- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വകുപ്പ് മാറിയാലും നാട്ടുകാരെ മറക്കാത്ത ഈ കേന്ദ്രമന്ത്രിയെ പൂവിട്ട് പൂജിക്കാം; കണ്ണൂർ-ബൈന്ദൂർ ട്രെയിൻ ഗുരുവായൂർ-ബൈന്ദൂർ ട്രെയിനാക്കി മാറ്റാനും ജൻശതാബ്ദി മംഗളൂരു വരെ നീട്ടാനും മുൻകൈയെടുത്ത് മന്ത്രി; താൻ കാസർഗോഡുകാരൻ ആണെന്ന് പറയാറുള്ള സദാനന്ദ ഗൗഡയിൽ പ്രതീക്ഷയർപ്പിച്ച് വടക്കൻകേരളം
കാസർഗോഡ്: ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി കൈയടി നേടിപ്പോകുന്ന പതിവാണ് കേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് ഏറേയും ഉള്ളത്. എന്നാൽ പറഞ്ഞ വാക്ക് പാലിക്കാനുള്ള ശ്രമത്തിനു പിറകേ കേന്ദ്ര നിയമ മന്ത്രി സദാനന്ദഗൗഡ വകുപ്പു മാറിയിട്ടും ജനങ്ങളെ മറക്കാതെ നിലകൊള്ളുന്നു. കർണ്ണാടക സ്വദേശിയായ സദാനന്ദഗൗഡ റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് കാസർഗോട്ടുകാരുടെ അപേക്ഷ പ്രകാരം കണ്ണൂരിൽ നിന്നും കർണ്ണാടകത്തിലെ ബൈന്ദൂരിലേക്ക് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലവും ട്രെയിൻ സമയത്തിന്റെ അപാകത കാരണവും ഭൂരിഭാഗം ജനങ്ങൾക്കും ഇതിന്റെ ഫലം അനുഭവിക്കാനായില്ല. സദാനന്ദഗൗഡ റെയിൽവേ മന്ത്രി സ്ഥാനത്തു നിന്ന് നിയമ മന്ത്രിയായി സ്ഥാനമേറ്റതോടെ അല്പകാലത്തിനു ശേഷം ഈ ട്രെയിൻ നിലയ്ക്കുകയും ചെയ്തു. റെയിൽവേ മന്ത്രിയായിരിക്കേ കാസർഗോഡ് സന്ദർശന വേളയിൽ കാസർഗോഡുകാരനായ സദാനന്ദഗൗഡ ഉറപ്പു നൽകിയതായിരുന്നു കണ്ണൂർ-ബൈന്തൂർ പാസഞ്ചർ ട്രെയിൻ. ഈ ട്രെയിൻ ലാഭകരമാക്കി ഓടിക്കാനുള്ള ശ്രമം അദ്ദേഹം തുടരുകയും ചെയ്തു. ഗ്രേറ്റ് ഹിസ്റ്ററി മൂവ
കാസർഗോഡ്: ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി കൈയടി നേടിപ്പോകുന്ന പതിവാണ് കേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് ഏറേയും ഉള്ളത്. എന്നാൽ പറഞ്ഞ വാക്ക് പാലിക്കാനുള്ള ശ്രമത്തിനു പിറകേ കേന്ദ്ര നിയമ മന്ത്രി സദാനന്ദഗൗഡ വകുപ്പു മാറിയിട്ടും ജനങ്ങളെ മറക്കാതെ നിലകൊള്ളുന്നു.
കർണ്ണാടക സ്വദേശിയായ സദാനന്ദഗൗഡ റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് കാസർഗോട്ടുകാരുടെ അപേക്ഷ പ്രകാരം കണ്ണൂരിൽ നിന്നും കർണ്ണാടകത്തിലെ ബൈന്ദൂരിലേക്ക് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലവും ട്രെയിൻ സമയത്തിന്റെ അപാകത കാരണവും ഭൂരിഭാഗം ജനങ്ങൾക്കും ഇതിന്റെ ഫലം അനുഭവിക്കാനായില്ല. സദാനന്ദഗൗഡ റെയിൽവേ മന്ത്രി സ്ഥാനത്തു നിന്ന് നിയമ മന്ത്രിയായി സ്ഥാനമേറ്റതോടെ അല്പകാലത്തിനു ശേഷം ഈ ട്രെയിൻ നിലയ്ക്കുകയും ചെയ്തു.
റെയിൽവേ മന്ത്രിയായിരിക്കേ കാസർഗോഡ് സന്ദർശന വേളയിൽ കാസർഗോഡുകാരനായ സദാനന്ദഗൗഡ ഉറപ്പു നൽകിയതായിരുന്നു കണ്ണൂർ-ബൈന്തൂർ പാസഞ്ചർ ട്രെയിൻ. ഈ ട്രെയിൻ ലാഭകരമാക്കി ഓടിക്കാനുള്ള ശ്രമം അദ്ദേഹം തുടരുകയും ചെയ്തു. ഗ്രേറ്റ് ഹിസ്റ്ററി മൂവ്മെന്റ് എന്ന കാസർഗോട്ടെ വാട്സാപ്പ് കൂട്ടായ്മ മന്ത്രിയെ ഇക്കാര്യം അറിയിച്ചു.
അതോടെ ഗുരുവായൂരിൽ നിന്നും കർണ്ണാടകത്തിലെ ബൈന്തൂരിലേക്ക് ഈ ട്രെയിൻ ഓടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റെയിൽവേ മന്ത്രി പിയുഷ് ഗോയലുമായി നേരിട്ട് ബന്ധപ്പെട്ട് വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന് പരിഹാര ശ്രമം തുടരുകയാണ് മന്ത്രി സദാനന്ദഗൗഡ.
കാസർഗോഡ് ജില്ലക്ക് അതിർത്തി പങ്കിടുന്ന കർണ്ണാടകത്തിലെ സുള്ള്യ സ്വദേശിയായ സദാനന്ദഗൗഡ കാസർഗോഡും തന്റെ ജില്ലായാണെന്നും പലപ്പോഴും പറയാറുണ്ട്. തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെ ഓടുന്ന ജൻശതാബ്ദി എക്സ്പ്രസ്സ് മംഗളൂരുവരെ നീട്ടുന്നതിനുള്ള നടപടിക്കും സദാനന്ദഗൗഡ ഇടപെട്ടിട്ടുണ്ട്.
ജി.എച്ച്. എം. നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ മുഖ്യ കേന്ദ്രമാക്കി മാറ്റാനുള്ള പിൻതുണയും സദാനന്ദഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താൻ സാധിക്കാത്തത് സ്ഥല പരിമിതി മൂലമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് മഞ്ചേശ്വരത്തെ സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഏതായാലും വടക്കൻ കേരളത്തിന്റെ റെയിൽവേ വികസനത്തിന് സദാനന്ദഗൗഡയുടെ പിൻതുണ ഉറപ്പായിട്ടുണ്ടെന്ന് ജി.എച്ച്. എം. പ്രതീക്ഷിക്കുന്നു.