- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയുടെ സ്വർണ മാല സ്‌കൂട്ടറിലെത്തിയ യുവാവ് കവർന്നു. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ പുതുപ്പള്ളി, പ്രയാർ വടക്ക്, പുത്തന്മണ്ണേൽ രവീന്ദ്രന്റെ ഭാര്യ വനജയുടെ (56) ഒമ്പത് ഗ്രാം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ ഏഴിന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. സ്‌കൂട്ടറിൽ മഴ കോട്ട് ധരിച്ചെത്തിയ യുവാവ് കൃത്യത്തിന് ശേഷം കടന്നു കളഞ്ഞു. കായംകുളം പൊലീസ് കേസെടുത്തു.
മറുനാടന് ഡെസ്ക്
Next Story