- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ; പ്ലസ് ടുക്കാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ; കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്; പൊട്ടിച്ച മാലകളിൽ പലതും മുക്കുപണ്ടമെന്നും പ്രതികളുടെ മൊഴി; ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ; കിഴക്കമ്പലത്തെ അന്വേഷണം ആലുവയിൽ എത്തിയപ്പോൾ
പെരുമ്പാവൂർ: ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ. ഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ. പ്ലസ്സടുകാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ. കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്. ഇന്നലെ പിടികൂടിയ മാലകവർച്ച സംഘത്തെക്കുറിച്ച് കുന്നത്തുനാട് പൊലീസസ് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.
ആലുവ കോമ്പാറ ചിന്നവീട്ടിൽ ഫസൽ സക്കീർ (20), കലൂർ മക്കഞ്ചംപറമ്പ് കുഞ്ചത്തായി വീട്ടിൽ നിഷാദ് (32), കോമ്പാറ കൂലിയ വീട്ടിൽ ഷിഫാസ് (21) എന്നിവരെയും, ബന്ധുവായ പ്ലസ് ടുവിദ്യാർത്ഥിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കമ്പലം ഞാറള്ളൂർ ഭാഗത്ത് വെച്ച് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവൻ സ്വർണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസ്സിലാണ് അറസ്റ്റ്.
ഇവരിൽ അഫ്സൽ ഡ്രൈവറാണ്. മറ്റു രണ്ട് പേർക്കും കാര്യമായ ജോലിയില്ല. പല ബൈക്കുകളിലായിട്ടാണ് ഇവർ ഇരയെ തേടി കറങ്ങുന്നത്. ഒറ്റയ്ക്ക് നടന്നു പോകുന്നതോ വാഹനത്തിൽ പോകുന്നതോ ആയ സ്തീകളെ പിൻതുടർന്ന് അവസരം ഒത്തുവരുമ്പോൾ മാല പൊട്ടിച്ചെടുത്ത് കടക്കുകയാണ് സംഘത്തിന്റെ രീതി. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അഫ്സൽ ഓടിച്ചിരുന്ന ബൈക്കിന്റെ പുറകിലിരുന്ന് പ്ലസ്സ്ടുകാരൻ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും കൂടുതൽ കേസ്സുകളിൽ ഇയാൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും സി ഐ വി റ്റി ഷാജൻ അറിയിച്ചു.
പൊട്ടിച്ചെടുത്തമാലകളിൽ ചിലത് മുക്കുപണ്ടാമായിരുന്നെന്നും ഇത് പലയിടത്തായി ഉപേക്ഷിച്ചെന്നും മറ്റുമാണ് പ്രതികളുടെ വാദമെന്നും അന്വേഷണം പൂർത്തിയാവുന്ന മുറയ്ക്കെ ഇക്കാര്യത്തിൽ വ്യക്തതവരുത്താനാവു എന്നും സി ഐ കൂട്ടിച്ചേർത്തു. ജില്ലയിൽ അടുത്തിടെ സമാന രീതിയിൽ നടന്നിട്ടുള്ള മോഷണങ്ങളിൽ ഉപയോഗിച്ച ബൈക്കുകളെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം വാഴക്കുളം, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിലും ഇവർ മോഷണം നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ ഡി.വൈ.എസ്‌പി കെ.ബിജുമോന്റെ നേതൃത്വത്തിൽ കുന്നത്തനാട് ഇൻസ്പെക്ടർ വി.റ്റി.ഷാജൻ, എസ്‌ഐ മാരായ കെ.റ്റി.ഷൈജൻ, സാജൻ.ഒ.വി, എഎസ്ഐ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനാഫ്, ശിവദാസ്, അനൂപ്, അജിൽകുമാർ, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.