- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവേലക്കാരികളെ നിരീക്ഷിക്കാൻ സിസിടിവി; ഒമാനിൽ പ്രവണത ഏറുന്നു
മസ്‌ക്കറ്റ്: തങ്ങളുടെ പൊന്നോമനകളെ ഒരു ദിനം മുഴുവൻ വേലക്കാരികളുടെ പക്കൽ ഏൽപ്പിച്ചിട്ടു പോകുന്ന അമ്മമാർക്ക് ഇപ്പോൾ ഏറെ ആശ്വാസമായിരിക്കുകയാണ് സിസിടിവികൾ. എട്ടു മണിക്കൂറോളം കുട്ടികളെ വിട്ടു വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദത്തിന് സിസിടിവി സ്ഥാപിച്ചതോടെ അയവു വന്നിട്ടുണ്ടെന്നും വീട്ടമ
മസ്‌ക്കറ്റ്: തങ്ങളുടെ പൊന്നോമനകളെ ഒരു ദിനം മുഴുവൻ വേലക്കാരികളുടെ പക്കൽ ഏൽപ്പിച്ചിട്ടു പോകുന്ന അമ്മമാർക്ക് ഇപ്പോൾ ഏറെ ആശ്വാസമായിരിക്കുകയാണ് സിസിടിവികൾ. എട്ടു മണിക്കൂറോളം കുട്ടികളെ വിട്ടു വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദത്തിന് സിസിടിവി സ്ഥാപിച്ചതോടെ അയവു വന്നിട്ടുണ്ടെന്നും വീട്ടമ്മമാർ സാക്ഷ്യപ്പെടുത്തുന്നു.
വേലക്കാരികളെ നിരീക്ഷിക്കുന്നതിന് ക്യാമറകൾ സ്ഥാപിക്കുന്ന രീതി ഇപ്പോൾ ഒമാനിൽ വ്യാപകമായി വരികയാണ്. വീട്ടിനുള്ളിൽ തന്നെ പല സ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങൾ വേലക്കാരികളുടെ പക്കൽ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ടെന്ന് പല അമ്മാമാരും വെളിപ്പെടുത്തുന്നു. അതേസമയം തങ്ങൾ വീട്ടുവേലക്കാരികളെ സംശയിക്കുന്നതുകൊണ്ടു മാത്രമല്ല ഇതു ചെയ്യുന്നതെന്ന് മസ്‌ക്കറ്റ് സ്വദേശിനി പറയുന്നു.
വേലക്കാരികളെ നിരീക്ഷിക്കാൻ ക്യാമറകൾ തന്നെയാണ് ഏറ്റവും മെച്ചപ്പെട്ട മാർഗമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസിയായ അൽ സുകാരിയ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ നിരീക്ഷണത്തിലാണ് എന്ന് വേലക്കാരികൾ അറിയുന്നതും പ്രധാനപ്പെട്ട വസ്തുത തന്നെയാണെന്ന് ഏജൻസി വിലയിരുത്തി. വേലക്കാരിൽ നിന്ന് ക്യാമറ ഒളിച്ചുവയ്ക്കുന്നതിനോട് പലർക്കും യോജിപ്പില്ല. എവിടെയൊക്കെ കാമറ വച്ചിട്ടുണ്ടെന്ന് അവരെ കാട്ടിക്കൊടുത്തിട്ടുണ്ടെന്നും ഇത് അവർക്ക് കുട്ടികളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും അമ്മമാർ ആശ്വസിക്കുന്നു.