- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമുണ്ടായത് ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ച്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സുൽത്താൻബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടത് ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച്
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്വിഫ്റ്റ് ബസിന്ടെ മുൻഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയിൽ നിന്നുമുള്ള ദൃശ്യമാണ് പുറത്തുവന്നത്. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസാണ് കഴിഞ്ഞ നാലിന് ചെങ്ങന്നൂർ മുളക്കുഴയിൽ അപകടത്തിൽപ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർ തൽക്ഷണം മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്, ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘദൂര ബസുകൾക്കായുള്ള കെഎസ്ആർടിസിയുടെ പുതിയ സംരഭമായ കെ സ്വിഫ്റ്റ് ബസ്.
മറുനാടന് മലയാളി ബ്യൂറോ