- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐആർസിടിസി ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകിയതിൽ ലാലു പ്രസാദിനെതിരെ കേസെടുത്തു; ലാലുവിന്റേയും ഭാര്യയുടേയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ സിബിഐ റെയ്ഡ്; ഭാര്യയ്ക്കും മകനുമെതിരെയും കേസ്
പട്‌ന: മുൻ കേന്ദ്ര റെയിൽവെ മന്ത്രി ലാലുപ്രസാദ് യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ലാലുപ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 2006-ൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടി. ലാലുപ്രസാദിന്റേയും ഭാര്യയുടേയും വീടുകൾ അടക്കം 12 ഇടങ്ങളിൽ സിബിഐ റെയ്ഡു നടക്കുകയാണ്. റാഞ്ചിയിലും പട്‌നയിലും രാവിലെ 5.20ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ ഐആർസിടിസിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ത്യൻ റെയിൽവേയിൽ നിന്നും ഐആർസിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎൻആർ ഹോട്ടലുകൾ ഏറ്റെടുത്തിരുന്നു. ഇവയുടെ നടത്തിപ്പു ചുമതല 15 വർഷത്തേക്ക് സുജാത ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് നൽകുകയായിരുന്നു. കരാർ തുകയായി 15.45 കോടിയും ലൈസൻസസ് ഫീസായി 9.96 കോടിയുമാണ് ബിഎൻആർ ഹോട്ടലുകൾ ഏറ്റെടുക്കാൻ സുജാത ഹോട്
പട്‌ന: മുൻ കേന്ദ്ര റെയിൽവെ മന്ത്രി ലാലുപ്രസാദ് യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ലാലുപ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 2006-ൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടി.
ലാലുപ്രസാദിന്റേയും ഭാര്യയുടേയും വീടുകൾ അടക്കം 12 ഇടങ്ങളിൽ സിബിഐ റെയ്ഡു നടക്കുകയാണ്. റാഞ്ചിയിലും പട്‌നയിലും രാവിലെ 5.20ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ ഐആർസിടിസിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പു ചുമതല അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഇന്ത്യൻ റെയിൽവേയിൽ നിന്നും ഐആർസിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎൻആർ ഹോട്ടലുകൾ ഏറ്റെടുത്തിരുന്നു. ഇവയുടെ നടത്തിപ്പു ചുമതല 15 വർഷത്തേക്ക് സുജാത ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് നൽകുകയായിരുന്നു. കരാർ തുകയായി 15.45 കോടിയും ലൈസൻസസ് ഫീസായി 9.96 കോടിയുമാണ് ബിഎൻആർ ഹോട്ടലുകൾ ഏറ്റെടുക്കാൻ സുജാത ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയത്.
ഇതിന് പകരമായി ലാലുവിന് രണ്ട് ഏക്കർ സ്ഥലം പട്‌നയിൽ നൽകിയെന്നാണ് വിവരം. ഇവിടെ ഇപ്പോൾ ഒരു മാൾ പണിതിരിക്കുകയാണ്. ഇത് സ്വകാര്യ കമ്പനി യാദവ് കുടുംബത്തിന് നൽകിയതാണെന്ന് സിബിഐ ആരോപിക്കുന്നു. എന്നാൽ ആരോപണം നിഷേധിച്ച ലാലുപ്രസാദ് തന്റെ ഇടപാടുകൾ സുതാര്യമായിരുന്നെന്ന് വ്യക്തമാക്കി.