- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന കർശന നിയന്ത്രണത്തിലേക്ക്; ലൂസ് സിഗരറ്റ് വിൽപ്പന നിരോധിച്ചേക്കും; പുക വലിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസായി ഉയർത്തും; നിയമ ലംഘനത്തിനുള്ള പിഴത്തുക ഒരു ലക്ഷം വരെയാകും; പുകവലി നിയന്ത്രണത്തിന് നിയമ ഭേദഗതിയ്ക്കൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ്, പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും പുകവലിക്കും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. പുക വലിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 വയസായി ഉയർത്തും. നിലവിൽ ഇത് 18 വയസാണ്. രാജ്യത്ത് ലൂസായി സിഗരറ്റുകൾ വിൽക്കുന്നത് നിരോധിച്ചേക്കും. ഇതു സംബന്ധിച്ച കരടു വിജ്ഞാപനം പുറത്തിറക്കി.
റസ്റ്റോറന്റുകളിലെയും എയർപോർട്ടുകളിലെയും സ്‌മോക്കിങ് റൂമുകൾ നിരോധിക്കാനും തീരുമാനമായി. പൊതുസ്ഥലങ്ങളിൽ പുക വലിച്ചാൽ ഈടാക്കുന്ന പിഴ തുക ഉയർത്തും. സിഗരറ്റുകളുടെയും മറ്റ് പുകല ഉത്പന്നങ്ങളുടെയും വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് മാറ്റങ്ങൾ. ഇത് സംബന്ധിച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതിക്ക് ഒരുങ്ങുകയാണ് കേ്ന്ദ്രസർക്കാർ. പിഴത്തുക ഉൾപ്പെടെ ഉയരും .
പ്രധാന നിയമ ഭേദഗതി ശിക്ഷാവിധികളിൽ ഉള്ളതാണ്. നിലവിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് 1,000 രൂപയാണ് പിഴ എങ്കിൽ ഇത് ഒരു ലക്ഷം രൂപ വരെയായി ഉയരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഉള്ള ഇടങ്ങളിൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ വരും. പുതിയ നിയമം തെറ്റിച്ച് ഉത്പന്നം വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാകും.
സ്‌കൂൾ , കോളേജ് വിദ്യാർത്ഥികളുടെ ഇടയിലെ പുകവലി, പുകയില ഉപയോഗം നിയന്ത്രിക്കുക കൂടെയാണ് ലക്ഷ്യം.. 21 വയസിൽ താഴെയുള്ളവർ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് കുറ്റകരമായേക്കും. 21 വയസിൽ താഴെ പ്രായമുള്ളവർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതും 7 വർഷം വരെ തടവ് ശിക്ഷ കിട്ടാൻ കാരണമായേക്കാവുന്ന കുറ്റമായി തീരും. ലൂസായി സിഗരറ്റുകൾ വിറ്റഴിക്കുന്നത് ഒരു വർഷം വരെ ജയിൽ ശിക്ഷയും 50,000 രൂപ പിഴ കിട്ടാവുന്ന കുറ്റം ആയി മാറും.
ന്യൂസ് ഡെസ്ക്