- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണത്തിൽ ഇടപെടാതെ ഹൈക്കോടതി; കേരളത്തിൽ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; കൊലപാതകിയെ കണ്ടെത്താൻ സിബിഐ അന്വേഷണമാവെന്ന് രാജ്‌നാഥ് സിങ്; മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹത കണ്ട് പിണറായിയും; ജിഷാ കൊലക്കേസിൽ തുമ്പുണ്ടാക്കാനാവാതെ വലഞ്ഞ് പൊലീസ്
കൊല്ലം: ജിഷ വധക്കേസ് അന്വേഷണത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് ഈമാസം 30 ന് വീണ്ടും പരിഗണിക്കും. ജിഷ വധക്കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എ.ഡി.ജി.പി പത്മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയൽവാസികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഉടൻ പിടിയിലാവുമെന്ന് എ.ഡി.ജി.പി ആവർത്തിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ട
കൊല്ലം: ജിഷ വധക്കേസ് അന്വേഷണത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് ഈമാസം 30 ന് വീണ്ടും പരിഗണിക്കും. ജിഷ വധക്കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എ.ഡി.ജി.പി പത്മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയൽവാസികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഉടൻ പിടിയിലാവുമെന്ന് എ.ഡി.ജി.പി ആവർത്തിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടിൽതപ്പുകയാണ് പൊലീസ്. അതിനിടെ, വൈകീട്ട് അഞ്ചിന് വെള്ളവുമായി ജിഷ വീട്ടിലേക്ക് പോകുന്നത് കണ്ടതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിനിടെ ജിഷ വധക്കേസിൽ സിബിഐ. അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് അറിയിച്ചു. കുറ്റവാളിക്ക് തക്കതായ ശിക്ഷ ലഭിക്കും. കേരളത്തിൽ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം ചാത്തന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണമെന്നാണ് രാജ്‌നാഥ് സിങ് പറയുന്നത്.
ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹതയെന്ന് സിപിഐ(എം) നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ആശു്പത്രിയിൽ ചികിത്സയിലുള്ള ജിഷയുടെ അമ്മയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. പിന്നീട് കൊലപാതകം നടന്ന വീടും അദ്ദേഹം സന്ദർശിച്ചു. മകളുടെ ശരീരം ഒരുനോക്ക് കാണുവാൻ പോലും പൊലീസ് സമ്മതിച്ചില്ല എന്നാണ് അവർ തന്നോട് പറഞ്ഞതെന്ന് പിണറായി പറഞ്ഞു. മകളുടെ മൃതദേഹം ദഹിപ്പിക്കരുത് എന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. അത് മറികടന്ന് എന്തിനു ദഹിപ്പിച്ചു എന്നത് സംശയം ജനിപ്പിക്കുന്നു. പകലാണ് അതിക്രമം നടന്നത്. സ്വന്തം വീട്ടിൽ പോലും കഴിയാനാവാത്ത അവസ്ഥ. കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ സുരക്ഷിതരല്ല എന്നും പിണറായി ആരോപിച്ചു.
നിയമവിദ്യാർത്ഥിനി ജിഷയുടെ ഘാതകർക്ക് വധശിക്ഷ നൽകണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷയുടെ അമ്മയെ സുധീരനും സന്ദർശിച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇത്. ഇത്രയും ക്രൂരമായ കൊല നടത്തിയ ആളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഈ തരത്തിൽ മഹാപാതകം ചെയ്ത ആളെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായത്തിലാണ് എല്ലാവരും വന്ന് നിൽക്കുക. അദ്ദേഹം പറഞ്ഞു. ജിഷയുടെ കാര്യത്തിൽ എല്ലാവർക്കും ജാഗ്രതക്കുറവുണ്ടായെന്നും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മന്ത്രി എം.കെ മുനീറും ആവശ്യപ്പെട്ടു.
അതിനിടെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയുള്ളത് അഞ്ച് പേരെന്ന് സൂചന. ഇതിൽ രണ്ട് ബസ് ഡ്രൈവർമാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുൾപ്പെടുന്നു. ബസ് ഡ്രൈവർമാരിലൊരാൾ ജിഷയുടെ അയൽവാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവർ. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊല നടന്ന അന്ന് വൈകുന്നേരം അഞ്ചരയോടെ ജിഷയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകൾ പൊലീസിൽ മൊഴി നൽകി. ജിഷ വൈകിട്ട് അഞ്ചുമണിക്ക് വെള്ളം കൊണ്ടുപോകുന്നത് കണ്ടു. അരമണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് നിലവിളിയും കേട്ടു. അജ്ഞാതനായ ഒരാൾ ആറുമണിയോടെ വീടിനു സമീപത്തെ കനാൽ കടന്നുപോയതായും മൊഴിയിൽ പറയുന്നു.
വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്കാണ് ജിഷയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജിഷയുടെ കൈവശമുണ്ടായിരുന്ന പെൻ ക്യാമറ മുമ്പ് പൊലീസ് പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അമ്മയുടെ ദൃശ്യങ്ങൾ മാത്രമെ കണ്ടെത്താനായുള്ളു. ക്യാമറ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ജിഷ കൊല്ലപ്പെട്ട ദിവസം സമീപ പ്രദേശത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയിരുന്നു. ഇവർ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.