- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപ കൂടി വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ; തുക അനുവദിച്ചത് ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താൻ; ഈ സാമ്പത്തിക വർഷത്തിൽഅനുവദിച്ച തുക 115000 കോടി രൂപയായി
ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്പ അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാർശ ചെയ്യാൻ മന്ത്രിതല സമിതി നേരത്തെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വായ്പ അനുവദിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ കടം വാങ്ങും. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഘട്ടംഘട്ടമായി നൽകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിലൂടെ ജിഎസ്ടി കുറവ് കൊണ്ട് സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക 115000 കോടി രൂപയായി. 75000 കോടി രൂപ ജൂലൈ 15 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിലും ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിരുന്നു. അന്ന് 1.10 ലക്ഷം കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാര തുകയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ