- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും; കോടതി നിർദ്ദേശപ്രകാരം മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയുടെ തീരുമാനം; ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത് മോഡറേഷൻ ഇക്കൊല്ലം കൂടി തുടരാൻ
ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷൻ നിർത്തലാക്കാനുള്ള സിബിഎസ്ഇയുടെ തീരുമാനം ഇക്കൊല്ലം നടപ്പാക്കരുതെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ഫലപ്രഖ്യാപനം വൈകിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, കോടതി വിധിയനുസരിച്ച് മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു. ഈ വർഷം മോഡറേഷൻ നിർത്തലാക്കിയെന്നു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളോട് അവിടങ്ങളിലെ ബോർഡ് പരീക്ഷയ്ക്കു മോഡറേഷൻ നൽകരുതെന്നും സിബിഎസ്ഇ നിർദേശിച്ചിരുന്നു. പത്തു സംസ്ഥാനങ്ങൾ ഇതനുസരിച്ച് അവരുടെ പരീക്ഷയ്ക്കു മോഡറേഷൻ നൽകിയില്ല. അവിടങ്ങളിലെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലും ഇത്തവണ വിജയശതമാനം വളരെ കുറഞ്ഞത് ഇതുമൂലമാണ്. കളി തുടങ്ങിയതിനു ശേഷം ഗോൾ പോസ്റ്റ് മാറ്റുന്നതു പോലെയാണ് മോഡറേഷൻ നിർത്തലാക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഇക്കൊല്ലം മോഡറേഷൻ മാർക്കും ചേർത്ത് ഫലം പ്രഖ്യാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. സിബിഎസ്ഇ 12ാം
ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം പ്രഖ്യാപിക്കുക. മോഡറേഷൻ നിർത്തലാക്കാനുള്ള സിബിഎസ്ഇയുടെ തീരുമാനം ഇക്കൊല്ലം നടപ്പാക്കരുതെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ഫലപ്രഖ്യാപനം വൈകിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, കോടതി വിധിയനുസരിച്ച് മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു.
ഈ വർഷം മോഡറേഷൻ നിർത്തലാക്കിയെന്നു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളോട് അവിടങ്ങളിലെ ബോർഡ് പരീക്ഷയ്ക്കു മോഡറേഷൻ നൽകരുതെന്നും സിബിഎസ്ഇ നിർദേശിച്ചിരുന്നു. പത്തു സംസ്ഥാനങ്ങൾ ഇതനുസരിച്ച് അവരുടെ പരീക്ഷയ്ക്കു മോഡറേഷൻ നൽകിയില്ല. അവിടങ്ങളിലെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
പഞ്ചാബിലും ഹരിയാനയിലും ഇത്തവണ വിജയശതമാനം വളരെ കുറഞ്ഞത് ഇതുമൂലമാണ്. കളി തുടങ്ങിയതിനു ശേഷം ഗോൾ പോസ്റ്റ് മാറ്റുന്നതു പോലെയാണ് മോഡറേഷൻ നിർത്തലാക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഇക്കൊല്ലം മോഡറേഷൻ മാർക്കും ചേർത്ത് ഫലം പ്രഖ്യാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്.
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നു കേന്ദ്രമാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയിലെ കേസ് ഇതിന് തടസ്സമാകില്ലെന്നും വിദ്യാർത്ഥികൾ വിഷമിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയ മന്ത്രി, എല്ലാ കുട്ടികൾക്കും നീതി ലഭിക്കുന്ന വിധമായിരിക്കും പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയെന്നും അറിയിച്ചിരുന്നു.