- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎഫ്എൽടിസികളിൽ നിയമിച്ച സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ; പുതിയ തീരുമാനം ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ച്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റർ. നഴ്സുമാരുടെ കാലാവധി സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ തുടരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് കാലാവധി നീട്ടാനുള്ള പുതിയ തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള കരാർ ജീവനക്കാരെ കാലാവധി പൂർത്തിയായാലും പിരിച്ചുവിടരുതെന്ന് നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു സർക്കാരിന്റെ ഈ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതുവരെ സ്റ്റാഫ് നഴ്സുമാരെ ജോലിയിൽ തുടരാൻ അനുവദിച്ച് കൊണ്ടുള്ള തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
മറുനാടന്‍ മലയാളി ബ്യൂറോ