- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ പൊട്ടിച്ച് മൂന്നാം വാർഷികം ആഘോഷമാക്കാൻ കേന്ദ്രസർക്കാർ; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ 10 കോടി മെസ്സേജുകളും രണ്ട് കത്തും; 400 പത്രങ്ങളുടെ ആദ്യ പേജിൽ മോദി കൈയുയർത്തി നിൽക്കുന്ന പരസ്യങ്ങൾ; റേഡിയോ ടെലിവിഷൻ പരസ്യങ്ങൾ വേറെ; ഒപ്പം പുതിയ ഇന്ത്യ ക്യാംപെയിനും
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ കോടികൾ മുടക്കി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പാണ് പുരോഗമിക്കുന്നത്. മെയ് 16 മുതൽ ജൂൺ 5 വരെ നീളുന്ന വൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. വാർഷികാേത്താടനുബന്ധിച്ച് പുതിയ ഇന്ത്യ ക്യാംപെയിനും തുടക്കമാവും. മെയ് 16ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാകും ആഘോഷങ്ങൾക്ക് തുടക്കമാവുക. ഗുവാഹത്തിയിലാണ് ആദ്യ പൊതുയോഗം. അതിന് ശേഷം ബെംഗലൂരു, ഡൽഹി, ജെയിപൂർ, കോട്ട, കൊൽക്കത്ത, പൂണെ എന്നീ നഗരങ്ങളിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. കേന്ദ്ര സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാന മന്ത്രി ജനങ്ങൾക്കായി കത്തെഴുതും. രണ്ടു കത്തുകളാകും പ്രധാനമന്ത്രി ജനങ്ങൾക്ക് എഴുതുക. ആഘോഷങ്ങൾ നടക്കുന്ന 15 ദിവസങ്ങൾക്കുള്ളിൽ 10 കോടി എസ്എംഎസുകൾ ജനത്തിനയക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം മെയ് 26ന് പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജിൽ സർക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉൾപ്പെടുത്തും. റേഡിയോയിലും ടെല
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ കോടികൾ മുടക്കി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പാണ് പുരോഗമിക്കുന്നത്.
മെയ് 16 മുതൽ ജൂൺ 5 വരെ നീളുന്ന വൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. വാർഷികാേത്താടനുബന്ധിച്ച് പുതിയ ഇന്ത്യ ക്യാംപെയിനും തുടക്കമാവും.
മെയ് 16ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെയാകും ആഘോഷങ്ങൾക്ക് തുടക്കമാവുക. ഗുവാഹത്തിയിലാണ് ആദ്യ പൊതുയോഗം. അതിന് ശേഷം ബെംഗലൂരു, ഡൽഹി, ജെയിപൂർ, കോട്ട, കൊൽക്കത്ത, പൂണെ എന്നീ നഗരങ്ങളിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
കേന്ദ്ര സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാന മന്ത്രി ജനങ്ങൾക്കായി കത്തെഴുതും. രണ്ടു കത്തുകളാകും പ്രധാനമന്ത്രി ജനങ്ങൾക്ക് എഴുതുക. ആഘോഷങ്ങൾ നടക്കുന്ന 15 ദിവസങ്ങൾക്കുള്ളിൽ 10 കോടി എസ്എംഎസുകൾ ജനത്തിനയക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം മെയ് 26ന് പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജിൽ സർക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉൾപ്പെടുത്തും. റേഡിയോയിലും ടെലിവിഷനിലും 30 മുതൽ 60 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ 900 നഗരങ്ങളിൽ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാർ ഈ ആഘോഷപരിപാടികളിൽ പങ്കെടുക്കും. 500 നഗരങ്ങളിൽ സബ് കാ സാത്ത്, സബ് കാ വികാസ് പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 27, 28 എന്നീ ദിവങ്ങളിൽ തങ്ങളുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രിമാർ മാധ്യമങ്ങളെ കാണുന്നതിനും തീരുമാനമായിട്ടുണ്ട്. എല്ലാ മന്ത്രാലയവും യുപിഎ ഭരണവും എൻഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ലഘുലേഖകളും പുറത്തിറക്കും. ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലായി 300 മൾട്ടിമീഡിയ പ്രദർശനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനോടോപ്പം ബിജെപിയുടെ മുദ്രവാക്യത്തിലും മാറ്റം വരും. 'ദേശ് ബദൽ രഹി ഹേ' എന്ന മുദ്രവാക്യത്തിനൊപ്പം രാജ്യം ഉദിക്കുന്നു എന്നർത്ഥം വരുന്ന ' ഭാരത് ഉബർ രഹി ഹേ' എന്ന വാചകം കൂടി ചേർക്കും.
എന്നാൽ വാർഷികാഘോഷ വേളയിൽ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച്ചകൾ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റെ തീരുമാനം. സാമ്പത്തിക സുരക്ഷാ മേഖലയിൽ സർക്കാരിന് വന്ന വീഴിച്ചകളെ ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാക്കളും പത്ത് ദിവസം മാധ്യമങ്ങളെ കാണും.