- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയാനന്തര കേരളം - വിലാപം അതിജീവനം - പൊതു ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത്: പ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്റെ പുനർനിർമ്മിതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിൽ പൊതു ചർച്ച സമ്മേളനം സംഘടിപ്പിച്ചു. 'പ്രളയാനന്തര കേരളം -വിലാപം അതിജീവനം' എന്ന വിഷയത്തിൽ ആദ്യഘട്ട പൊതു ചർച്ച സെപ്റ്റംബർ 21 വെള്ളിയാഴ്‌ച്ച അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ ഒരേ വേദിയിൽ കേരളത്തിന്റെ പുനർനിർമതിക്കായി ഒത്തുകൂടിയത് പുതിയ ഒരു അനുഭവമായി . അനിൽ ഭാസ്‌കറിന്റെ അധ്യക്ഷ്യതിയിൽ നടന്ന ചർച്ചാ സമ്മേളനത്തിൽസി ഐ സ് കുവൈറ്റ് ജനറൽ സെക്രെട്ടറി ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു. ഒ ഐ സി സി ദേശീയ വൈസ് പ്രസിഡന്റ്റ് ഹമീദ് കേളോത്ത് , ബി പി, പി , ഓർഗ്ഗനൈസിങ് സെക്രട്ടറി വി പി വിജയരാഘവൻ ,സ്വാന്തനം കുവൈറ്റ് പ്രസിഡന്റ്റ് ജ്യോതിദാസ് തൊടുപുഴ ,സേവാദർശൻ ജനറൽ സെക്രട്ടറി പ്രവീൺ വാസുദേവൻ,ഹെല്പ് കേരള സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ സണ്ണി മണ്ണാർക്കാട് ,അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ബബിത
കുവൈത്ത്: പ്രളയം വിതച്ച ദുരന്തത്തിൽ വിലപിക്കുന്ന കേരളത്തിന്റെ പുനർനിർമ്മിതി എന്ന ലക്ഷ്യത്തെ കേന്ദ്രികരിച്ചു സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റിൽ പൊതു ചർച്ച സമ്മേളനം സംഘടിപ്പിച്ചു. 'പ്രളയാനന്തര കേരളം -വിലാപം അതിജീവനം' എന്ന വിഷയത്തിൽ ആദ്യഘട്ട പൊതു ചർച്ച സെപ്റ്റംബർ 21 വെള്ളിയാഴ്‌ച്ച അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ ഒരേ വേദിയിൽ കേരളത്തിന്റെ പുനർനിർമതിക്കായി ഒത്തുകൂടിയത് പുതിയ ഒരു അനുഭവമായി .
അനിൽ ഭാസ്‌കറിന്റെ അധ്യക്ഷ്യതിയിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ
സി ഐ സ് കുവൈറ്റ് ജനറൽ സെക്രെട്ടറി ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു. ഒ ഐ സി സി ദേശീയ വൈസ് പ്രസിഡന്റ്റ് ഹമീദ് കേളോത്ത് , ബി പി, പി , ഓർഗ്ഗനൈസിങ് സെക്രട്ടറി വി പി വിജയരാഘവൻ ,സ്വാന്തനം കുവൈറ്റ് പ്രസിഡന്റ്റ് ജ്യോതിദാസ് തൊടുപുഴ ,സേവാദർശൻ ജനറൽ സെക്രട്ടറി പ്രവീൺ വാസുദേവൻ,ഹെല്പ് കേരള സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ സണ്ണി മണ്ണാർക്കാട് ,അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ബബിത ബ്രൈറ്റ്, ഇന്ത്യൻ ഇസ്ലാഹി സെന്റ്റർ പ്രഭാഷകനായ അബ്ദുൽ റഹ്മാൻ തങ്ങൾ, സംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ വിഭീഷ് തിക്കോടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പരിസ്ഥിതി ലോല പ്രദേശത്തെ കടന്നുകയറ്റം ,ജനസാന്ദ്രത, നഗരവൽക്കരണം, കാലാവസ്ഥ വ്യതിയാനം, ,ഡാം മാനേജ്‌മെന്റ്റിൽ വന്ന പാളിച്ചകൾ, ,നയപരമായ തീരുമാനത്തിലെ കാലതാമസം , ഉദ്യോഗസ്ഥ ഏകോപനമില്ലായ്മ തുടങ്ങിയവ പ്രധാന പ്രളയ കാരണങ്ങളായി ചർച്ചയിൽ പങ്കെടുത്തവർ സമർത്ഥിച്ചു .
പ്രളയം പകർന്ന പാഠങ്ങൾ ഉൾക്കൊണ്ട് പ്രകൃതി സംരക്ഷരണത്തിൽ അധിഷ്ഠിതമായ ജീവിത ശൈലിയും സംസ്‌കാരവും ശക്തി പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം മുന്നോട്ടു വച്ചു.
പ്രളയ നഷ്ടങ്ങളുടെ സമഗ്രവും കൃത്യതയും മാർന്ന വിവര ശേഖരണത്തിലൂടെ ,രാഷ്ട്രീയ, മത, സന്നദ്ധ സംഘടന കളുടെയും സർക്കാർ ഇതര എജൻസികയുടെയും ഏകോപനത്തിലൂടെ ദീർഘ വീക്ഷണമുള്ള പുനർ നിർമ്മാണമാണ് സർക്കാർ കൈകൊള്ളെ ണ്ടെതെന്നു ചർച്ചയിൽ പങ്കെടുത്തവർ ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു
സരിത സുനിൽ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ കുവൈറ്റിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികൾ സംബന്ധിച്ചു.