- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെയും മകന്റെയും വീടുകളിൽ സിബിഐ റെയ്ഡ്; പരിശോധന നടത്തുന്നത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടെന്ന കേസിൽ; രാഷ്ട്രീയമായി നിശബ്ദനാക്കാൻ ശ്രമമെന്ന് ചിദംബരം
ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. സർക്കാർ വിരോധം തീർക്കുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. രാവിലെ മുതൽ ചിദംബരത്തിന്റെ ചെന്നൈയിലെ കെട്ടിടങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഷീന ബോറ കൊലപാതക കേസിലെ പ്രതികളായ പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കും ബന്ധമുള്ള മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് സഹായമൊരുക്കിയെന്ന ആരോപണമാണ് ചിദംബരത്തിന്റെ മകന്റെ കമ്പനിക്ക് മേലുള്ളത്. കൈക്കൂലി വാങ്ങി കാർത്തി ചിദംബരത്തിന്റെ കമ്പനി 2008ൽ ഐഎൻഎക്സ് മീഡിയ കമ്പനിക്ക് സഹായം നൽകിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം. 2008ൽ മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിനു കാർത്തിയുടെ കമ്പനി സഹായം നൽകിയതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ തനിക്കും മകനുമെതിരെ ഉപയോഗിക്കുകയാണു സർക്കാരെന്നു ചിദംബരം
ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. സർക്കാർ വിരോധം തീർക്കുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം.
രാവിലെ മുതൽ ചിദംബരത്തിന്റെ ചെന്നൈയിലെ കെട്ടിടങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഷീന ബോറ കൊലപാതക കേസിലെ പ്രതികളായ പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കും ബന്ധമുള്ള മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് സഹായമൊരുക്കിയെന്ന ആരോപണമാണ് ചിദംബരത്തിന്റെ മകന്റെ കമ്പനിക്ക് മേലുള്ളത്.
കൈക്കൂലി വാങ്ങി കാർത്തി ചിദംബരത്തിന്റെ കമ്പനി 2008ൽ ഐഎൻഎക്സ് മീഡിയ കമ്പനിക്ക് സഹായം നൽകിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം.
2008ൽ മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിനു കാർത്തിയുടെ കമ്പനി സഹായം നൽകിയതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.
സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ തനിക്കും മകനുമെതിരെ ഉപയോഗിക്കുകയാണു സർക്കാരെന്നു ചിദംബരം പ്രതികരിച്ചു. മകനെയും സുഹൃത്തുക്കളെയും സിബിഐ വേട്ടയാടുകയാണ്. തന്നെ നിശബ്ദനാക്കാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളടക്കം സർക്കാരിനെതിരെ നിലപാട് എടുക്കുന്നവർക്കെതിരെ കേസുകളെടുക്കുകയാണെന്നും ചിദംബരം പ്രസ്താവനയിൽ പറഞ്ഞു.
ചെന്നൈയിലും ഡൽഹിയിലുമാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. വിദേശനിക്ഷേപചട്ടം ലംഘിച്ച് പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണിയുടെയും മീഡിയാ കമ്പനിക്ക് അനുമതി നൽകിയ സംഭവത്തിൽ കാർത്തിക്കെതിരെ കേസ് രജിസ്റ്റർ ചെയതിരുന്നു. ഇതിനുപിന്നാലെയാണ് റെയ്ഡ്.
മുൻധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് പി.ചിദംബരം. ചിദംബരത്തെ അപകീർത്തിപ്പെടുത്തുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ ആരോപിച്ചു.