- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ദീപാവലി സമ്മാനത്തിൽ ബിജെപി ആസ്ഥാനം ആഘോഷത്തിമിർപ്പിൽ; ആരവമില്ലാത്ത കോൺഗ്രസ് ഓഫീസിന് പുറത്തുയരുന്നത് പ്രതിഷേധം; പ്രിയങ്കയെ നേതൃത്വത്തിലെത്തിക്കാൻ ഐഎൻടിയുസി പ്രകടനവും
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലമെത്തിയപ്പോഴെ ദീപാവലി ആഘോഷം ബിജെപി തുടങ്ങിയിരുന്നു. എന്നാൽ അലോചനയോടെ കോൺഗ്രസ് ആഘോഷങ്ങൾക്ക് അവധി നൽകി. കാത്തിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഫലം അനുകൂലമാകുമെന്ന് കോൺഗ്രസിൽ ആരും കരുതിയില്ല. ഇതു തന്നെയാണ് ഇന്ന് ഡൽഹിയിൽ രാവിലെ തന്നെ വ്യക്തമായത്. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ തുടങ്ങയിപ്പോൾ
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലമെത്തിയപ്പോഴെ ദീപാവലി ആഘോഷം ബിജെപി തുടങ്ങിയിരുന്നു. എന്നാൽ അലോചനയോടെ കോൺഗ്രസ് ആഘോഷങ്ങൾക്ക് അവധി നൽകി. കാത്തിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഫലം അനുകൂലമാകുമെന്ന് കോൺഗ്രസിൽ ആരും കരുതിയില്ല. ഇതു തന്നെയാണ് ഇന്ന് ഡൽഹിയിൽ രാവിലെ തന്നെ വ്യക്തമായത്.
മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ തുടങ്ങയിപ്പോൾ തന്നെ ന്യൂഡൽഹിയിലെ ബിജെപി ഓഫീസ് ആഘോഷ ലഹരിയിൽ അമർന്നു. ചുവപ്പ്, സുവർണ നിറത്തിലുള്ള വേഷം ധരിച്ച് പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചു കൂടി. രാവിലെ തന്നെ മധുര പലഹാര വിതരണവും തുടങ്ങി. ചിത്രം വ്യക്തമായിത്തുടങ്ങിയതോടെ 8.45 ന് ബാന്റ് മേളം ആരംഭിച്ചു. കാറുകളും വാനുകളും റോഡിൽ നിരന്നു. എല്ലാ അർത്ഥത്തിലും ആഘോഷത്തിലേക്ക് കടന്നു. പ്രധാനമന്ത്രി മോദിയുടെ പ്രവർത്തകർക്കുള്ള ദീപാവലി സമ്മാനമെന്നാണ് വിജയത്തോട് പാർട്ടി അണികൾ പ്രതികരിക്കുന്നത്.
ആഘോഷം മതിമറക്കുമ്പോൾ ഓഫീസിനു പുറത്ത് ശക്തമായ സുരക്ഷയൊരുക്കി ഡൽഹി പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഓഫീസിനകത്തേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് പാർട്ടി ആസ്ഥാനത്ത് അണികളെത്തുന്നത്. പ്രധാനമന്ത്രി മോദിക്കും ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കുമാണ് മുദ്രാവാക്യം വിളികൾ. ദേശീയ രാഷ്ട്രീയത്തിലെ കരുത്തരായി ഈ ഫലങ്ങൾ ബിജെപിയെ മാറ്റുമെന്നാണ് പ്രവർത്തകർ ഉയർത്തുന്ന വികാരം. എല്ലാം സംസ്ഥാനങ്ങളിലും സമാനമായ ആഘോങ്ങളും മധുര വിതരണം ബിജെപി തുടങ്ങിയിട്ടുണ്ട്.
എന്നാൽ, 24 അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെക്കാൾ കൂടുതൽ മാദ്ധ്യമപ്പടയാണ് ഉള്ളത്. അവിടെയെത്തുന്ന പ്രവർത്തകർ പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പേരെടുത്ത് വിമർശിക്കുന്നില്ല. എങ്കിലും ഉയരുന്ന മുദ്രാവക്യങ്ങൾ അവർക്ക് എതിരാണ്. പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിൽ എത്തിക്കണമെന്ന ആവശ്യവുമായി എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയാണ്.
പ്രിയങ്കാ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടിയു.സിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ആണ് പ്രതിഷേധിച്ചത്. പ്രിയങ്കയുടെ ചിത്രമടങ്ങിയ പ്‌ളക്കാർഡുകൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രകടനം. മാറ്റമെത്തിയില്ലെങ്കിൽ കോൺഗ്രസ് ഇനിയും പിന്നോട്ട് പോകുമെന്നാണ് ആക്ഷേപം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങൾ കൂടി നഷ്ടപ്പെട്ടതോടെയാണ് കോൺഗ്രസിൽ നേതൃമാറ്റത്തിന് മുറവിളി ശക്തമാകുന്നുവെന്ന് സാരം.