- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം ജോൻഗ് ഉന്നിനെ നിലയ്ക്ക് നിർത്താൻ ചൈനയ്ക്ക് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അവിടെയെത്തി അത് ചെയ്യാം; ഉത്തരകൊറിയക്കെതിരെ കനത്ത ഭീഷണി ഉയർത്തി ഡൊണാൾഡ് ട്രംപ്; കൊറിയൻ ദ്വീപുകൾ സംഘർഷഭരിതം
അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും മറ്റും നിരന്തരം ഭീഷണി മുഴക്കുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ് ഉന്നിനെ നിലയ്ക്ക് നിർത്താൻ ചൈനയ്ക്ക് സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ അവിടെയെത്തി അത് നിർവഹിക്കാമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇതോടെ കൊറിയൻ ദ്വീപുകൾ സംഘർഷഭരിതമായിരിക്കുകയാണ്. ഇവിടെ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ദി ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച പുതിയ ഇന്റർവ്യൂവിലാണ് ട്രംപ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിൽ അമേരിക്കയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയായിട്ടാണ് ട്രംപ് ഭരണകൂടം ഉത്തരകൊറിയയെ കണക്കാക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അവസാനത്തോടെ ഉത്തരകൊറിയ ഒരു അണ്വായുധ മിസൈലിലൂടെ അമേരിക്കയെ ആക്രമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ കെടി മാക് ഫാർലാൻഡും മറ്റൊരു ഇന്റർവ്യൂവിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലോറിഡയിലുള്ള തന്റെ മാർ-അ-ലാഗോ റിസോർട്ടിൽ വച്ച് ട്രംപ് അടുത്ത വീക്
അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും മറ്റും നിരന്തരം ഭീഷണി മുഴക്കുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ് ഉന്നിനെ നിലയ്ക്ക് നിർത്താൻ ചൈനയ്ക്ക് സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ അവിടെയെത്തി അത് നിർവഹിക്കാമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇതോടെ കൊറിയൻ ദ്വീപുകൾ സംഘർഷഭരിതമായിരിക്കുകയാണ്. ഇവിടെ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ദി ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച പുതിയ ഇന്റർവ്യൂവിലാണ് ട്രംപ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.
നിലവിൽ അമേരിക്കയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയായിട്ടാണ് ട്രംപ് ഭരണകൂടം ഉത്തരകൊറിയയെ കണക്കാക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ അവസാനത്തോടെ ഉത്തരകൊറിയ ഒരു അണ്വായുധ മിസൈലിലൂടെ അമേരിക്കയെ ആക്രമിക്കാനുള്ള സാധ്യത വർധിച്ചിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ കെടി മാക് ഫാർലാൻഡും മറ്റൊരു ഇന്റർവ്യൂവിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലോറിഡയിലുള്ള തന്റെ മാർ-അ-ലാഗോ റിസോർട്ടിൽ വച്ച് ട്രംപ് അടുത്ത വീക്കെൻഡിൽ ചൈനീസ് പ്രസിഡന്റ് ജിൻപിൻഗുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
തനിക്ക് ജിൻപിൻഗിനോടും ചൈനയോടും കടുത്ത ബഹുമാനമാണുള്ളതെന്ന് ചൈനയുമായി ഒരു ഡീലിലെത്താൻ സാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറപടിയായി ട്രംപ് പ്രതികരിച്ചു ഇരു രാജ്യങ്ങൾക്കും ഗുണകരമായ കരാറിലെത്തിച്ചേരാനാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുന്നു. ചൈനയ്ക്ക് ഉത്തരകൊറിയക്ക് മേൽ കനത്ത സ്വാധീനമാണുള്ളതെന്നും അതിനാൽ ചൈനയ്ക്ക് ഉത്തരകൊറിയൻ പ്രശ്നം പ രിഹരിക്കാൻ അമേരിക്കയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യാമെന്നും ട്രംപ് പറയുന്നു. ഉത്തരകൊറിയൻ പ്രശ്നത്തിലും വ്യാപാരത്തിന്റെ കാര്യത്തിലും ജിൻപിൻഗുമായി ഏത് തരത്തിലുള്ള നയമാണ് പിന്തുടരാൻ പോകുന്നതെന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല.
എന്നാൽ ചൈന ലോകവ്യാപാര തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണെന്നും മുൻ ഭരണകൂടങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്ക് ചൈനയുമായി ഫലപ്രദമായ കരാറിലെത്താനാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ നടത്തിയ ഹെൽത്ത് കെയർ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് തന്റെ പാർട്ടിക്ക് സമീപകാലത്തുണ്ടായ പേരുദോഷത്തിൽ നിന്നും കരകയറാനാണ് ട്രംപ് നിലവിൽ ശ്രമിക്കുന്നത്. പ്രസിഡന്റെന്ന നിലയിലുള്ള പ്രവൃത്തികൾ താൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും തനിക്കേറെ ചെയ്യാനുണ്ടെന്നും ട്രംപ് തുറന്നടിക്കുന്നു.