- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മിർ പ്രശ്നത്തിൽ വീണ്ടും ആഭ്യന്തരചർച്ചകൾ തുടങ്ങുന്നു; കശ്മീരിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചർച്ച നടത്തുമെന്ന് രാജ് നാഥ് സിങ്; ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവി ദിനേശ്വർ ശർമ്മ ചർച്ചകൾക്ക് നേതൃത്വം നൽകും
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽചർച്ചകൾ പുനരാരംഭിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് നടപടി. കശ്മീർ വിഷയത്തിന് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ചർച്ചകൾ തുടങ്ങുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവി ദിനേശ്വർ ശർമ്മ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു കശ്മീരിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വിഘടനവാദി സംഘടനയായ ഹുറിയത് കോൺഫ്രൺസിനെ ചർച്ചയിൽ ഉൾപ്പെടുത്തുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചകൾക്കായി ക്യാബിനറ്റ് സെക്രട്ടറി പദവി നൽകിയാണ് ശർമ്മയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. വലിയ ഉത്തരവാദിത്തമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്ന് ശർമ്മ പറഞ്ഞു. സർക്കാരിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശർമ്മ പറഞ്ഞു.
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽചർച്ചകൾ പുനരാരംഭിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് നടപടി. കശ്മീർ വിഷയത്തിന് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ചർച്ചകൾ തുടങ്ങുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവി ദിനേശ്വർ ശർമ്മ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു
കശ്മീരിലെ ജനപ്രതിനിധികളുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വിഘടനവാദി സംഘടനയായ ഹുറിയത് കോൺഫ്രൺസിനെ ചർച്ചയിൽ ഉൾപ്പെടുത്തുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചർച്ചകൾക്കായി ക്യാബിനറ്റ് സെക്രട്ടറി പദവി നൽകിയാണ് ശർമ്മയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. വലിയ ഉത്തരവാദിത്തമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്ന് ശർമ്മ പറഞ്ഞു. സർക്കാരിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശർമ്മ പറഞ്ഞു.