- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പുതിയ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് സോഷ്യൽ മീഡിയയായ ഫേസ്‌ബുക്ക് ആധാർ വിവരങ്ങൾ ചോദിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്‌ബുക്ക് ആധാർ വിവരങ്ങൾ ചോദിച്ചുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിവരങ്ങൾ നിർബന്ധമല്ലെന്നാണ് മനസിലാക്കിയത്. എങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമം കേന്ദ്ര സർക്കാർ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ഫേസ്‌ബുക്ക് ഉപയോക്താക്കളോട് ആധാർ വിവരങ്ങൾ ചോദിച്ചുവെന്ന വാർത്ത പുറത്തുവന്നത്. പുതിയ അക്കൗണ്ട് തുടങ്ങുന്നവർക്കാണ് ആധാർ വിവരങ്ങൾ നൽകേണ്ടി വരുന്നത്. എന്നാൽ വ്യജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ആധാർ വിവരങ്ങൾ ചോദിച്ചതെന്നാണ് ഫേസ്‌ബുക്കിന്റെ വിശദീകരണം.
ന്യൂഡൽഹി: പുതിയ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് സോഷ്യൽ മീഡിയയായ ഫേസ്‌ബുക്ക് ആധാർ വിവരങ്ങൾ ചോദിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്‌ബുക്ക് ആധാർ വിവരങ്ങൾ ചോദിച്ചുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിവരങ്ങൾ നിർബന്ധമല്ലെന്നാണ് മനസിലാക്കിയത്. എങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമം കേന്ദ്ര സർക്കാർ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ഫേസ്‌ബുക്ക് ഉപയോക്താക്കളോട് ആധാർ വിവരങ്ങൾ ചോദിച്ചുവെന്ന വാർത്ത പുറത്തുവന്നത്. പുതിയ അക്കൗണ്ട് തുടങ്ങുന്നവർക്കാണ് ആധാർ വിവരങ്ങൾ നൽകേണ്ടി വരുന്നത്. എന്നാൽ വ്യജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ആധാർ വിവരങ്ങൾ ചോദിച്ചതെന്നാണ് ഫേസ്‌ബുക്കിന്റെ വിശദീകരണം.