തിരുവനന്തപുരം: മടങ്ങിവന്ന പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രൂരമായി അവഗണിക്കുന്നെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയത് പ്രവാസി സമൂഹത്തിന് തിരിച്ചടിയായി.കോവിഡ് സാഹചര്യം മൂലം തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും ആയിരകണക്കിന് പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇവരെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്തില്ല. യുഡിഎഫ് സർക്കാർ നോർക്കാ വഴി ആരംഭിച്ച പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്.പ്രവാസികളെ പൂർണ്ണമായും അവഗണിച്ച സർക്കാരാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.