കൊച്ചി: കൊച്ചിയിലെ അദ്ധ്യാപകനായ മനോജ് പിള്ളയും മുംൈബയിലെ ഒബറോയ് ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപികയായ നന്ദിനിഷായും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ രണ്ടാഴ്ച നീളുന്ന ക്ലാസ്റൂം കോഴ്സിൽ പങ്കെടുക്കാൻ വേണ്ടി ഉടനടി യുകെയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. സെന്റ ടീച്ചിങ് പ്രഫഷണൽസ് ഒളിമ്പ്യാഡിൽ(ടിപിഒ) വിജയികളായതിനെ തുടർന്നാണ് ഇവർക്ക് ഈ അപൂർവ അവസരം ലഭിച്ചിരിക്കുന്നത്. ഇപ്രാവശ്യം ഇന്ത്യയിൽ നിന്നും ഇതിൽ വിജയിച്ചിരിക്കുന്നത് ഈ രണ്ട് പേർ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

ഓക്സ്ഫോർഡ് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേർസ് അക്കാദമി മാസ്റ്റർക്ലാസിൽ പങ്കെടുക്കാനാണ് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏറ്റവും പഴയ കോളജുകളിലൊന്നായ വോർസെസ്റ്ററിൽ വച്ചായിരിക്കും ഇവർക്ക് ക്ലാസുകൾ ലഭിക്കുന്നത്. തൊഴിൽ പരമായി വികസിക്കുന്ന ഒരു പരിചയവും തങ്ങളുടെ ടീച്ചിങ് തന്ത്രങ്ങളും നയങ്ങളും പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും ഇതിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കുമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്( ഒയുപി) ഇന്ത്യ ഒരു പ്രസ്താവനയിലൂടെ വിശദീകരിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് ചലഞ്ചർ ട്രാക്കിൽ മൂന്ന് മുതൽ ആറ് വരെ റാങ്കുകൾ നേടുന്നവർക്ക് ഓക്സ്ഫോർഡ് ടീച്ചേർസ് അക്കാദമി ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാനാവും. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിന്റെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ വച്ചാണിത് നടത്തുക. കൂടാതെ ഏഴ് മുതൽ 16 വരെ റാങ്ക് നേടുന്നവർക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ഓൺലൈൻ ടീച്ചർ ട്രെയിനിങ് കോഴ്സിൽ പങ്കെടുക്കാനാവും. ഇതും ഇന്ത്യയിൽ വച്ചാണ് നടത്തുന്നത്.

ഈ വിധത്തിൽ ടീച്ചർമാരെ അംഗീകരിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നും നിലവിൽ ലോകമാകമാനം ടീച്ചിങ് പ്രഫഷനെ അവഗണിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും നന്ദിനി ഷാ പ്രതികരിച്ചു.ഓക്സ്ഫോർഡിൽ ലഭിക്കുന്ന രണ്ടാഴ്ചത്തെ പരിശീലനം തന്റെ ടീച്ചിംഗിന് വളരെയേറെ ഗുണം ചെയ്യുമെന്നു അവർ പറയുന്നു.ഇതിലൂടെ പഠിപ്പിക്കുന്നതിനുള്ള തന്റെ കഴിവുകളെ വികസിപ്പിക്കാനാവുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.എന്നും പുതുമകളെ ഇഷ്ടപ്പെടുന്നയാളും സജീവമായി പ്രവർത്തിക്കുന്ന ആളുമായ ഒരു ടീച്ചർ എന്നും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ താൽപര്യപ്പെടുന്ന ആളായിരിക്കുമെന്നും നന്ദിനി പറയുന്നു.

ടീച്ചർമാരുടെ വികസനത്തിനായാണ് ഒയുപി ഇന്ത്യ നിലകൊള്ളുന്നതെന്നാണ് ഇതിന്റെ ഡയറക്ടറായ ശിവരാമകൃഷ്ണൻ.വി പറയുന്നത്.ഒയുപിയുടെ ബോധനപരമായ അഡ്വാൻസ്ഡ് ടീച്ചർ ട്രെയിനിങ് പ്രോഗ്രാമുകളിൽ രാജ്യമാകമാനമുള്ള ടീച്ചർമാർ ശക്തമായി ഭാഗഭാക്കാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. വർഷം തോറും ഇതിൽ ഒരു ലക്ഷത്തോളം ടീച്ചർമാർക്ക് പരിശീലനം നൽകി വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

സെന്റ സർട്ടിഫിക്കേഷനിലൂടെ ടീച്ചർമാരെ ശാക്തീകരിക്കാനും അവരുടെ തൊഴിൽപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമാണ് സെന്റർ ഫോർ ടീച്ചർ അക്രെഡിറ്റേഷൻ നില കൊള്ളുന്നതെന്നത്.ഇതിലൂടെ നല്ല പ്രകടനം കാഴ്ച വക്കുന്ന ടീച്ചർമാരെയും ടീച്ചർമാരാകാൻ ഒരുങ്ങുന്നവരെയും പരസ്പരം ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്നു. സെന്റ സ്റ്റാൻഡേർഡിലൂടെ ടീച്ചർമാരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. ടീച്ചർമാർ, സ്‌കൂളുകൾ, ബിഎഡ് അല്ലെങ്കിൽ ഡി.എഡ് കോളജുകൾ തുടങ്ങിയവയെ സംബന്ധിച്ചിടത്തോളം സെന്റ സർട്ടിഫിക്കറ്റ് നേടുകയെന്നതിന് സുപ്രധാനമായ സ്ഥാനമുണ്ട്.