- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി പറഞ്ഞിട്ടും കൂസാതെ കേന്ദ്രസർക്കാർ; റാഫേൽ ഇടപാടിലെ വിമാനങ്ങളുടെ വില പൂർണമായും വെളിപ്പെടുത്താൻ ആകില്ലെന്ന് കോടതിയെ അറിയിച്ചു; അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം; അധിക സാങ്കേതിക സംവിധാനങ്ങൾക്ക് നൽകിയ വിവരം രാജ്യസുരക്ഷയെ ബാധിക്കുമെന്നം വാദം; മോദിയും കൂട്ടരും പരമോന്നത കോടതിയിലും ഒളിച്ചു കളിക്കുന്നത് അഴിമതിയുടെ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നെന്ന ആരോപണം ശക്തം
ന്യൂഡൽഹി: അടിമുടി അഴിമതിയിൽ മുങ്ങിയെന്ന സംശയമുയർന്ന റാഫേൽ യുദ്ധവിമാന ഇടപാടിൽ സുപ്രീംകോടതിയിലും കേന്ദ്രസർക്കാറിന്റെ കള്ളക്കളി. കോടതി ആവശ്യപ്പെട്ടിട്ടും ഇടപാട് എത്രരൂപയ്ക്കാണ് നടത്തിയതെന്ന വിവരം വെളിപ്പെടുത്താൻ മോദി സർക്കാർ തയ്യാറാകുന്നില്ല. ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദം. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി. വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറിൽപ്പോലും സുപ്രീം കോടതിക്കു നൽകില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാർലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് കേന്ദ്രസർക്കാർ ഇതിൽ വിസമ്മതം അറിയിച്ചത്. എന്നാൽ, വിലവിവരം പരസ്യമാക്കുന്നതിൽ സർക്കാരിനുള്ള എതിർപ്പിന്റെ കാരണം വിശദമാക
ന്യൂഡൽഹി: അടിമുടി അഴിമതിയിൽ മുങ്ങിയെന്ന സംശയമുയർന്ന റാഫേൽ യുദ്ധവിമാന ഇടപാടിൽ സുപ്രീംകോടതിയിലും കേന്ദ്രസർക്കാറിന്റെ കള്ളക്കളി. കോടതി ആവശ്യപ്പെട്ടിട്ടും ഇടപാട് എത്രരൂപയ്ക്കാണ് നടത്തിയതെന്ന വിവരം വെളിപ്പെടുത്താൻ മോദി സർക്കാർ തയ്യാറാകുന്നില്ല. ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് റഫാൽ വിമാനങ്ങളുടെ വില പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദം. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി.
വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറിൽപ്പോലും സുപ്രീം കോടതിക്കു നൽകില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാർലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് കേന്ദ്രസർക്കാർ ഇതിൽ വിസമ്മതം അറിയിച്ചത്.
എന്നാൽ, വിലവിവരം പരസ്യമാക്കുന്നതിൽ സർക്കാരിനുള്ള എതിർപ്പിന്റെ കാരണം വിശദമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് നിർദേശിക്കുകായിരുന്നു. ''എന്തുകൊണ്ടാണ് വിവരം പങ്കുവെക്കാതിരിക്കുന്നതെന്നറിയിച്ച് ദയവായി സത്യവാങ്മൂലം നൽകുക. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അക്കാര്യം അറിയിക്കുക. ഞങ്ങൾ അതു കേൾക്കാം.'' -ചീഫ് ജസ്റ്റിസ് ഗൊഗോയ്, വേണുഗോപാലിനോടു പറഞ്ഞു.
രാജ്യസഭാംഗം സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ. ശർമ എന്നിവരുടെ ഹർജിയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുകയാണ് സുപ്രീംകോടതി. ഇത് മോദി സർക്കാറിന് കനത്ത തിരിച്ചടിയായി മാറുകയാണ്. റഫാൽ വിമാനം വാങ്ങിയതിന്റെ ഔചിത്യത്തെയോ വ്യോമസേനയ്ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനത്തെയോ പരാതിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനിൽനിന്നാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. യുദ്ധവിമാനങ്ങളുണ്ടാക്കുന്നതിൽ ഒരുതരത്തിലുള്ള മുൻപരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത റിലയൻസ് ഡിഫൻസ് പോലൊരു കമ്പനി 59,000 കോടി രൂപയുടെ അതിപ്രാധാന്യമുള്ള ഈ പ്രതിരോധ ഇടപാടിന്റെ ഭാഗമായതിനെയാണ് പരാതിക്കാർ ചോദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ എന്തുകൊണ്ട് കരാറിൽനിന്നു നീക്കി എന്നകാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്. എച്ച്എഎല്ലിനെ ഒഴിവാക്കിയപ്പോൾ ഇതുവരെ ഒരു ഓട്ടോറിക്ഷപോലും ഉണ്ടാക്കി പരിചയമില്ലാത്ത അനിൽ അംബാനിയെ കരാറിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിൽ മോദിക്ക് പ്രത്യേക താൽപ്പര്യവുമുണ്ടെന്നത് വ്യക്തമാണ്.
റഫാൽ കരാറിലെ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് നിയമപ്രകാരം പരസ്യപ്പെടുത്താൻ കഴിയുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഹാജരാക്കാൻ സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. സർക്കാർ കോടതിയിൽ ഹാജരാക്കുന്ന രേഖയിലുള്ള തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങൾ ഈ ഘട്ടത്തിൽ പരാതിക്കാർക്കോ മറ്റുകക്ഷികൾക്കോ നൽകുകയില്ലെന്ന് കോടതി വ്യക്തമാക്കി.
2015 ൽ നരേന്ദ്ര മോദിയുടെ പാരീസ് യാത്രയോടെയാണ് റാഫേൽ ചർച്ചകൾക്ക് ജീവൻവച്ചത്. യാതൊരു അറിയിപ്പും മുൻകൂട്ടി നൽകാതെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ 126 വിമാനങ്ങൾ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിലേക്കായിരുന്നു മോദി സർക്കാർ നീങ്ങിയത്. പഴയ കരാറിന് നൽകേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താൽ കരാറിൽനിന്ന് പിന്മാറുകയാണെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ പുതിയ കരാറിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്മോഹൻ സർക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.
58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറിൽ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്. കരാറിലേക്ക് അനിൽ അംബാനി കടന്നു വന്നതിന് പിന്നിലെ അഴിമതി വ്യക്തമാക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിച്ചു നൽകാന്നതിനുള്ള കരാറിൽ അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തണമെന്ന നിർബന്ധബുദ്ധി വെച്ചത് മോദി സർക്കാറാണെന്നതാണ് സർക്കാറിനെ വെട്ടിലാക്കിയത്.
കരാർ സാധ്യമാകില്ലെന്ന് റാഫേൽ നിർമ്മാതാക്കളായ ദാസോ കമ്പനിയുടെ വെളിപ്പെടുത്തലാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. കമ്പനിയുടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരു ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടാണ് പുറത്തുവിട്ടത്. 2017 മെയ് 11 ന് ദാസോ എവിയേഷൻ സി ഇ ഒ ലോയ്ക് സെഗാലിൻ നടത്തിയ പ്രസന്റെഷനിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. 'ആ നിബന്ധന അംഗീകരിക്കേണ്ടത് ദാസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേർപ്പെടുന്നതിന് അനിവാര്യമായിരുന്നു' എന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. നേരത്തെ ഇതേ കാര്യം ഫ്രാൻസ് മുൻ പ്രസിഡന്റ് ഒലൻദേ പറഞ്ഞിരുന്നു. ഇന്ത്യൻ സർക്കാരാണ് റിലയൻസുമായി കരാറിലേർപ്പെടണമെന്ന് നിർദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതിൽ ഫ്രഞ്ച് സർക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേൽകരാർ പാരിസിൽ പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിലാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന്റെ അനുബന്ധകമ്പനിയായി റിലയൻസ് എയ്‌റോസ്ട്രക്ചർ രജിസ്റ്റർ ചെയ്തത്. റിലയൻസ് ഡിഫൻസിനു രൂപം നൽകിയത് 2015 മാർച്ച് 28നാണ്. മോദി പാരിസിലേക്ക് പോകുന്നതിനു 12 ദിവസം മുമ്പ്. റിലയൻസ് ഡിഫൻസ്, റിലയൻസ് എയ്‌റോസ്ട്രക്ചർ എന്നിവ രൂപീകരിക്കുമ്പോൾ നിലവിലുണ്ടായിരുന്നത് 2013ലെ പ്രതിരോധസംഭരണ ചട്ടമാണ്. 2015 ഏപ്രിലിൽ ദസ്സാൾട്ട് റിലയൻസ് എയ്‌റോസ്‌പെയ്‌സ് ലിമിറ്റഡ് കടലാസ് കമ്പനിയുമായിരുന്നു.