- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സെൻട്രൽ വാലി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന് മേയർ ഗരാഡ് മാർഷും ശരണ്യയും അതിഥികൾ
സാൻഫ്രാൻസിസ്കോ: സെൻട്രൽ വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. 211 Boden Street ലെ മെഡസ്റ്റോ സീനിയർ സെന്ററിൽ വച്ച് നടത്തപ്പെടും. രാവിലെ 10 മണി മുതൽ കുട്ടികൾ, യുവജനങ്ങൾക്കുള്ള കലാ മത്സരങ്ങൾ നടത്തപ്പെടും. അത്തപ്പൂക്കള മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, മഹാബലിയെ എതിരേൽക്കൽ എന്നീ പരിപാടികൾ മലയാ
സാൻഫ്രാൻസിസ്കോ: സെൻട്രൽ വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. 211 Boden Street ലെ മെഡസ്റ്റോ സീനിയർ സെന്ററിൽ വച്ച് നടത്തപ്പെടും. രാവിലെ 10 മണി മുതൽ കുട്ടികൾ, യുവജനങ്ങൾക്കുള്ള കലാ മത്സരങ്ങൾ നടത്തപ്പെടും. അത്തപ്പൂക്കള മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, മഹാബലിയെ എതിരേൽക്കൽ എന്നീ പരിപാടികൾ മലയാളിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങൾ പുതുതലമുറയ്ക്ക് മനസ്സിലാക്കുന്നതിനും ഉൾകൊള്ളുന്നതിനും സാധിക്കും.
ഉച്ചയ്ക്ക് 12 ന് ഓണസദ്യയ്ക്ക് ശേഷമുള്ള സാംസ്കാരിക സമ്മേളനത്തിൽ മൊഡസ്റ്റോ സിറ്റി മേയർ ഗരാഡ് മാർഷ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മിനിസ്ക്രീൻ അവതാരക ശരണ്യ ഓണസന്ദേശം നൽകും. പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് സ്റ്റാൻലി സാമുവേൽ, സെക്രട്ടറി പ്രവീൺ കുമാർ, പി ആർ പേഴ്സൺ ടോം തരകൻ എന്നിവർ അറിയിച്ചു.
വാർത്ത: ബെന്നി പരിമണം



