- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറവയറുമായി ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയയായ നടി സെലീന ജയ്റ്റ്ലിയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ മരണത്തിന് കീഴടങ്ങി; പിഞ്ചുകുഞ്ഞിലൊരാൾ മരിച്ചത് ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന്; രണ്ട് മാസം മുമ്പ് മരിച്ച തന്റെ പിതാവിനൊപ്പം മകൻ സുരക്ഷിതനെന്ന് നടിയുടെ ട്വീറ്റ്
ബോളിവുഡ് നടിയും മോഡലുമായ സെലീന ജെയ്റ്റ്ലി വാർത്തകളിൽ നിറഞ്ഞത് ഗ്ലാമറിന്റെ പേരിലായിരുന്നു.പൂർണ്ണ ഗർഭിണിയായിരുന്ന സമയത്ത് പോലും ബിക്കിനി ചിത്രങ്ങൾ ആരാധകർക്കു വേണ്ടി പങ്കുവച്ചാണു സെലീന വാർത്തകളിൽ ഇടംപിടിച്ചിരുന്നു.എന്നാൽ പ്രസവത്തിന് ശേഷം നടിയെ തേടി എത്തിയത് ഒരു ദുഃഖ വാർത്തയായിരുന്നു. നടിയുടെ ഇരട്ടകുട്ടികളിൽ ഒരാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മരണത്തിന് കീഴടങ്ങി. സങ്കടകരമായ വാർത്ത നടി സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു. ആർതർ ജയ്റ്റ്ലി ഹാഗ് എന്നും ഷാംഷർ ജയ്റ്റ്ലി ഹാഗ് എന്നുമായിരുന്നു കുട്ടികൾക്കു പേരിട്ടത്. ഇതിൽ ഷാംഷർ ആണ് മരണമടഞ്ഞത്. സെലീനയുടെ പിതാവ് രണ്ടു മാസം മുമ്പ് മരണമടഞ്ഞിരുന്നു. അതിനാൽ തന്നെ തന്റെ മകൻ അവന്റെ ഗ്രാന്റ്പപ്പായുടെ കൈയിൽ സുരക്ഷിതനായി ഇരിക്കുന്നുണ്ടാവുമെന്നു സെലീന പറയുന്നു. ആദ്യത്തെ പ്രസവത്തിലും സെലീനയ്ക്ക് ഇരട്ട കുട്ടികളായിരുന്നു. നിറവയറുമായി ബിക്കിനി വേഷത്തിലെത്തി ഫോട്ടോ ഷൂട്ട് നടത്തിയാണ് സെലീന ആദ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നത്. പിന്നീട് ബാത്ത് ടബ്ബിൽ കിടക്കുന്ന സെലീനയ
ബോളിവുഡ് നടിയും മോഡലുമായ സെലീന ജെയ്റ്റ്ലി വാർത്തകളിൽ നിറഞ്ഞത് ഗ്ലാമറിന്റെ പേരിലായിരുന്നു.പൂർണ്ണ ഗർഭിണിയായിരുന്ന സമയത്ത് പോലും ബിക്കിനി ചിത്രങ്ങൾ ആരാധകർക്കു വേണ്ടി പങ്കുവച്ചാണു സെലീന വാർത്തകളിൽ ഇടംപിടിച്ചിരുന്നു.എന്നാൽ പ്രസവത്തിന് ശേഷം നടിയെ തേടി എത്തിയത് ഒരു ദുഃഖ വാർത്തയായിരുന്നു. നടിയുടെ ഇരട്ടകുട്ടികളിൽ ഒരാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മരണത്തിന് കീഴടങ്ങി. സങ്കടകരമായ വാർത്ത നടി സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു.
ആർതർ ജയ്റ്റ്ലി ഹാഗ് എന്നും ഷാംഷർ ജയ്റ്റ്ലി ഹാഗ് എന്നുമായിരുന്നു കുട്ടികൾക്കു പേരിട്ടത്. ഇതിൽ ഷാംഷർ ആണ് മരണമടഞ്ഞത്. സെലീനയുടെ പിതാവ് രണ്ടു മാസം മുമ്പ് മരണമടഞ്ഞിരുന്നു. അതിനാൽ തന്നെ തന്റെ മകൻ അവന്റെ ഗ്രാന്റ്പപ്പായുടെ കൈയിൽ സുരക്ഷിതനായി ഇരിക്കുന്നുണ്ടാവുമെന്നു സെലീന പറയുന്നു. ആദ്യത്തെ പ്രസവത്തിലും സെലീനയ്ക്ക് ഇരട്ട കുട്ടികളായിരുന്നു.
നിറവയറുമായി ബിക്കിനി വേഷത്തിലെത്തി ഫോട്ടോ ഷൂട്ട് നടത്തിയാണ് സെലീന ആദ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നത്. പിന്നീട് ബാത്ത് ടബ്ബിൽ കിടക്കുന്ന സെലീനയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.സെലീനയുടെ രണ്ടാമത്തെ പ്രവസമാണിത്. ആദ്യത്തെ പ്രസവത്തിലും ഇരട്ട കുട്ടികളായിരുന്നു. വിൻസ്റ്റൻ, വിരാജ് എന്നിങ്ങനെ രണ്ട് ആൺകുട്ടികൾ ആണ് പ്രസവത്തിൽ നടിക്കും ഭർത്താവ് പീറ്റർ ഹാഖിനുമുള്ളത്.