- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചുള്ള സെൻകുമാറിന്റെ നീക്കത്തിന് ആദ്യ വിജയം; ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സർക്കാർ നടപടി തെറ്റെന്ന് കേന്ദ്രം; രണ്ടു വർഷമെങ്കിലും സ്ഥാനത്ത് തുടരാൻ അനുവദിക്കണമായിരുന്നു: ചട്ടലംഘനം ചൂണ്ടിക്കാട്ടി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലം നൽകി
കൊച്ചി: എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കരുനീക്കങ്ങൾ ഫലിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ ടിപി സെൻകുമാറിനെ കേന്ദ്ര സർക്കാർ അനുകൂലിച്ചു. കേരളത്തിലെ ഇടത് സർക്കാർ ഡിജിപി ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ നിറയുന്നത് വെള്ളാപ്പള്ളിയുടെ ഇടപെടലാണ്. രണ്ടു വർഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ അച്ചടക്ക ലംഘനമോ ജോലിയിൽ വീഴ്ചയോ സംഭവിച്ചാൽ ആരേയും തൽസ്ഥാനത്ത് നിന്ന് നീക്കാമെന്ന ചട്ടം സത്യവാങ്മൂലത്തിൽ വിശദീകരിച്ചതുമില്ല. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സെൻകുമാറിന് അടുത്ത ബന്ധമാണ് ഉള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെൻകുമാറിനെ ഡിജിപിയാക്കാൻ ചരടുവലിച്ചത് വെള്ളാപ്പള്ളിയാണെന്ന് വിലയിരുത്തലുകളും വാർത്തകളും ഉണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇടത് സർക്കാർ സെൻകുമാറിനെ മാറ്റിയത്. മൈക്രോഫിനാൻസ് കേസിലും മറ
കൊച്ചി: എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കരുനീക്കങ്ങൾ ഫലിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ ടിപി സെൻകുമാറിനെ കേന്ദ്ര സർക്കാർ അനുകൂലിച്ചു. കേരളത്തിലെ ഇടത് സർക്കാർ ഡിജിപി ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ നിറയുന്നത് വെള്ളാപ്പള്ളിയുടെ ഇടപെടലാണ്. രണ്ടു വർഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ അച്ചടക്ക ലംഘനമോ ജോലിയിൽ വീഴ്ചയോ സംഭവിച്ചാൽ ആരേയും തൽസ്ഥാനത്ത് നിന്ന് നീക്കാമെന്ന ചട്ടം സത്യവാങ്മൂലത്തിൽ വിശദീകരിച്ചതുമില്ല.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സെൻകുമാറിന് അടുത്ത ബന്ധമാണ് ഉള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെൻകുമാറിനെ ഡിജിപിയാക്കാൻ ചരടുവലിച്ചത് വെള്ളാപ്പള്ളിയാണെന്ന് വിലയിരുത്തലുകളും വാർത്തകളും ഉണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇടത് സർക്കാർ സെൻകുമാറിനെ മാറ്റിയത്. മൈക്രോഫിനാൻസ് കേസിലും മറ്റും വെള്ളാപ്പള്ളിക്കെതിരെ കർശന നടപടി സെൻകുമാർ കൈക്കൊണ്ടിരുന്നില്ല. ഇതിനെല്ലാം കാരണം സെൻകുമാറിന്റെ താൽപ്പര്യമാണെന്ന് പല കോണുകളിൽ നിന്നും വിർശനം ഉയർന്നു. ഈ ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. സെൻകുമാറിനെ മാറ്റിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി വെള്ളാപ്പള്ളി സ്വാഗതം ചെയ്തു. എന്നാൽ ബിജെപിയുടെ സഖ്യകക്ഷിയെന്ന നിലയിൽ ബിഡിജെഎസിനുള്ള സ്വാധീനം സെൻകുമാറിനായും വിനിയോഗിക്കുകയാണ് വെള്ളാപ്പള്ളി. ഇതിന്റെ പ്രത്യക്ഷ സ്വാധീനമാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂല.
ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിന് സുപ്രീംകോടതി നിർദേശിച്ച ചട്ടങ്ങൾക്ക വിരുദ്ധമായാണ് സംസ്ഥാന സർക്കാർ നടപടിയെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു വർഷത്തിന് മുമ്പ് ഉദ്യോഗസ്ഥനെ മാറ്റണമെങ്കിൽ ഒരു കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം. കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുന്ന കാര്യത്തിൽ തീരുമാമെടുക്കാവൂ. എന്നാൽ ഇതിവിടെ പാലിക്കപ്പെട്ടിട്ടില്ല കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ട്രിബ്യൂണലിനെ അറിയിച്ചു. സ്ഥാനം മാറ്റുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതി ഈ ചട്ടം നിർദേശിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാറിന് അനുകൂല സാഹചര്യമുണ്ടാക്കാനുള്ള ഇടപെടലാണ് ഇത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോട് വെള്ളാപ്പള്ളി നടത്തിയ ചർച്ചകളും ഇതിന് കാരണമായെന്നാണ് സൂചന.
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടനെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്ത് നിയമിച്ചത്. സർക്കാർ നടപടിക്ക് എതിരെ സെൻകുമാർ നൽകിയ ഹർജിയാണ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൻ പരിഗണിച്ചത്. സിഎജി ജുഡീഷ്യൽ അംഗം ജസ്റ്റിസ് എം.കെ. ബാലകൃഷ്ണൻ, പത്മിനി ഗോപിനാഥ് എന്നിവരാണ് ട്രിബ്യൂണലിലുള്ളത്. തന്നെ മാറ്റിയത് അഖിലേന്ത്യാ പൊലീസ് ചട്ടം ലംഘിച്ചാണെന്ന് ഹർജിയിൽ സെൻകുമാർ ആരോപിച്ചിരുന്നു. അതിനാൽ തന്നെ നടപടി നിലനിൽക്കില്ലെന്നുമാണ് സെൻകുമാറിന്റെ വാദം. ഇതിനെ അനുകൂലിക്കുന്ന നിപാടാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ കൂടുതൽ ദുർബലമാകാനാണ് സാധ്യത. കേസിൽ ഇതുവരെ വിശദമായ സത്യവാങ്മൂലം സംസ്ഥാന സർക്കാരിർ നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിയാൻ കൂടിയാണിതെന്നാണ് സൂചന.
ഇടതു സർക്കാർ അധികാരത്തിൽ കയറിയപ്പോൾ കൈക്കൊണ്ട് സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഡിജിപി സ്ഥാനത്തു നിന്നും ടി പി സെൻകുമാറിനെ മാറ്റിയ നടപടി. സർവീസ് കാലാവധി തീരാൻ ഒരു വർഷത്തോളം ബാക്കി നിൽക്ക് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിലേക്ക് സ്ഥലം മാറ്റിയ നടപടി വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ തമാശക്കെങ്കിലും പ്രത്യക്ഷപ്പെട്ട ട്രോൾ സെൻകുമാറിന് വിനയായത് അദ്ദേഹത്തിന്റെ പേരിലെ ഇനീഷ്യലാണ് എന്നതായിരുന്നു. 'ടി പി' എന്ന ഇനീഷ്യൽ ഉള്ളതു കൊണ്ടാണ് ടി പി വധം ഓർത്താണ് സെൻകുമാറിനെ മാറ്റിയതെന്ന വിധത്തിലായിരുന്നു ട്രോളുകൾ. അതിനിടെ ടി പി സെൻകുമാർ സിബിഐ സ്പെഷ്യൽ ഡയറക്ടറായി നിയമനം ലഭിക്കാൻ വേണ്ടി കരുനീക്കങ്ങൾ തുടങ്ങിയെന്ന സൂചനകൾ പുറത്തുവന്നു. സെൻകുമാറിന് കേന്ദ്ര സർക്കാരിന് അനുകൂലമായ മനസ്സാണുള്ളതെന്ന് പുതിയ സത്യവാങ്മൂലവും വ്യക്തമാക്കുന്നു. വെള്ളാപ്പള്ളിയുടെ ഇടപെടലിലൂടെ സിബിഐയിലെ പദവിയാണ് സെൻകുമാർ ലക്ഷ്യമിടുന്നത്. ട്രിബ്യൂണലിലെ വിധി അനുകൂലമായാലും പൊലീസ് മേധാവിയായി സെൻകുമാർ തുടരില്ല.
സിബിഐ ഡയറക്ടർക്കു കീഴിൽ സ്പെഷൽ ഡയറക്ടർ തസ്തിക ലക്ഷ്യമിട്ടാണ് സെൻകുമാറിന്റെ നീക്കങ്ങൾ എന്നാണ് അറിയുന്നത്. 1982, '83 ബാച്ചിലെ ഉദ്യോഗസ്ഥർക്കാണ് തസ്തിക ലഭ്യമാകുക. 83 ബാച്ച് കേരള കാഡർ ഉദ്യോഗസ്ഥനായ സെൻകുമാർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെയാണ് കേന്ദ്രസർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. നേരത്തെ വെള്ളാപ്പള്ളിയുമായുള്ള അടുപ്പത്തിന്റെ കൂടി പേരിലാണ് അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായത്. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സഹായിക്കാൻ വെള്ളാപ്പള്ളി സജീവമായി തന്നെ രംഗത്തുണ്ട്. ഇത് മനസ്സിലാക്കി കേന്ദ്ര ഡെപ്യൂട്ടേഷന് അനുമതി നൽകേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. എന്നാൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിലെ നടപടികളുടെ പശ്ചാത്തലത്തിൽ സെൻകുമാറിന്റെ അപേക്ഷയിൽ അനുകൂല നിലപാട് എടുക്കാൻ സംസ്ഥാന നിർബന്ധിതമാകുമെന്നും സൂചനയുണ്ട്. അല്ലെങ്കിൽ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയ നടപടി വിവാദത്തിലാകുന്ന അവസരമുണ്ടാകും.
നിലവിലെ സീനിയോറ്റി പ്രകാരം ടി.പി. സെൻകുമാർ തന്നെയാണ് ഐപിഎസ് ഉദ്യോഗസ്ഥരിൽ മുന്നിൽ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നീ ക്രമത്തിലാണ് മറ്റുള്ളവരുടെ സ്ഥാനം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിശമന സേനാവിഭാഗം മേധാവി എന്നീ ക്രമത്തിലാണ് ഇവരെ നിയമിക്കണമെന്നാണ് ധാരണ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടർന്ന ഈ ക്രമം ജേക്കബ് തോമസിനെ അഗ്നിശമനസേനാ വിഭാഗത്തിൽ നിന്ന് മാറ്റിയതോടെ ലംഘിക്കപ്പെട്ടു. സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത് മഹേഷ് കുമാർ സിങ്ലയുടെ അപേക്ഷയെ മറികടന്നാണെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥൻ കാലാവധി തികയ്ക്കാതെ അപേക്ഷ നൽകിയെന്നായിരുന്നു സർക്കാരിന്റെ ന്യായം. ഇപ്പോഴാണെങ്കിൽ സീനിയോറിറ്റിയിൽ മൂന്നാമതുള്ള ലോക്നാഥ് ബെഹ്റയാണ് ഡിജിപി. സീനിയോറിറ്റി വിവാദം സംസ്ഥാന പൊലീസിനെ പലതവണ പിടിച്ചുലച്ചിട്ടുണ്ട്. 2005ലും സീനിയോറിറ്റിയിൽ മൂന്നാമതുള്ള രമൺ ശ്രീവാസ്തവയെയാണ് ഡിജിപിയാക്കിയത്. എന്നാൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ വിധി സെൻകുമാറിന് അനുകൂലമായാൽ സീനിയോറിട്ടി ഭാവിയിൽ പരിഗണിക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നാണ് വിലയിരുത്തൽ.
അഖിലേന്ത്യ സർവീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സർക്കാർ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ ഹർജി നൽകിയത്. സെൻകുമാറിന്റെ ശമ്പളം പോലും വെട്ടിക്കുറച്ചാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സിഎംഡിയായി സെൻകുമാറിനെ നിയമിച്ചത്. ഈ പദവി സെൻകുമാർ ഏറ്റെടുത്തിട്ടില്ല. ഇപ്പോഴും അവധിയിലാണ്. കേരള പൊലീസ് ആക്ടിലെ 97(2) പ്രകാരം സേവനത്തിലെ പോരായ്മകൾ കണക്കിലെടുത്ത് പൊതുജന താത്പര്യം മുൻനിറുത്തി മാറ്റുന്നുവെന്നാണ് സർക്കാർ സെൻകുമാറിന് നൽകിയ ഉത്തരവിൽ പറയുന്നത്. പൊതുജനങ്ങളിൽ നിന്ന് പരാതികളോ അഴിമതിയാരോപണങ്ങളോ തനിക്കെതിരെ ഉണ്ടായിട്ടില്ലെന്ന് സെൻകുമാർ ഹർജിയിൽ പറയുന്നു. 2002 ലും 2009 ലും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ശബരിമല സീസണിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലുമൊക്കെ മികച്ച രീതിയിലുള്ള ക്രമസമാധാന പാലനമാണ് നടത്തിയത്. എന്നിട്ടും സേവനത്തിലെ പോരായ്മയാണ് സ്ഥലം മാറ്റത്തിനു കാരണമെന്ന വാദം ശരിയല്ല. കേരള കേഡറിലെ 1983 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ തന്നെ മാറ്റി 1985 ബാച്ചിലെ ലോക്നാഥ് ബെഹ്റയെ നിയമിച്ചു.
നടപടി മൂലം റാങ്കിലും ശമ്പള സ്‌കെയിലിലും കുറവുണ്ടായി. മെമോ നൽകുകയോ വിശദീകരണം തേടുകയോ ചെയ്യാതെയാണ് നടപടി. സുപ്രധാന പൊലീസ് പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷമെങ്കിലും തുടരാൻ അനുവദിക്കണമെന്ന് പ്രകാശ് സിങ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി ഡി.ജി.പിയായി തുടരാൻ അനുവദിക്കണമെന്ന് സെൻകുമാറിന്റെ ഹർജിയിൽ പറയുന്നു. ഇതുമനസ്സിലാക്കിയാണ് അച്ചടക്ക നടപടിയെന്ന നിലയിൽ സെൻകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയത്. ജിഷാ വധം, കലാഭവൻ മണിയുടെ മരണം, പുറ്റിങ്ങൽ കേസ് എന്നിവയാണ് ചൂണ്ടിക്കാട്ടിയത്.