കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. :ഗിരീഷ്‌കുമാർ കെ.പി.ക്കു സെന്റർ ഓഫ് എക്‌സലസ് അവാർഡ് ലഭിച്ചു. എമർജൻസി മെഡിസിൻ രംഗത്ത് നടത്തിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കേരള സ്‌റ്റേറ്റ് ലെവലിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എമർജൻസി വിഭാഗം ഡോ. ശ്രീക്യഷ്ണൻ ടി.പി. യ്ക്കു സ്‌റ്റേറ്റ് എക്‌സലൻസ് അവാർഡ് ഇൻ എമർജൻസി മെഡിസിൻ ലഭിച്ചു

ഹൈദരബാദിൽ വച്ചു നടത്തിയ എമർജൻസി മെഡിസിൻ നാഷണൽ ലെവൽ കോൺഫറൻസിൽ വച്ചാണ് അവാർഡുകൾ നൽകിയത്. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഓഫ് ഇന്ത്യയാണ് അവാർഡുകൾ നൽകിയത്