- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായിക്കാൻ ചെന്ന മുഖ്യമന്ത്രിയോടും ചന്ദ്രബോസ് സംസാരിച്ചിരുന്നു; ഭാര്യയോടും മക്കളോടും അമ്മയോടും പലതവണ മിണ്ടി; എന്നിട്ടും മൊഴിയെടുക്കാൻ പൊലീസിന് പറ്റാതിരുന്നത് എന്തുകൊണ്ട്?
തൃശൂർ: മുഹമ്മദ് നിസാം എന്ന അതിസമ്പന്നന്റെ കൈയിലെ കാശുകണ്ട് പൊലീസ് പാവപ്പെട്ടവന് നീതി നിഷേധിക്കാൻ ശ്രമിച്ചുവെന്നതിന്റെ കൂടുതൽ തെളിവുകൾ കൂടി പുറത്തുവരുന്നു. അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ ചന്ദ്രബോസ് സംസാരിച്ചിരുന്നെങ്കിലും പൊലീസ് മൊഴിയെടുക്കാൻ തയ്യാറായിരുന്നില്ല. ഇത് കേസിനെ ബാധിക്കില്ലെന്നാണ് ഇപ്പോൾ അന്വേഷണ ചുമ
തൃശൂർ: മുഹമ്മദ് നിസാം എന്ന അതിസമ്പന്നന്റെ കൈയിലെ കാശുകണ്ട് പൊലീസ് പാവപ്പെട്ടവന് നീതി നിഷേധിക്കാൻ ശ്രമിച്ചുവെന്നതിന്റെ കൂടുതൽ തെളിവുകൾ കൂടി പുറത്തുവരുന്നു. അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ ചന്ദ്രബോസ് സംസാരിച്ചിരുന്നെങ്കിലും പൊലീസ് മൊഴിയെടുക്കാൻ തയ്യാറായിരുന്നില്ല. ഇത് കേസിനെ ബാധിക്കില്ലെന്നാണ് ഇപ്പോൾ അന്വേഷണ ചുമതലയുള്ള പി നിശാന്തിനി ഐപിഎസ് പറയുന്നത്. എന്നാൽ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ ചന്ദ്രബോസ് ഡോക്ടർമാരോടും ഭാര്യയോടും മക്കളോടും അമ്മയോടും മിണ്ടിയെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ആശുപത്രിയിൽ കാണാതെന്നിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ചന്ദ്രബോസ് സംസാരിച്ചു. എന്നിട്ടും പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നത് കേസൊതുക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
'ആശുപത്രിയിൽ മുഖ്യമന്ത്രിയോട് ബോസേട്ടൻ സംസാരിച്ചിരുന്നു. എന്നോടും മക്കളോടും അമ്മയോടും സഹോദരങ്ങളോടും പലവട്ടം സംസാരിച്ചു. ബോധമില്ലായിരുന്നെന്ന് പൊലീസ് പറയുന്നത് കളവാണ് -ഭാര്യ ജമന്തി പറഞ്ഞത് ഇങ്ങനെയാണ്. ആക്രമണം നടന്ന 29ന് രാവിലെ തന്നെ സഹോദരൻ എന്നെ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ബോസേട്ടനെ കണ്ടത്. എന്നെ കണ്ടയുടൻ ബോസേട്ടൻ ചിരിച്ചു. കുടിക്കാൻ വെള്ളം ചോദിച്ചു. മകനെ ചോദിച്ചു. പേടിക്കേണ്ട, എനിക്കൊന്നുമില്ലെന്നാണ് പറഞ്ഞത്. അടുത്ത ദിവസമാണ് മുഖ്യമന്ത്രി ബോസിനെ കണ്ടത്. സംസാരിച്ചുവെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി എന്നോടും ബോസേട്ടന്റെ അമ്മയോടും പറഞ്ഞത്.
ഫെബ്രുവരി അഞ്ചിനായിരുന്നു ഞങ്ങളുടെ 20ാം വിവാഹവാർഷികം. ഇതിന്റെ തലേന്ന് ആശുപത്രിക്കിടക്കയിൽ വച്ച് ബോസേട്ടൻ മകനോട് പറഞ്ഞു, അന്ന് രാവിലെ രാവിലെ കാണാൻ ചെന്ന എനിക്ക് ബോസേട്ടൻ വിവാഹാശംസകൾ നേർന്നു. കുടിക്കാൻ കരിക്കിൻ വെള്ളം ആവശ്യപ്പെട്ടു. ചെന്നൈയിൽ നിന്നെത്തിയ സഹോദരി ലതയോടും ഹൈദരാബാദിൽ നിന്നെത്തിയ സഹോദരൻ സതീശനോടും സംസാരിച്ചു. ഭയമുണ്ടെന്നും ഉടൻ തിരിച്ചു പോകരുതെന്നും അവരോട് പറഞ്ഞു. ഒരിക്കൽ പോലും മൊഴിയെടുക്കാൻ ബോസേട്ടന്റെ അടുത്തേക്ക് പൊലീസ് എത്തിയത് കണ്ടിട്ടില്ലെന്നാണ് ജമന്തി പറയുന്നത്. ഇതുവരെ സംഭവത്തെക്കുറിച്ച് പൊലീസ് ഞങ്ങളോടൊന്നും ചോദിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും ജമന്തി പറയുന്നു.
അതേസമയം അന്വേഷണ സംഘത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുൻ സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ് പ്രതി മുഹമ്മദ് നിസാമിനെ രഹസ്യമായി ചോദ്യം ചെയ്തത് വിവാദമായപ്പോൾ ജേക്കബ് ജോബ് നടത്തിയ പ്രതികരണമാണ് അന്വേഷണ സംഘത്തെ സംശയനിഴലിലാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരും പണം ആവശ്യപ്പെട്ടതായി നിസാം ചോദ്യം ചെയ്യലിൽ പറഞ്ഞുവെന്നായിരുന്നു ജേക്കബ് ജോബ് അറിയിച്ചത്. മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിർത്തിയായിരുന്നു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിന്റെ ചോദ്യംചെയ്യൽ. നിസാമിനെ കസ്റ്റഡിയിലെടുത്തതായി രേഖ തയാറാക്കുന്നതിനു മുൻപായിരുന്നു ഇത്.
ജേക്കബ് ജോബ് രഹസ്യമായി നിഷാമിനെ ചോദ്യം ചെയ്തതിനെക്കുറിച്ചും അന്വേഷണ സംഘത്തിൽപ്പെട്ടവരെക്കുറിച്ച് നിസാം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാനുമാണ് എഡിജിപിയുടെ നിർദ്ദേശം. ഇവിടെയെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയ എഡിജിപി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കത്തക്ക നിലയിൽ അന്വേഷണം പുരോഗമിപ്പിക്കാനാണ് നിർദ്ദേശം. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ അന്വേഷണ സംഘത്തിൽ മാറ്റം വരുത്തുകയോ പുതിയ സംഘത്തെ നിയോഗിക്കുകയോ ചെയ്യും.