ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഷോയാണ്, സി ഇ എസ് എന്നറിയപ്പെടുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ, 1967 മുതൽ ഈ ഷോ അമേരിക്കയിൽ നടക്കുന്നുണ്ട്. എല്ലാ വർഷവും അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഉല്പന്നങ്ങളുമായാണ് സി ഐ എസ് വന്നെത്തുന്നത്.

1970 ഇൽ ആദ്യമായി വീഡിയോ കാസറ്റ് റിക്കോർഡർ മുതൽ പിന്നീട് ഇങ്ങോട്ട്, ക്യാം കോഡാർ (1981), ഡിവിഡി(1996), പ്ലാസ്മ ടിവി (2001) ബ്ലൂ റേ ഡിസ്‌ക്(2003), 3ഡി എച്ച്ഡി ടിവി (2009) എന്നിങ്ങനെ വിസ്മയങ്ങൾ അവതരിക്കപ്പെട്ടിരുന്നു. അൾട്ര എച്ച്ഡി ടിവി, ഫ്‌ലെക്‌സിബിൽ ഒഎൽഇ ഡി, ഡ്രൈവർ ആവശ്യമില്ലാത്ത കാര് എന്നിവയാണ് 2013 ൽ അവതരിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം, ലൈഫൈ സ്മാർട്ട് ഫോൺ, എഎംഡി ട്രൂഓഡിയോ, എന്നിവയോടൊപ്പം, സ്മാർട്ട് വാച്ചുകൾ, ഡ്രോൺ, ഓഡി കാറുകളിൽ ഹെഡ്‌ലൈറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള ലേസർ ഡയോഡ് എന്നിവയും ശ്രദ്ധികപ്പെട്ടു.

ഈ വർഷത്തെ സി ഇ എസ്, ലാസ് വെഗസ്സ് കൺവെൻഷൻ സെന്ററിൽ നടക്കുമ്പോൾ ഒരുപറ്റം നൂതന ഉപകരണങ്ങളാണ് അവതരിക്കപ്പെട്ടിരിക്കുന്നത്

വെസ്റ്റ്‌ഗേയ്റ്റ് ലാസ് വെഗസ്സ്, നോർത്ത് ഹാൾ, സെൻട്രൽ ഹാൾ, സൗത്ത് ഹാൾ, WYNN ലാസ് വെഗസ്സ്, സാൻഡ്‌സ് എക്‌സ്‌പോ, ദി മിറാജ്, മാൻഡലേ ബേ എന്നീ വേദികളിലായാണ് നൂതന ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നത്

ത്രിഡി പ്രിന്റിങ് ഇത്തവണത്തെ ഏറ്റവും ആകർഷകമായ വേദി ആയി, എല്ലാവരും ഉറ്റുനോക്കുന്നതും, അനേകം സാധ്യതകളും ഉള്ളതിനാലാണിത്, ആകർഷകമായ മധുര പലഹാരങ്ങൾ മുതൽ ശരീരത്തിലെ ഒരു അവയവം വരെ ത്രിഡി പ്രിന്റിങ് വഴി നിര്മ്മിക്കാൻ കഴിയും എന്ന് വരുമ്പോൾ തന്നെ ഇതിന്റെ പ്രാധാന്യം ആര്ക്കും മനസിലാക്കാൻ കഴിയും. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയിൽ കാണുന്ന അത്രയും ഭാഗം ഒബാമയുടെ ശരീരത്തിൽ നിന്നും യഥാർത്ഥ ശരീരത്തിന്റെ അതെ വലിപ്പത്തിൽ കോപ്പി ചെയ്ത് നിർമ്മിച്ചെടുക്കാൻ വേണ്ടി വന്നത്, പകർതുവാൻ 3 മിനുട്ടും, നിർമ്മിച്ചെടുക്കുവാൻ പതിനഞ്ചു മിനുട്ടും മാത്രമാണ്. വാഹനങ്ങളുടെ സ്‌പെയർ പാർട്ടുകൾ സർവീസ് സെന്ററിൽ തന്നെ നിർമ്മിച് നല്കുന്ന കാലവും വിദൂരമല്ല.

പിന്തുടരുന്ന ഡ്രോണുകൾ
ത് ഡ്രോണുകളുടെ കാലമാണ്, പറത്തുവാൻ മനുഷ്യൻ കൂടെ സഞ്ചരിക്കേണ്ട ആവശ്യമില്ലാത്ത ആകാശ വാഹനങ്ങളാണ് ഡ്രോൺ എന്നറിയപ്പെടുന്നത്, ഇവയ്ക്ക് ഇന്ന് വിവിധ ഉദ്ദേശ്യങ്ങൾ ഉൾകൊള്ളുകൊണ്ട് ഡ്രോനുകൾ നിർമ്മിക്കപെടുന്നുണ്ട്, കൂടുതലായി സിനിമയിലാണ് ഇവയുടെ ആവശ്യം, മുൻ കാലങ്ങളിൽ ഹെലികോപ്ട്ടറുകളിൽ ക്യാമറ കൊണ്ടുപോയി ചെയ്തിരുന്ന സീനുകൾ ഇന്ന് ആർകും ചെയ്യാൻ കഴിയുന്ന വിധത്തിൽ ഈ പറക്കുന്ന ഡ്രോണുകൾക്ക് കഴിയുമെന്ന് ആയിരിക്കുന്നു, ഓൺലൈൻ വിൽപനക്കാരായ ആമസോൺ ഡെലിവറി ഡ്രോണുകൾ ഉപയോഗിച്ച് ചെയ്യുന്നത് പരീക്ഷിച്ചിരുന്നു, ജിപിഎസ് സഹായത്തോടെ പറന്നുയരുന്ന സ്ഥലത്ത് തിരിച്ചെത്തുന്ന രീതിയിലേക്ക് ഡ്രോനുകൾ വികസിക്കപ്പെട്ടിരികുന്നു.



എന്നാൽ പിന്തുടരുന ഡ്രോനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഈ സിഇഎസിൽ, ഹെക്‌സോ+, എയർഡോഗ് എന്നിവയാണ് ഇത്തരത്തിൽ പ്രവർത്തികുന്നവ. എന്നാൽ ഒരു വസ്തുവിനെയോ മുഖമോ തിരിച്ചരിഞ്ഞുകൊണ്ടല്ല ഇവ ഇവ പിന്തുടരുന്നത്, വാഹനത്തിലോ ശരീരത്തിലോ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഉപകരണത്തെയാണ് ഇവ പിൻതുടരുന്നത്.

ചലനങ്ങൾ മനസിലാക്കുന്ന വസ്ത്രങ്ങൾക്ക് ഇപ്പോൾ നുണയും മനസിലാക്കാം (Motion capture suits can detect lies)

യഥാർത്ഥത്തിൽ വസ്ത്രം മുകളിൽ സൂചിപ്പിച്ചതുപോലെ നുണ മനസിലാക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമല്ല. വസ്ത്രം ധരിച്ചിരിക്കുന്ന ആളുടെ ചലനങ്ങളെ മനസിലാക്കുന്നതിനുവേണ്ടി ഉള്ളതാണ്. സിനിമാ നിർമ്മാണത്തിലും മനുഷ്യന് നേരിട്ട് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലും മനുഷ്യന്റെ ചലനങ്ങൾ മെഷീനുകളെകൊണ്ടോ, പ്രത്യേകം നിർമ്മിച്ച റോബോർട്ടുകളെ കൊണ്ടോ ചെയ്യികുന്നതിനാണ് ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുക, ഈ വസ്ത്രം ധരിച്ചിരിക്കുന്ന ആളുടെ ഓരോ ചലനങ്ങളും വസ്ത്രം മനസിലാകി എടുക്കുകയും കമ്പ്യൂട്ടറിന്റെ സഹായത്തോടെ അതെ ചലനങ്ങൾ മറ്റൊരു പാവയിലോ, യന്ത്രതിലോ, യന്ത്ര മനുഷ്യനിലോ അനുവർത്തികുന്നതിനു വേണ്ടി ഉള്ളതാണ് ഇത്തരം വസ്ത്രങ്ങൾ. കൊച്ചടിയാൻ എന്നാ സിനിമയിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അഭിനേതാക്കളുടെ ചലനങ്ങൾ മനസിലാക്കി അത് വരച്ചുണ്ടാകുന്ന കഥാപാത്രങ്ങൾക്ക് നല്കുകയായിരുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ വസ്ത്രം, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ, നുണ പറയുന്നത് മനസിലാക്കുന്നത്തിനു പൊലീസിനെ സഹായിക്കുമെന്ന് അവകാശപ്പെടുന്നു, നാലിൽ മൂന്ന് നുണയന്മാരെ ഇതിനകം ഈ വസ്ത്രം പരീക്ഷണ സമയത്ത് കണ്ടുപിടിച്ചിരുന്നു, മനസ്സിൽ തോന്നുന്ന നേരിയ കുറ്റബോധം മൂലം ശരീരത്തിൽ പ്രകടമാവുന്ന ചലനങ്ങളും, മസിലുകളിൽ ഉണ്ടാവുന്ന മാറ്റവും മനസിലാക്കിയാണ് ഈ വസ്ത്രം നുണ മനസിലാക്കുന്നത്. കുറ്റബോധം ഒട്ടും തോന്നാത്തവരെ പിടിക്കുക വിഷമമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. (മനസ്സിൽ കുറ്റബോധം തോന്നികഴിഞ്ഞാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.)

പേഴ്‌സണൽ തിയേറ്റർ
വ്ഗനറ് എന്ന കമ്പനി അവതരിപ്പിച്ച പേഴ്‌സണൽ തിയേറ്റർ കാഴ്ചയിൽ ഒരു ഹെഡ്‌ഫോൺ കണ്ണിനുമുന്നിലേക്ക് ചെരിച്ച് വച്ചിരിക്കുന്നത് പോലെയേ തോന്നു. ഒരേ സമയം ഹൈ ക്വാളിറ്റിയുള്ള വീഡിയോയും അതെ സമയം ഓഡിയോയും ഇതിന്റെ പ്രത്യേകതയാണ് അലുമിനിയത്തിൽ നിർമ്മിച്ചിരിക്കുന്ന ഇതിനു പുറമെയുള്ള ലെതർ ആവരണം ഉണ്ട്, ഒറ്റ നോട്ടത്തിൽ ബീറ്റ്‌സ് ഹെഡ്‌ഫോൺ ആണെന്നെതോന്നൂ.

ഫോഗൊ സ്മാർട്ട് ഫ്‌ലാഷ് ലൈറ്റ്
ഫോ
ണുകളും വാച്ചുകളും സ്മാർട്ട് ആയികൊണ്ടിരിക്കുമ്പോൾ ഇനി ടോർച്ച് കൂടി സ്മാർട്ട് ആവുകയാണ്. സ്വിസ് ആർമി അവതരിപ്പിക്കുന്ന ഫോഗൊ എന്ന ഈ സ്മാർട്ട് ഫ്‌ലാഷ് ലൈറ്റിൽ ജിപിഎസ് സൗകര്യം കൂടിയുണ്ട്.

എക്‌സെൽ ഫ്‌ലെക്‌സ് സ്മാർട്ട് ഷർട്ട്

ടോർച്ചുവരെ സ്മാർട്ടായ സ്ഥിതിക്ക് എന്തിന് കുറക്കുന്നു. വസ്ത്രങ്ങൾ കൂടി സ്മാർട്ട് ആയിക്കൂടെ എന്ന് ചിന്തിച്ചിരിക്കുകയാണ് കേംബ്രിഡ്ജ് കൺസൽട്ടന്റ്‌സ്. ഇവർ അവതരിപ്പിക്കുന്ന വസ്ത്രത്തിന് ധരിച്ചിരിക്കുന്ന ആളുടെ ചലനങ്ങൾ മനസിലാക്കുന്നതിനും, എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചരിഞ്ഞ് അത് മെച്ചപെടുതുന്നതിനുള്ള നിർദ്ദേശങ്ങൾ ആപ്ലികേഷൻ വഴി നല്കുന്നതിനും കഴിയും. കഴുകുമ്പോൾ കേടുവരാത്ത രീതിയിലുള്ള ഒപ്റ്റികൽ ഫൈബർ അടങ്ങിയ നൂലിഴകളും, ഈ വസ്ത്രത്തിന്റെ പ്രതേകതയാണ്. ശരീരത്തിന്റെ ചലനതിനോപ്പം വസ്ത്രത്തിന് ഉണ്ടാകുന്ന വലിവും സമ്മർധവും മനസിലാക്കിയാണ് ഇത് പ്രവർത്തികുന്നത്.

സ്മാർട്ട് ബെഡ്
ങ്ങനെ എല്ലാം സ്മാർട്ടായൽ എന്നും ഓവർ സ്മാർട്ടാണ് താൻ എന്ന് ചിന്തിക്കുന്ന മലയാളി അടക്കമുള്ള മനുഷ്യന്റെ അവസ്ഥ എന്താവും എന്ന് ചിന്തികുന്നതിനു മുന്നേയാണ് കണ്മുന്നിലേയ്ക്ക് കിടക്കുന്ന മെത്ത കൂടി സ്മാർട്ടായി നീണ്ടു നിവർന്ന് കിടകുന്നത്. ഉറങ്ങുന്ന രീതിക്കും, കിടക്കുന്ന ശൈലിക്കും, ശരീര ചലനങ്ങൾക്കും അനുസരിച്ച് സ്വയം അഡ്ജസ്റ്റ് ആവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി. സ്മാർട്ട് ഫാബ്രിക്‌സുകളും അനേകം സെൻസറുകളും ഉൾകൊള്ളുന്ന ഈ മെത്ത ഇതിന്റെ വായൂ അറകളിലെ സമ്മര്ദം സ്വയം ക്രമീകരിച്ചാണ് പ്രവർത്തികുന്നത്.

സ്മാർട്ട് കാർ
സ്മാർട്ട് കാർ എന്ന് കേൾകുമ്പോൾ തനിയെ ഓടുന്ന കാർ എന്നായിരിക്കും മനസ്സിൽ വരിക എന്നാൽ ഇത് അത്ര സ്മാർട്ടല്ല, പ്രമുഖ വാഹന നിർമ്മാതാക്കളായ വോക്‌സ്വാഗൺ തങ്ങളുടെ ഇനി മുതലുള്ള ഗോൾഫ് മോഡൽ കാറുകളിലെ ബട്ടണുകൾക്ക് പകരം ടച്ച് സ്‌ക്രീനുകളും ജെസ്റ്ററുകളും ആയിരിക്കും എന്ന് അറിയിച്ചു കഴിഞ്ഞു. സ്‌ക്രീനിനുമുന്നിൽ പ്രത്യേകതരം ആംഗ്യങ്ങൾ കാണികുമ്പോൾ അതിനനുസരിച് പ്രവർത്തികുന്നതാണ് ജെസ്ടർ.

അതെ സമയം ഹ്യുണ്ടായി ആവട്ടെ, സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുന്ന സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജെയിംസ് ബോണ്ട് സിനിമകളിലേത് പോലെ, ഇനി മുതൽ വാച്ചിൽ നിന്നും വാഹനം സ്റ്റാർട്ട് ചെയ്യുകയും നിർത്തുകയും, ഡോർ തുറക്കുകയും അടക്കയും, ഡിക്കി തുറക്കുകയും അതേപോലെ അടക്കുകയും ചെയ്യാൻ കഴിയും.

വാച്ച് കൊണ്ട് നിയന്ത്രികാവുന്ന കാർ
ഡി കാർ എഞ്ചനീയേഴ്‌സ് എല്ലാ വർഷവും എന്തെങ്കിലും ഒക്കെ അവതരിപ്പിച്ചുകൊണ്ട് കാർ പ്രേമികളെയും, ടെക് പ്രീമികളെയും അതിശയിപ്പിക്കാറുണ്ട്, എൽ ജിയുടെ ഇനിയും വിപനിയിലെത്തിയിട്ടില്ലാത്ത സ്മാർട്ട് വാച്ചിലാണ് ഔഡിയുടെ നിയന്ത്രണം, സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഏകദേശം 550 മൈലോളം ഇത്തരത്തിൽ സ്വയം സഞ്ചരിച്ച് ലാസ് വെഗസ്സ് കൺവെൻഷൻ സെന്ററിൽ എത്തിയാണ് ഈ കാർ എല്ലാവരെയും അതിശയിപ്പിച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഔഡി ടാബ് 2016 ൽ വരാനിരിക്കുന്ന Q7 ശ്രേണിയിലുള്ള കാറുകളിലെ വരൂ എന്നിരിക്കെ ഈ വർഷം അവതരിപ്പിച്ച ഈ സൗകര്യം എപ്പോഴാണ് വിപണിയിൽ ലഭ്യമാവുക എന്ന് കാത്തിരുന്നു കാണണം.

എന്നാൽ ജിഎം ഷെവി അവതരിപ്പുകുന്നത് സ്വയം മനസിലാക്കുന്ന കാറാണ്, എപ്പോഴാണോ റിപ്പയർ ആവശ്യമായി വരുന്നത് അപ്പോൾ ഉപഭോക്താവിനെയും കമ്പനിയും അറിയിക്കുന്ന സൗകര്യമാണ്. ഇത് മൂലം വാഹനം എപ്പോഴും നല്ല കണ്ടീഷനിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ജീം അവകാശപ്പെടുന്നു. 2016 മുതൽ ലഭ്യമാവുന്ന കാറുകളിലായിരിക്കും 4ജി സൗകര്യം. ഉപയോഗിച്ച് സ്വയം അനലൈസ് ചെയ്ത വിവരങ്ങൾ കമ്പനിയുടെ സുരക്ഷിതമായ സെർവറിലേക്ക് കൈമാറുന്നു അവിടെ നിന്ന് ഉപഭോക്താവിനെ അറിയിക്കുകയുമാണ് ചെയ്യുന്നത്.

സ്മാർട്ട് ബെൽറ്റ്
ഹാരം കഴികുന്നതിനനുസരിച്ച് സ്വയം മുറുകുകയും അയയുകയും ചെയ്യുന്നതാണ് ബെൽട്ടി എന്ന് പേരുള്ള ഈ സ്മാർട്ട് ബെൽറ്റ്. ആക്‌സിലറോമീറ്ററും, ഗിറോസ്‌കോപ്പും അടങ്ങിയതാണ് ഈ ബെൽറ്റ്. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബെൽറ്റിൽ നിന്നും വിവരങ്ങൾ അനലൈസ് ചെയ്ത് കാണുന്നതിനുള്ള സൗകര്യവും ഉണ്ട്.

വളയ്ക്കാവുന്ന ഫോൺ
ത് ഐഫോണിനെ കുറിച്ചല്ല, ഐഫോൺ 6 ഇറങ്ങിയപ്പോൾ വ്യാപകമായി അറിയപ്പെട്ട പ്രശ്‌നമായിരുന്നു ജീൻസിന്റെ പോക്കറ്റിൽ ഉള്ളപ്പോൾ അറിയാതെ ഇരുന്നാൽ വളയുന്നു എന്നത്. പ്രമുഖ കമ്പനിയായ എൽ ജി ആണ് സ്വയം വളയുകയും നിവരുകയും ചെയ്യുന്ന ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന ഐഫോൺ സിക്‌സ് പ്ലസിന്റെ സ്‌ക്രീൻ സൈസുള്ള ഈ ഫോണ് അമർത്തി വളക്കുവാൻ ശ്രമിച്ചാൽ വളക്കാൻ കഴിയും അതുപോലെ തന്നെ നിവർത്തുവാനും. ഇത് ഫോണിന്റെ ലൈഫ് വർധിപ്പിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

സ്മാർട്ട് ചെടിച്ചട്ടി
ഡ്രോൺ നിർമ്മാതാക്കൾ എന്ന നിലയിലാണ് പാരറ്റ് എന്ന കമ്പനി പ്രശസ്തമായത് അവരുടെ മറ്റൊരു ഉല്പന്നമാണ് ഈ സ്മാർട്ട് ചെടിച്ചട്ടി. ചട്ടിയുലുള്ള ചെടി ഏതു തരം ചെടിയാണ് എന്ന് മനസിലാക്കുന്നതിനും, ചട്ടിയിലെ മണ്ണിന്റെ നനവും വളക്കൂറും, ചെടിക്ക് ലഭിക്കുന്ന സൂര്യ പ്രകാശത്തിന്റെ അളവും മനസിലാക്കാൻ ഈ ചെടി ചട്ടിക്ക് കഴിയും ആവശ്യമെങ്കിൽ ചെടിക്ക് വെള്ളം നല്കുന്നതിനും കഴിയും, ചട്ടിയോടു ചേർത്തുള്ള ചെറിയ ടാങ്കിൽ നിന്നും വെള്ളം ചട്ടിയിൽ ചെടിയുടെ ചുവട്ടിലേക്ക് ഒഴിക്കുകയാണ് ചെയ്യുന്നത്.
ഇനി ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നൊള്ളൂ എന്ന് പറയാൻ വരട്ടെ, അസാധ്യം ആയി ഒന്നുമില്ല എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. സാധാരണക്കാരന്റെ ചിന്തയ്ക്കും അറിവിനും അപ്പുറമുള്ള കാര്യങ്ങളാണ് സയൻസ് ഇന്ന് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്.

സ്മാർട്ട് വീൽ
ണ്ട് സർക്കസുകാർക്ക് മാത്രം സാധിക്കുന്ന കാര്യമായിരുന്നു ഒരു ചക്രത്തിൽ സൈക്കിൾ ഓടിക്കുക എന്നത്. എന്നാൽ ഇന്ന് യാതൊരു ബാലൻസും ആവശ്യമില്ലാതെ അതും സാധ്യമായിരുക്കുന്നു. സെല്ഫ് ബാലന്‌സിങ് വീൽ ഗൈറൊസ്‌കോപ്പിന്റെ സഹായാതോടുകൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. ഡ്രോണുകളെപ്പോലെ ഈ വർഷം സേഗുകളുടെയും വർഷമായിരുന്നു. അനേകം കമ്പനികളാണ് സെല്ഫ് ബാലൻസിങ് വീലുകളും സേഗുകളും അവതരിപ്പിചിരുക്കുന്നത്.

എയർ വീൽ എന്ന കമ്പനിയാണ് ഏറ്റവും വില കുറഞ്ഞ സെല്ഫ് ബാലൻസിങ് വീൽ അവതരിപ്പിചിരിക്കുന്നത്. ഒരു ചാർജിൽ ഏഴുമുതൽ ഒൻപത് മൈൽ വരെ സഞ്ചരിക്കാൻ കഴിയും. ഇതിലെ ബാറ്ററി മുഴുവനായി ചാർജ് ചെയ്യുന്നതിന് ഒന്നര മണിക്കൂർ മാത്രം മതി. ട്രാഫിക് ഉള്ള സിറ്റികളിൽ ഹോം ഡെലിവറിക്ക് ഇത് വളരെ ഉപകാരപ്രധമായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.