കൊച്ചി: രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' രാജ്യത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും ലോകോത്തരനിലവാരമുള്ള സ്ഥാപനമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് വളരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു

രണ്ടു മാസത്തിനുള്ളിൽ എയർ ആംബുലൻസ് സൗകര്യം ലഭ്യമാക്കും- മന്ത്രി ശിവകുമാർ

അവയവങ്ങൾ പെട്ടെന്നു തന്നെ ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കാൻ സർക്കരിന്റെ മ്യത സഞ്ജീവനി പദ്ധതിക്ക് രണ്ടു മാസത്തിനുള്ളിൽ എയർ ആംബുലൻസ് ലഭ്യമാക്കുമെന്നു ആരോഗ്യമന്ത്രി വി എസ് ശിവകുമാർ. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കൽ സയൻസസിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' ഉൽഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലോകത്ത് ലഭ്യമാകുന്ന ഏതു ചികിത്സാ രിതിയും നടപ്പിലാക്കാൻ പര്യാപ്തമായിരിക്കുകയാണ്. അമ്യതയുടെ പ്രവർത്തനം നമ്മുടെ രാജ്യത്തിനു മാതൃകയാണ്. ഒരു കുടക്കീഴിൽ എല്ലാ അവയവമാറ്റ ശ്യംഖലകൾക്കും സം യുക്തമായൊരു ചികിത്സാപദ്ധതിയാണ് അമ്യതയിൽ തുടങ്ങിയിരിക്കുന്നത്. ഇതിനു സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടായിരിക്കും. കൈപ്പത്തിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീമിനെ സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി ശിവകുമാർ ചടങ്ങിൽ ആദരിച്ചു.



രാജ്യത്തിനു മാതൃകയായി അവയവദാനം ചെയ്ത മറ്റു കുടുംബാംഗങ്ങളേയും  ചടങ്ങിൽ പത്മശ്രീ മോഹൻലാൽ ആദരിച്ചു.   മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി  സന്ദേശം നൽകി.  മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമ്യത സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഓർഗൻ ട്രാൻസ്പ്ലാന്റിന്റെ വെബ്‌പേജിന്റെ ഉൽഘാടനം ഡോ. നോബിൾ ഗ്രേഷ്യസ് നിർവഹിച്ചു.
 
 മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ ചെയർമാനും, പ്രൊഫസറുമായ ഡോ: സുബ്രഹ്മണ്യഅയ്യർ, ലിവർ ട്രാൻസ്പ്ലാന്റ് ചീഫ് സർജൻ ഡോ: സുധീന്ദ്രൻ എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു