ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ 8,86,506 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. www.cbse.nic.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും www.cbseresults.nic.in എന്ന വെബ്‌സൈറ്റിലും ഫലം അറിയാൻ സാധിക്കും.

അലഹബാദ്, ചെന്നൈ, ഡൽഹി, ഡെറഡൂൺ, തിരുവനന്തപുരം റീജീയണുകളിലെ ഫലമാണ് ആദ്യം പുറത്തുവന്നത്. മറ്റിടങ്ങിലെ ഫലം വരുന്നതേയുള്ളൂ. കോടതി വിധിയനുസരിച്ച്, ഫലം വന്ന് മൂന്ന് ദിവസത്തിനകം കേരളത്തിൽ പ്ലസ് ടു പ്രവേശനത്തിന് അപേക്ഷിക്കണം. ഫലം വരാൻ വൈകുന്നത് മൂലം കേരളത്തിലടക്കം ഹയർ സെക്കണ്ടറി പരീക്ഷ അനന്തമായി നീണ്ട് പോയിരുന്നു. ഇത് സിബിഎസ്ഇ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്‌ത്തിയിരുന്നു.

ജൂൺ ആറ് വരെ അപേക്ഷ സമർപ്പിക്കാൻ അനുമതി ലഭിച്ചേക്കും. വേഗത്തിൽ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ച് ക്ലാസുകൾ ആരംഭിക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.