കുവൈറ്റ് : മഹാപ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്റെ പുനർനിർമതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിൽ വിവിധ ചർച്ച സമ്മേളനങൾ സംഘടിപ്പിക്കുന്നു.കുവൈറ്റിലെ പ്രവാസി മേഖലിയിലെ സാമൂഹ്യ-സാംസ്‌കാരിക -ശാസ്ത്ര-വാണിജ്യ-ആരോഗ്യ രംഗത്തെ പ്രശസ്തരായ വ്യക്തികളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത് .

'പ്രളയാനന്തര കേരളം -വിലാപം അതിജീവനം' എന്ന വിഷയത്തിൽ ആദ്യഘട്ട പൊതു ചർച്ച സെപ്റ്റംബർ 21 വെള്ളിയാഴ്‌ച്ച 5:30 ന് അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു. സാം പൈനുംമൂട് ,ഹമീദ് കേളോത്ത് ,വി പി വിജയരാഘവൻ ,ജ്യോതിദാസ് തൊടുപുഴ ,പ്രവീൺ വാസുദേവൻ,സണ്ണി മണ്ണാർക്കാട് ,ബബിത ബ്രൈറ്റ്, അബ്ദുൽ റഹ്മാൻ തങ്ങൾ ,വിഭീഷ് തിക്കോടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

സാൽമിയ ,ഫർവാനിയ ,ഫഹാഹീൽ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്ന തുടർ ചർച്ചകൾക്ക് ശേഷം സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് തയ്യാറാക്കുന്ന സമഗ്ര റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും എന്ന് പ്രസിഡന്റ്റ് മഹാദേവൻ അയ്യർ പത്രക്കുറിപ്പിൽ അറിയിച്ചു