- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവറോട് മുൻ വൈരാഗ്യം തീർക്കാൻ അദ്ധ്യാപകൻ ബസിന് പെട്രോളൊഴിച്ച് തീയിട്ട സംഭവം: സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു; തീ കത്തിയത് പമ്പിങ് സ്ഥലത്ത് നിന്ന് ഒന്നര മീറ്റർ അകലെ; കോതമംഗലത്ത് വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടെന്ന് പൊലീസ്
കോതമംഗലം: കോതമംഗലത്ത് ആനച്ചിറ പമ്പിൽ രാത്രി പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ടയറിൽ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. പമ്പിങ് സ്ഥലത്ത് നിന്ന് ഒന്നര മീറ്ററോളം അകലത്തിൽ 20 മിനിറ്റോളം തീകത്തിയെങ്കിലും ഭാഗ്യം കൊണ്ട് വൻദുരന്തം ഒഴിവാകുകയായിരുന്നു. .തൊടുപുഴ എളദേശം ഇരട്തോട്ടിൽ അഷറഫി(39)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം എസ്ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു്. ഇയാൾ വെട്ടിമറ്റം ഗവ.എൽ പി സ്‌കൂളിലെ അദ്ധ്യാപകനാണ്. കോതമംഗലം ആനച്ചിറ പെട്രോൾ പമ്പിൽ രാത്രി കാലങ്ങളിൽ സ്ഥിരമായി പാർക്ക് ചെയ്തിരുന്ന മരിയമോട്ടോഴ്സ് ബസിന്റെ ടയറിലാണ് പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീയിട്ടത്.കഴിഞ്ഞ 15-ന് പുലർച്ചെ 1.50 തോടെയാണ് സംഭവം. കോതമംഗലം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത ഇടപെടലിനെത്തുടർന്നാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.ഇതുവഴിയെത്തിയ യാത്രക്കാരൻ കോതമംഗലം പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി തീ പടരുന്നതിന് മുമ്പായി
കോതമംഗലം: കോതമംഗലത്ത് ആനച്ചിറ പമ്പിൽ രാത്രി പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ടയറിൽ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിന്റെ സിസി ടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. പമ്പിങ് സ്ഥലത്ത് നിന്ന് ഒന്നര മീറ്ററോളം അകലത്തിൽ 20 മിനിറ്റോളം തീകത്തിയെങ്കിലും ഭാഗ്യം കൊണ്ട് വൻദുരന്തം ഒഴിവാകുകയായിരുന്നു.
.തൊടുപുഴ എളദേശം ഇരട്തോട്ടിൽ അഷറഫി(39)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം എസ്ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു്. ഇയാൾ വെട്ടിമറ്റം ഗവ.എൽ പി സ്‌കൂളിലെ അദ്ധ്യാപകനാണ്.
കോതമംഗലം ആനച്ചിറ പെട്രോൾ പമ്പിൽ രാത്രി കാലങ്ങളിൽ സ്ഥിരമായി പാർക്ക് ചെയ്തിരുന്ന മരിയമോട്ടോഴ്സ് ബസിന്റെ ടയറിലാണ് പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീയിട്ടത്.കഴിഞ്ഞ 15-ന് പുലർച്ചെ 1.50 തോടെയാണ് സംഭവം.
കോതമംഗലം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത ഇടപെടലിനെത്തുടർന്നാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.ഇതുവഴിയെത്തിയ യാത്രക്കാരൻ കോതമംഗലം പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി തീ പടരുന്നതിന് മുമ്പായി അണയ്ക്കുകയുമായിരുന്നു.
നിറച്ച ടാങ്കിൽ നിന്നും മീറ്ററുകൾ മാത്രമകലത്തിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.തീ അളിപ്പടർന്നിരുന്നെങ്കിൽ ടാങ്കിന് തീപിടിച്ച് ദുരന്തത്തിന്റെ വ്യാപ്തി ഏറുമായിരുന്നു. ബസ്സിലെ ജീവനക്കാരനായ രതീഷിനോടുള്ള വൈരാഗ്യത്താലാണ് ഈ കടുംകൈക്ക് മുതിർന്നതെന്നാണ് അഷറഫ് പൊലീസിൽ വെളിപ്പെടുത്തിയത്.
വൈരാഗ്യത്തിന്റെ കാരണം സംമ്പന്ധിച്ച് ഇരുവരും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നതെന്ന് എസ്ഐ ബേസിൽ തോമസ് അറിയിച്ചു.അവ്യക്തമായ സി സി ടി വി ദൃശ്യങ്ങൾ കമ്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ കൃത്യത വരുത്തിയതിനെത്തുടർന്നാണ് കൃത്യം നടത്തിയത് അഷറഫാണെന്ന് ഉറപ്പ് വരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.ബസ് ഡ്രൈവറായ രതീഷിനോടുള്ള മുൻ വൈരാഗ്യം മൂലമാണ് അഷറഫ് ബസിന് തീയിട്ടത്.