- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി പാളിയതോടെ കശാപ്പ് നിയന്ത്രണ ഉത്തരവ് പിൻവലിച്ച് കേന്ദ്രം; ഏറെ വിവാദമായ ഉത്തരവ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തെന്ന് കണ്ട് നടപടി; സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുണ്ടായതോടെ പിൻവലിക്കുന്നു എന്ന് വിശദീകരണം
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായി മാറിയ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിച്ചു. തുകൽ വ്യവസായത്തെ തന്നെ തകർക്കുന്ന വിധത്തിൽ പുറത്തിറങ്ങിയ ഉത്തരവിനെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്തിന്റെ വരുമാനത്തിലെ പ്രധാന സ്രോതസ്സായിരുന്നു തുകൽ വ്യവസായം. ഇതിനെ ബാധിക്കുന്ന ഉത്തരവ് വന്നതോടെ അതിനെ ബിജെപിയും കേന്ദ്രസർക്കാരും ഗോരക്ഷയുടെ ന്യായം പറഞ്ഞാണ് പ്രതിരോധിച്ചത്. എന്നാൽ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും അതിനൊപ്പം തൊഴിൽ നഷ്ടം വ്യാപകമായെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് ഈ കശാപ്പ് നിയന്ത്രണ ഉത്തരവ് പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായതെന്നാണ് സൂചന. സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുണ്ടായതോടെ ആണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് ഇപ്പോൾ കേന്ദ്രം വിശദീകരണം നൽകുന്നത്.
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായി മാറിയ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിച്ചു. തുകൽ വ്യവസായത്തെ തന്നെ തകർക്കുന്ന വിധത്തിൽ പുറത്തിറങ്ങിയ ഉത്തരവിനെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു.
രാജ്യത്തിന്റെ വരുമാനത്തിലെ പ്രധാന സ്രോതസ്സായിരുന്നു തുകൽ വ്യവസായം. ഇതിനെ ബാധിക്കുന്ന ഉത്തരവ് വന്നതോടെ അതിനെ ബിജെപിയും കേന്ദ്രസർക്കാരും ഗോരക്ഷയുടെ ന്യായം പറഞ്ഞാണ് പ്രതിരോധിച്ചത്.
എന്നാൽ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും അതിനൊപ്പം തൊഴിൽ നഷ്ടം വ്യാപകമായെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് ഈ കശാപ്പ് നിയന്ത്രണ ഉത്തരവ് പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായതെന്നാണ് സൂചന. സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുണ്ടായതോടെ ആണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് ഇപ്പോൾ കേന്ദ്രം വിശദീകരണം നൽകുന്നത്.
Next Story