ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്താകെ 11 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷാ ഫലം പരിശോധിക്കാം.

12 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥൻ അറിയിച്ചു.

മെയ്‌ ഏഴിനാണ് പരീക്ഷ നടന്നത്. ഫലം പുറത്തുവിടുന്നത് മദ്രാസ് ഹൈക്കോടതി മെയ്‌ 24ന് സ്റ്റേ ചെയ്തിരുന്നു. ജൂൺ 12ന് സുപ്രീം കോടതി സിബിഎസ്ഇയോട് മുന്നോട്ടു പോകാൻ ആവശ്യപ്പെടുകയായിരുന്നു.