- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യതയക്ക് തടസം നിന്ന സിസിടിവി ക്യാമറ മോഷ്ടിച്ചു: മോഷണ ദൃശ്യം ഹാർഡ് ഡിസ്‌കിൽ നിന്ന് തിരിച്ചെടുത്ത പൊലീസ് പിന്നാലെ ചെന്ന് പൊക്കി: അറസ്റ്റിലായത് രണ്ടു യുവാക്കളും ഒരു പതിനേഴുകാരനും: സംഭവം പത്തനംതിട്ട കൊടുമണിൽ
പത്തനംതിട്ട: വീടിന്റെ ഗേറ്റിന് മുകളിൽ സ്ഥാപിച്ചിരുന്ന ആ സിസിടിവി ക്യാമറ മൂന്നംഗ സംഘത്തിന് എന്നും ഒരു തടസമായിരുന്നു. രാത്രികാലത്തെ സ്വൈര്യസഞ്ചാരത്തിന് തടസം നിൽക്കുന്ന ആ ക്യാമറ തന്നെ മോഷ്ടിക്കാൻ തീരുമാനിച്ചു. പക്ഷേ, ക്യാമറ മോഷ്ടിക്കുന്ന ചിത്രം സിസിടിവി ഹാർഡ് ഡിസ്‌കിൽ പതിഞ്ഞതോടെ മൂന്നിനെയും രായ്ക്ക് രാമാനം പൊലീസ് പൊക്കി. അറസ്റ്റിലായ രണ്ടു പേർ പതിനെട്ടുകാർ. ഒരാൾക്ക് വയസ് 17. വള്ളിക്കോട് നാരായണീയത്തിൽ ബിജുകുമാറിന്റെ മകൻ ആരോമൽ (18), തുണ്ടിപ്പടി തുണ്ടിയിൽ എസ്ജെ കോട്ടേജിൽ ജയിംസിന്റെ മകൻ ജെഫിൻ സാം (18), ചിരണിക്കലിലുള്ള പതിനേഴുകാരൻ എന്നിവരെയാണ് കൊടുമൺ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 17 ന് പുലർച്ചെ ഒന്നിന് അങ്ങാടിക്കൽ തറയിൽ പുത്തൻ വീട്ടിൽ പ്രവാസിയായ ജോയി പി സാമുവലിന്റെ പുതിയ വീടിന്റെ ഗേറ്റിന് മുകളിൽ മതിലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളാണ് മോഷ്ടിച്ചത്. പൊലീസ് കമ്പ്യൂട്ടർ ഹാർഡ് വെയറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ക്യാമറയ്ക്ക്
പത്തനംതിട്ട: വീടിന്റെ ഗേറ്റിന് മുകളിൽ സ്ഥാപിച്ചിരുന്ന ആ സിസിടിവി ക്യാമറ മൂന്നംഗ സംഘത്തിന് എന്നും ഒരു തടസമായിരുന്നു. രാത്രികാലത്തെ സ്വൈര്യസഞ്ചാരത്തിന് തടസം നിൽക്കുന്ന ആ ക്യാമറ തന്നെ മോഷ്ടിക്കാൻ തീരുമാനിച്ചു. പക്ഷേ, ക്യാമറ മോഷ്ടിക്കുന്ന ചിത്രം സിസിടിവി ഹാർഡ് ഡിസ്‌കിൽ പതിഞ്ഞതോടെ മൂന്നിനെയും രായ്ക്ക് രാമാനം പൊലീസ് പൊക്കി.
അറസ്റ്റിലായ രണ്ടു പേർ പതിനെട്ടുകാർ. ഒരാൾക്ക് വയസ് 17. വള്ളിക്കോട് നാരായണീയത്തിൽ ബിജുകുമാറിന്റെ മകൻ ആരോമൽ (18), തുണ്ടിപ്പടി തുണ്ടിയിൽ എസ്ജെ കോട്ടേജിൽ ജയിംസിന്റെ മകൻ ജെഫിൻ സാം (18), ചിരണിക്കലിലുള്ള പതിനേഴുകാരൻ എന്നിവരെയാണ് കൊടുമൺ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
17 ന് പുലർച്ചെ ഒന്നിന് അങ്ങാടിക്കൽ തറയിൽ പുത്തൻ വീട്ടിൽ പ്രവാസിയായ ജോയി പി സാമുവലിന്റെ പുതിയ വീടിന്റെ ഗേറ്റിന് മുകളിൽ മതിലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളാണ് മോഷ്ടിച്ചത്. പൊലീസ് കമ്പ്യൂട്ടർ ഹാർഡ് വെയറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ക്യാമറയ്ക്ക് മുന്നിലൂടെ ഒരു സ്‌കൂട്ടറിൽ മൂന്നുപേരും കടന്നു പോകുന്നതായിരുന്നു ആദ്യ ദൃശ്യം.
വാഹനം അൽപം മുന്നിലേക്ക് മാറ്റി പാർക്ക് ചെയ്ത ശേഷം ഇവരിൽ ഒരാൾ അടുത്ത വീട്ടിലേക്ക് പോയി മുറ്റത്ത് അയയിൽ കിടന്ന ഒരു ഷർട്ടും എടുത്ത് തിരികെ വന്നു. അതിന് ശേഷം ഗേറ്റിൽ കയറി നിന്നാണ് ക്യാമറകൾ മോഷ്ടിച്ചത്. പ്രതികളെ വള്ളിക്കോട്ടും ചിരണിക്കലിലും നിന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യ രണ്ടു പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പതിനേഴുകാരനെ പത്തനംതിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി. എസ്ഐമാരായ സജീവൻ, രാധാകൃഷ്ണപിള്ള, സിപിഒ ജയരാജ്, സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.