- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ അടിയന്തിര നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ; എട്ടാഴ്ചയ്ക്കകം ആഭ്യന്തര മന്ത്രാലയം അടിയന്തിര നടപടിയെടുക്കണം; മലയാളി വൈദികൻ ഐസിസ് തീവ്രവാദികളുടെ തടങ്കലിൽ ആയിട്ട് ഇന്നേക്ക് ഒരു വർഷം
ന്യൂഡൽഹി: തീവ്രവാദികൾ ബന്ദിയാക്കിയ ഫാദർ ടോമിനെ മോചിപ്പിക്കാൻ എട്ട് ആഴ്ചകൾക്കുള്ളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തുടർനിർദ്ദേശം. യെമനിലെ കലാപ ബാധിത മേഖലയായ ഏദനിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയായിരുന്നു മലയാളിയായ വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ പ്രവർത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ ഹർജ്ജിയിലാണ് കമ്മീഷൻ തുടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു മാസം മുൻപ് ഇത്തരം ഒരു നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് കമ്മീഷൻ തുടർ നിർദ്ദേശം നൽകിയത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധീയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിനായ് എട്ട് ആഴ്ചകൾക്കുള്ളിൽ ആവശ
ന്യൂഡൽഹി: തീവ്രവാദികൾ ബന്ദിയാക്കിയ ഫാദർ ടോമിനെ മോചിപ്പിക്കാൻ എട്ട് ആഴ്ചകൾക്കുള്ളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തുടർനിർദ്ദേശം.
യെമനിലെ കലാപ ബാധിത മേഖലയായ ഏദനിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയായിരുന്നു മലയാളിയായ വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ പ്രവർത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ ഹർജ്ജിയിലാണ് കമ്മീഷൻ തുടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു മാസം മുൻപ് ഇത്തരം ഒരു നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് കമ്മീഷൻ തുടർ നിർദ്ദേശം നൽകിയത്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധീയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിനായ് എട്ട് ആഴ്ചകൾക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തുടർനടപടികൾ ഹർജിക്കാരനെ അറിയിക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. 2016 മാർച്ച് നാലിന് യെമനിലെ ഏദനിൽ പ്രവർത്തിക്കുന്ന വയോധികമന്ദിരത്തിൽ വച്ചതാണ് ഫാദർ ടോമിനെ തീവ്രവാദികൾ താണ്ടിക്കൊണ്ടുപോയത്. എന്നാൽ സംഭവത്തിനു ശേഷം ഒരു വർഷം പിന്നിട്ടിട്ടും ഒരു ഇന്ത്യൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാത്തത് കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാത്തതിനാലാണെന്നു പരാതിയിൽ പറയുന്നു. ഇക്കാലത്തിനിടെ ഫാദർ ടോമിന്റെ തടങ്കലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും , ചിത്രങ്ങളും പീഡന കഥകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഏറ്റവും ഒടുവിലായി 2016 ഡിസംബർ 26 നു പുറത്തുവന്ന വീഡിയോ ടേപ്പിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, തന്റെ മോചനത്തിനായി സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുകൾ നടക്കുന്നില്ല എന്നും ഫാദർ ടോം ആരോപിച്ചിരുന്നു. താടിയും മുടിയും വളർന്നു അവശനിലയിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തന്റെ ജീവൻ രക്ഷിക്കുന്നതിനായി സർക്കാർ ഇടപെടണമെന്നും തനിക്കൊപ്പം ബന്ദിയാക്കപ്പെട്ട മറ്റു രാജ്യക്കാരെ അവരുടെ രാജ്യത്തെ ഭരണകൂടങ്ങൾ രക്ഷിച്ചുകൊണ്ടുപോയി എന്നും പറഞ്ഞിരുന്നു.
യാചനയുടെ രൂപത്തിലുള്ള അദ്ധേഹത്തിന്റെ വാക്കുകൾ ദേശീയ അന്തർ ദേശീയ മാധ്യമങ്ങളിൽ വാർത്തയാകുകയും മോചനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ കാര്യക്ഷമമായ ചർച്ചകളോ നടപടികളോ ഉണ്ടായിട്ടില്ല. ബന്ദിയാക്കപ്പെട്ട യൂറോപ്പ്യൻ പൗരന്മാരെ അതാതു രാജ്യങ്ങൾ നടത്തിയ ഇടപെടലുകളുടെ ഫലമായി മോചിപ്പിക്കാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അഡ്വ . ശ്രീജിത്ത് പെരുമന നൽകിയ ഹർജ്ജിയിൽ പറയുന്നു.
ഹർജ്ജി പരിഗണിച്ച കമ്മീഷൻ തുടർനടപടികൾക്കായാണ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തന്റെ കുഞ്ഞാടിനോട് സമാനതകളില്ലാത്ത ക്രൂരത നടത്തി ഒരു ക്രിസ്തീയ പിതാവ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജയിലറയ്ക്കുള്ളിലാവുമ്പോൾ ഏഴാം കടലിനുമപ്പുറം തീവ്രാവാദികളുടെ പീഡനങ്ങളേറ്റുവാങ്ങി സമാനതകളില്ലാത്ത ക്രൂരതയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു വൈദികനെ കുറിച്ച് നമുക്ക് ഓർമ്മകളുണ്ടായിരിക്കണം. ഫാദർ ടോമിനെ ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം മാർച്ച് നാലിന് ഇന്നേ ദിവസമായിരുന്നു ഫാദർ ടോമിനെ യെമനിലെ കലാപ ബാധിത മേഖലയായ ഏദനിൽ നിന്നും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയത്.
എന്നാൽ വർഷം ഒന്ന് തികയുമ്പോഴും ഒരു പൗരൻ തീവ്രവാദികളുടെ പീഡനങ്ങളേറ്റുവാങ്ങി അജ്ഞാത കേന്ദ്രത്തിൽ ജീവിച്ചു മരിച്ചുകൊണ്ടിരിക്കുന്നു എന്നത് രാജ്യത്തിനു തന്നെ അപമാനകരമാണ് എന്ന് പറയാതെ വയ്യ. ഫാദറിന്റെ മോചനത്തിനായി പലകോണുകളിൽ നിന്നും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും കൂട്ടായ ഒരു പ്രധിഷേധമോ, ഇടപെടലുകളോ നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ആഗോള ക്രിസ്തീയ സഭയും ഇന്ത്യൻ സഭയുംഇതിൽ ഒരു പോലെ കുറ്റക്കാരാണ്. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളും ഭരണകൂടവും മെല്ലെപ്പോക്ക് നയം തിരുത്താൻ നാളിതുവരെയും തയ്യാറായിട്ടില്ല എന്നതും അതീവ പ്രതിഷേധാർഹമാണെന്നും അഡ്വ ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടി.