, കമ്പനിയുടെ ഉടമസ്ഥരും ഉപ്പള സ്വദേശികളുമായ റെബിലേഷ്, ശാന്തകുമാർ എന്നിവർ മുങ്ങിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ സൂപ്പർ വൈസറായ വിദ്യാനഗർ സ്വദേശി ബോബിയെ സിബിഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോൾ റെബിലേഷും ശാന്തകുമാറും വിനോദ സഞ്ചാരത്തിലാണെന്നാണ് സിബിഐ. ക്ക് മറുപടി ലഭിച്ചത്.
മഹാരാഷ്ട്രയിൽ നിന്നും വൻ തോതിൽ കാസർഗോഡ് ജില്ലയിൽ ശർക്കര എത്തിക്കുകയും അത് പാക്കുകളിലാക്കി മാറ്റി വ്യാപാരം നടത്തി വരുന്ന സ്ഥാപനമായിരുന്നു ആർ ആൻഡ് എസ്. ട്രേഡിങ് കമ്പനി. 10 വർഷം മുമ്പാണ് ശർക്കര കച്ചവടത്തിന്റെ മറവിൽ റേഷനരി കരിഞ്ചന്ത അരിയാക്കി മാറ്റുന്ന വ്യാപാരം ആരംഭിച്ചത്. സിവിൽ സപ്ലൈസിന്റെ ഗോഡൗൺ സ്ഥാപിച്ചതോടെയാണ് ഇതിന് തുടക്കമിട്ടത്.
സിവിൽ സപ്ലൈസ് ഗോഡൗണിന്റെ സമീപത്ത് ഇവർ മറ്റൊരു കെട്ടിടത്തിൽ ഗോഡൗൺ സ്ഥാപിച്ചായിരുന്നു തുടക്കം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആർ.എസ്. കമ്പനിയുടെ ഗോഡൗണിലേക്ക് അരി ഒഴുകി. അങ്ങിനെ കച്ചവടം പൊടി പൊടിക്കുകയും ലാഭം കുന്നു കൂടുകയും ചെയ്തു. ഈ കരിഞ്ചന്ത കച്ചവടം മുടക്കമില്ലാതെ തുടരുന്നതിനിടെയാണ് സിബിഐ. റെയ്ഡ്. ഒരു വർഷം ഫുഡ് കോർപ്പറേഷന്റെ ഗോഡൗണിൽ നിന്നും സിവിൽ സപ്ലൈസ് സംഭരണ ശാലയിലേക്ക് 450 ലേറെ ലോഡ് അരി എത്തുന്നുണ്ട്. ഈ അരിയിൽ ഗണ്യമായ ഭാഗം ആർ.എസ്. കമ്പനിയിലേക്കാണ് ഒഴുകുന്നത്. കമ്പനി ബ്രാന്റ് ചെയ്ത് റേഷനരി പുറത്തിറക്കും.
50 കിലോ ഗ്രാം വീതമുള്ള 75 ചാക്ക് അരി ഇവിടെ നിന്നും സിബിഐ. പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സിബിഐ. ഇൻസ്പെക്ടർമാരായ ഇമ്മാനുവൽ എയ്ഞ്ചൽ, പി.ഐ. അബ്ദുൾ അസീസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന ഉടമകളെ പിടികൂടാൻ സിബിഐ. പൊലീസ് സഹായം തേടിയിട്ടുണ്ട്.