- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിന് വിരാമം; സിബിഎസ്ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മെയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷ; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ; പരീക്ഷാഫലം ജൂലൈ 15നു മുൻപ് പ്രഖ്യാപിക്കും; കോവിഡ് പശ്ചാലത്തലത്തിൽ പരീക്ഷ നടത്തുന്നത് 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്; ഓരോ വിദ്യാർത്ഥിക്കും സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെ തീയതികളിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. പരീക്ഷാഫലം ജൂലൈ 15നു മുൻപ് പ്രഖ്യാപിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ നടത്തും
cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിർദ്ദേശങ്ങളുമുണ്ടാകും.
കോവിഡ് രോഗബാധയെത്തുടർന്ന് സ്കൂളുകൾ അടച്ചിട്ടതിനാൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങൾ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റിൽ ലഭിക്കും. വിവിധ വിഷയങ്ങളിലെ മാതൃക ചോദ്യപേപ്പറും സിബിഎസ്ഇ തയാറാക്കിയിട്ടുണ്ട്.
സിബിഎസ്ഇ ബോർഡ് പരീക്ഷാ ഹെൽപ് ലൈൻ
ഏതെങ്കിലും കുട്ടിക്ക് പരീക്ഷാ പിരിമുറുക്കം അനുഭവപ്പെട്ടാൽ, ടോൾഫ്രീ നമ്പറായ 844-844-0632 വിളിക്കാം.സുരക്ഷിതവും സമ്മർദ്ദം കുറഞ്ഞതുമായ പരീക്ഷാ അന്തരീക്ഷമാണ് ഇത്തവണ ഒരുക്കുന്നതെന്ന് മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. ഇതിനായി സ്കൂളുകളും അദ്ധ്യാപകരും മാതാപിതാക്കളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെഇഇ, നീറ്റ പരീക്ഷകൾ നടത്തുന്ന അതേ കാര്യക്ഷമതയോടെയും സുരക്ഷിതത്വത്തോടെയും ആയിരിരിക്കും സിബിസിഎഇ പരീക്ഷകളും നടത്തുക.
നിരവധി സ്കൂളുകളിൽ കുട്ടികളെ ബോർഡ് പരീക്ഷകൾക്കായി ഒരുക്കിയെടുക്കാൻ പ്രീബോർഡ് പരീക്ഷകൾ നടത്തി കഴിഞ്ഞു. മാർച്ചിൽ അടച്ചിട്ട സ്കൂളുകൾ ചില സംസ്ഥാനങ്ങളിൽ ഒക്ടോബർ 15 ന് ഭാഗികമായി തുറന്നിരുന്നു. എന്നാൽ, കോവിഡ് ബാധയേറിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടഞ്ഞുകിടക്കുക
We have decided to conduct Class 10th & Class 12th CBSE board exams from May 4. The exams will conclude by June 10, 2021. Results will be out by July 15: Union Education Minister Ramesh Pokhariyal pic.twitter.com/UcRMBhqgRj
- ANI (@ANI) December 31, 2020
മറുനാടന് മലയാളി ബ്യൂറോ