- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേ ടിഎമ്മിനെ തൊട്ടാൽ പെറ്റി കേസ് ആണെങ്കിലും സിബിഐ കേസെടുക്കും! 6.15 ലക്ഷം തട്ടിച്ചെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിച്ച് സ്വന്തക്കാരെ സഹായിച്ച് സിബിഐ
ന്യൂഡൽഹി: സാധാരണഗതിയിൽ ഒരു കേസ് സിബിഐ ഏറ്റെടുക്കണമെങ്കിൽ അതിന് നിരവധി കടമ്പകളുണ്ട്. പല സംഭവങ്ങളിലും സംസ്ഥാന ഏജൻസികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉയർന്നാൽ തന്നെ സിബിഐ ഗൗനിക്കാറുപോലുമില്ല. പലപ്പോഴും കോടതികൾ നിർദേശിക്കുമ്പോൾ മാത്രമാണ് സിബിഐ കേസുകൾ ഏറ്റെടുക്കുന്നത്. സംസ്ഥാന സർക്കാരുകൾ തന്നെ ആവശ്യപ്പെട്ടിട്ടും കേസുകൾ ഏറ്റെടുക്കാൻ സിബിഐ വൈമനസ്യം കാണിക്കാറുമുണ്ട്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേ ടിഎമ്മിനെ ചിലർ കബളിപ്പിച്ചുവെന്ന ആക്ഷേപം ഉയർന്നതോടെ തന്നെ ഇക്കാര്യത്തിൽ ചാടിയിറങ്ങി കേസെടുത്ത സിബിഐയുടെ നിലപാട് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുകയാണ്. നരേന്ദ്ര മോദി സർക്കാർ ഡീ മോണിറ്റൈസേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ അത്ഭുതകരമായ വളർച്ചയുണ്ടായ കമ്പനികളിലൊന്നാണ് പേ ടിഎം. രാജ്യത്തെ ഇടപാടുകളെല്ലാം ഇനി ഡിജിറ്റൽ രൂപത്തിലാക്കണമെന്ന നയംകൂടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ പേ ടിഎം പോലുള്ള കമ്പനികൾക്ക് കോളടിക്കുകയും ചെയ്തു. ഇതോടെ കേന്ദത്തിന്റെ പുതിയ സാമ്പത്തിക പ്രഖ്യാപനങ്ങൾ ഇത്തരം കമ്പനികളെ വഴിവിട്ട്
ന്യൂഡൽഹി: സാധാരണഗതിയിൽ ഒരു കേസ് സിബിഐ ഏറ്റെടുക്കണമെങ്കിൽ അതിന് നിരവധി കടമ്പകളുണ്ട്. പല സംഭവങ്ങളിലും സംസ്ഥാന ഏജൻസികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉയർന്നാൽ തന്നെ സിബിഐ ഗൗനിക്കാറുപോലുമില്ല. പലപ്പോഴും കോടതികൾ നിർദേശിക്കുമ്പോൾ മാത്രമാണ് സിബിഐ കേസുകൾ ഏറ്റെടുക്കുന്നത്. സംസ്ഥാന സർക്കാരുകൾ തന്നെ ആവശ്യപ്പെട്ടിട്ടും കേസുകൾ ഏറ്റെടുക്കാൻ സിബിഐ വൈമനസ്യം കാണിക്കാറുമുണ്ട്.
ഈ സാഹചര്യത്തിൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേ ടിഎമ്മിനെ ചിലർ കബളിപ്പിച്ചുവെന്ന ആക്ഷേപം ഉയർന്നതോടെ തന്നെ ഇക്കാര്യത്തിൽ ചാടിയിറങ്ങി കേസെടുത്ത സിബിഐയുടെ നിലപാട് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുകയാണ്. നരേന്ദ്ര മോദി സർക്കാർ ഡീ മോണിറ്റൈസേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ അത്ഭുതകരമായ വളർച്ചയുണ്ടായ കമ്പനികളിലൊന്നാണ് പേ ടിഎം. രാജ്യത്തെ ഇടപാടുകളെല്ലാം ഇനി ഡിജിറ്റൽ രൂപത്തിലാക്കണമെന്ന നയംകൂടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ പേ ടിഎം പോലുള്ള കമ്പനികൾക്ക് കോളടിക്കുകയും ചെയ്തു.
ഇതോടെ കേന്ദത്തിന്റെ പുതിയ സാമ്പത്തിക പ്രഖ്യാപനങ്ങൾ ഇത്തരം കമ്പനികളെ വഴിവിട്ട് സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമായിരുന്നു. കറൻസി നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിൽ നരേന്ദ്ര മോദിയെ അനുമോദിച്ച്, അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി പേ ടിഎം ദേശീയ പത്രങ്ങളിൽ വൻ പരസ്യവും നൽകിയിരുന്നു. ഇതോടെ അന്നുതന്നെ മോദിയുടെ അടുപ്പക്കാരാണ് പേ ടിഎം എന്ന പ്രചരണവും സജീവമായി. ചൈനീസ് കമ്പനിയായ ആലിബാബയ്ക്ക് വൻ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് പേ ടിഎം. ഈ കമ്പനി സ്ഥാപിക്കാൻ വൻതോതിൽ കള്ളപ്പണം രാജ്യത്ത് എത്തിയതായും ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടെയാണ് ഒരു പരാതി പേ ടിഎം ഉന്നയിച്ചതോടെ ചാടിവീണ് സിബിഐ കേസെടുത്തത്. സിബിഐ ഇതിൽ കാണിച്ച അമിത താൽപര്യം കേന്ദ്രസർക്കാരിന്റെ പേടിഎമ്മിനോടുള്ള സ്‌നേഹത്തിന്റെ മറ്റൊരു മുഖമായി കണ്ട് വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു. ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേയ്ടിഎമ്മിനെ കബളിപ്പിച്ച് 6.15 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ 15 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. ഡൽഹിയിൽ ഐടി നിയമത്തിന്റെ പരിധിയിൽ വരുന്ന പരാതികളിൽ സിബിഐക്ക് നേരിട്ട് കേസെടുക്കാനാകുമെന്ന് പറഞ്ഞാണ് സിബിഐ ഇപ്പോൾ ഈ പരാതിയിൽ കൈവച്ചിട്ടുള്ളത്. ഡൽഹിയിലെ 15 ഉപയോക്താക്കളും പേയ്ടിഎമ്മിലെ ചില ജീവനക്കാരും തട്ടിപ്പിൽ പങ്കാളികളാണെന്ന് സിബിഐ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
2014-16ൽ ഈ ഉപയോക്താക്കൾ ഓൺലൈനായി പേ ടിഎം ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങിയിരുന്നു. ഉൽപന്നങ്ങൾ സ്വീകരിച്ച ശേഷം വില 'റീഫണ്ട്' ആയി തിരികെ നൽകിയെന്നാണു കമ്പനിയുടെ പരാതിയിൽ പറയുന്നത്. കേടായ ഉൽപന്നം തിരിച്ചെടുക്കുന്ന വ്യവസ്ഥയുടെ മറവിലായിരുന്നു റീഫണ്ടെന്നും എന്നാൽ അങ്ങനെ ഉൽപന്നങ്ങൾ തിരിച്ചെടുത്തില്ലെന്നു കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ 48 സംഭവങ്ങളിലായി 6.15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
ഇത് വൻ ക്രമക്കേടാണെന്ന് പറഞ്ഞാണ് മറ്റ് ഏജൻസികൾ അന്വേഷിക്കുന്നതിന് മുമ്പുതന്നെ സിബിഐ നേരിട്ട് കേസ് എറ്റെടുത്തിരിക്കുന്നത്. സാധാരണ കോടികളുടെ അഴിമതി ആരോപണങ്ങളും ഉയരുമ്പോഴും ഇതിൽ രാഷ്ട്രീയക്കാരുടെയോ വൻതോക്കുകളുടേയോ ഇടപാടുകൾ സംശയിക്കപ്പെടുമ്പോഴോ ആണ് സിബിഐ കേസുകൾ ഏറ്റെടുക്കാറ്. അതേസമയം ഇത്രയും കുറഞ്ഞ തുകയ്ക്കുള്ള ഒരു ആക്ഷേപത്തിൽ സിബിഐ താൽപര്യം കാണിച്ചതോടെ അത് ആരുടെ താൽപര്യമാണെന്ന ചോദ്യമാണ് ഉയരുന്നത്.