- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ സിനിമയിലെ മികച്ച വ്യക്തിത്വങ്ങൾ'; ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും പുരസ്‌കാരം; കേന്ദ്രസർക്കാറിന്റെ പുരസ്‌കാരം സമഗ്രസംഭവനയ്ക്ക്

X
ന്യൂഡൽഹി: ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാന രചയിതാവ് പ്രസൂൺ ജോഷിക്കും കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇരുവർക്കും പുരസ്‌കാരം.
'ഇന്ത്യൻ സിനിമയിലെ മികച്ച വ്യക്തിത്വങ്ങൾ' എന്ന പുരസ്‌കാരമാണ് ഇരുവർക്കും സമ്മാനിക്കുന്നത്. ഈ മാസം അവസാന ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ മുഖങ്ങളായിട്ടാണ് ഇരുവരേയും ലോകം മുഴുവൻ കാണുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വ്യക്തമാക്കി.
Next Story


