അങ്കമാലി: കൊല്ലപ്പെട്ട റിയിൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജീവിന്റെ വീട്ടിൽ കൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപണ വിധേയനായ പ്രമുഖൻ സ്ത്രീയുമായി എത്തുന്ന ദൃശ്യം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടുത്തെ സി സി ടീവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയോടൊപ്പം ഇയാൾ ഇവിടെ എത്തുന്ന ദൃശ്യം പൊലീസിന് ലഭിച്ചത്.

രാഷ്ട്രീയക്കാരടക്കമുള്ള ബിനാമികളെ വരുതിയിൽ നിർത്താൻ ഇഷ്ടക്കാരായ സ്ത്രീകളുമായുള്ള ഇവരുടെ കിടപ്പറ രംഗങ്ങൾ കൊല്ലപ്പെട്ട രാജീവനും പ്രതി ചക്കരജോണിയും ചേർന്ന് രഹസ്യമായി ചിത്രീകരിച്ചിരുന്നതായും മുൻ എം എൽ എ ഉൾപ്പെടെ നിരവധി പേർ ഇവരുടെ കെണിയിൽപെട്ടതായും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. ഇതിനിടെയാണ് കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട പ്രമുഖൻ യുവതിയുമായി രാജീവിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നായിരന്നു അന്വേഷക സംഘത്തിന്റെ ആദ്യനിഗമനം. എന്നാൽ ഇതേക്കുറിച്ച് സംശയിക്കത്തക്ക വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചില്ലന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇപ്പോൾ പൊലീസ് വ്യക്തമാക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് മുൻ അങ്കമാലി എം എൽ എ ജോസ് തെറ്റയിലും മകന്റെ കാമുകിയെന്ന അവകാശപ്പെട്ട് രംഗത്തെത്തിയ യുവതിയുമായുള്ള കിടപ്പറ ദൃശ്യം പുറത്ത് വന്നിരുന്നു. ഈ വീഡിയോ ദൃശ്യത്തിലെ പങ്കാളിയായ യുവതിയുടെ സഹോദരനുമായി ചക്കരജോണിക്ക് വ്യാപാരബന്ധമുണ്ടായിരുന്നതായുള്ള പ്രചാരണം ഈ വഴിക്കുള്ള ഊഹാഭോഗങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വിവാഹബന്ധം ഉപേക്ഷിച്ച്് എത്തിയ യുവതിയെ സഹോദരന്റെ ഇടപെടലിനെത്തുടർന്ന് ചക്കര ജോണി വസ്തു ഇടപാടിൽ പങ്കാളിയാക്കിയെന്നും ഇവർ ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ അങ്കമാലിക്കടുത്ത് പ്രവർത്തിച്ചുവന്നിരുന്ന ജോണിയുടെ ഓഫീസിൽ ജോലിചെയ്തിരുന്നതായും പറയപ്പെടുന്നു.

അതേ സമയം ഇക്കാര്യത്തിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെതിരെ ഉയർന്നിട്ടുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും ഇത് സംബന്ധിച്ച് തങ്ങൾ അന്വേഷിച്ച് വരികയാണെന്നും ശക്തമയ തെളിവുകൾ ലഭിച്ചാൽ ഉടൻ അറസ്റ്റുചെയ്യുമെന്നും അന്വേഷണ ചാലക്കുടി ഡി വൈ എസ് പി ഷാഹുൽ ഹമീദ് അറിയിച്ചു. കൊല്ലപ്പെട്ട രാജീവിന്റെ മകൻ അഖിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും അഭിഭാഷകനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകൾ ലഭ്യമായാൽ മാത്രമേ ചോദ്യം ചെയ്യാൻ പോലും പൊലീസ് അഭിഭാഷകനെ സമീപിക്കു എന്നതാണ് നിലവിലെ സ്ഥിതി. തെളിവുകൾ തേടിയുള്ള പൊലീസ് അന്വേഷണം ഏറെ കരുതലോടെയാണെന്നാണ് സൂചന.

നോട്ടക്കൂറവ് മൂലള്ള ചെറിയ വീഴ്‌ച്ചകൾ പോലും തങ്ങൾക്ക് പാരയാവുമെന്ന തിരിച്ചറിവിലാണ് അന്വേഷക സംഘം ഈ വഴിക്കുള്ള ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. കേസിൽ അറസ്റ്റിലായ ചക്കര ജോണിയും രജ്ഞിത്തും അടക്കമുള്ള പ്രതികളിൽ നിന്നും ലഭിച്ചിട്ടുള്ള മൊഴികൾ പൊലീസ് വിശകലനം ചെയ്യുകയാണ്.