ആസ്റ്റർ മെഡിസിറ്റിയുടെ പരസ്യങ്ങൾക്കു ഞാൻ അടിമപ്പെട്ടിരിക്കുന്നു .ആരാണ് അതിനു പിന്നിലെന്നറിയില്ല 

.'അൽപ്പം നടന്നാൽ ബ്ലോക് ഒഴിവാക്കാം '.
'കളി കാര്യമായാലും ഓർത്തോ'
'ജോലി ഇരുന്നാണെങ്കിൽ ഓർത്തോ'
'ഡ്രിങ്ക് ഡെയ്ലി '
'ഇന്ന് വെള്ളം കുടിച്ചാൽ നാളെ വെള്ളത്തിലാവില്ല'
തുടങ്ങി കുഞ്ഞു കുഞ്ഞു കഥകൾ വരെ പരസ്യത്തിനുപയോഗിക്കുന്ന ആ മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
ഇന്നലെ കണ്ടത് നിങ്ങളുടെ മകൾക്കു 201 പവനല്ല,പകരം അവൾക്കു ആത്മവിശ്വാസം നൽകൂ എന്നർത്ഥമുള്ള ഒരു പരസ്യമാണ്
കൃത്യം വാക്കുകൾ ഓർമ്മയിലില്ല,വയസ്സായി വരികയല്ലേ ?
മകളുടെ ഹോസ്റ്റലിൽ അഡ്‌മിഷൻ എടുക്കാനായുള്ള ചട്ടവട്ടങ്ങൾ അനന്തം അജ്ഞാതം ആയി നീണ്ടുപോവുമ്പോഴാണ് ഞാൻ ചുമരിലെ വലിയ ചിത്രവും അതിന്റെ താഴെയുള്ള ലിഖിതവും ശ്രദ്ധിച്ചത് .
.ഒറ്റനോട്ടത്തിൽ സർവ്വാഭരണവിഭൂഷിതയായ ഒരു രാജകുമാരിയുടെ പെയിന്റിങ് ആണെന്ന് തോന്നിച്ച ആ ചിത്രത്തിന് മുകളിൽ ആ പേരുണ്ടായിരുന്നു .
മാ ലഖാ ബായ് ചന്ദ .
അടുത്തയിടെ വൈസ് ചാൻസ്ലർ പ്രൊഫ് സുനൈന സിങ് അനാച്ഛാദന കർമം നിർവഹിച്ച ചിത്രം .
അവരെക്കുറിച്ചുള്ള ചെറിയൊരു കുറിപ്പും ആ ഫലകത്തിൽ ഉണ്ട്
.
പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാബാദിലെ നൈസാം ആയിരുന്ന മിർ നിസാം അലി ഖാന്റെ രാജസദസ്സിലെ അംഗമായിരുന്നുഅവർ .കോർട്ടിസാൻ എന്നപദമാണ് ഉപയോഗിച്ചിരുന്നത് .
എനിക്കറിയാത്ത അർഥം കാണുമോ എന്ന് ഒന്ന് ഗൂഗിളിനോട് തിരക്കി .അർഥം പഴയതുതന്നെ .-കൊട്ടാരം ഗണിക .
കൂടാതെ അടുത്തവരിയിൽ എഴുതിയിട്ടുമുണ്ട് അവർ വശീകരണ കലയിൽ അദ്വിതീയ ആയിരുന്നു എന്നും .
എന്റെ ഉള്ളിലെ മലയാളി മങ്കി ഒരു നിമിഷം ഒന്ന് തല ചൊറിഞ്ഞു, തല കുടഞ്ഞു .
അടുത്തവരികളിൽ അവരെക്കുറിച്ചു കൂടുതൽ കാര്യങ്ങളുണ്ട് .
ഗായിക ,നർത്തകി ,കവയിത്രി , കറകളഞ്ഞ ഒരു മനുഷ്യസ്‌നേഹി .
കൂടുതൽ കാര്യങ്ങൾ ഗൂഗിളമ്മായി യാണ് പറഞ്ഞു തന്നത് .
അവരുടെ ആദ്യ നാമം ചന്ദ ബീബി എന്നായിരുന്നു .കൊട്ടാരം ഗണിക യുടെ മകൾ ആയിരുന്നു ചന്ദ ബീബി
18 -)0 നൂറ്റാണ്ടിൽ നൈസാമിന്റെ രാജസദസ്സിലെ അംഗമായിരുന്നു അവർ.ഗായികയും നർത്തകിയും എല്ലാമായി ആണ് അവർ അവിടേക്കു കടന്നു വന്നതെങ്കിലും ,പിൽക്കാലത്തു പല ഉന്നതരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും രാജസദസ്സിലെഉന്നതമായ പദവിയിൽ എത്തുകയും ചെയ്തു .ഛാമൃമവ എന്ന പദവി നിസാം അവർക്കു നൽകി .
രാജസദസ്സിലെ തന്നെ ഏറ്റവും കുലീനയായ വ്യക്തിയായാണ് സമൂഹം അവരെ കണക്കാക്കിയിരുന്നത്
അവരുടെ യാത്രകളിൽ 500 ഭടന്മാർ സൈനികവേഷത്തിൽ പരിവാരമായി അവരെ അനുഗമിച്ചിരുന്നു.
അവരുടെ സ്വാധീനം ഹൈദരാബാദിൽ അങ്ങോളമിങ്ങോളമുള്ള കൊട്ടാരം നർത്തകികൾക്കു ഉയർന്ന പദവിയും ആനുകൂല്യങ്ങളും ലഭിക്കാൻ നിമിത്തമായി .
1803 ൽ നൈസാം ചന്ദ ബീബിക്കു ചന്ദ്രമുഖി എന്നു അർഥം വരുന്ന
മാ ലഖ് അ എന്ന ബഹുമതിനൽകി
നല്ലൊരു യോദ്ധാവെന്നതിനു പുറമെ ,കൗശലമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞ കൂടിയായിരുന്നു മാ ലഖ്അ. രാജ്യഭരണത്തിൽ അവരുടെ അഭിപ്രായം നിർണായകമായിരുന്നു. ജാവലിൻ ത്രോ ,ആർച്ചെറി തുടങ്ങിയ കായികവിനോദങ്ങളിലും അവർ സമർത്ഥയായിരുന്നു .പുരുഷവേഷമണിഞ്ഞു നൈസാമിനൊപ്പം അവർ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്
എന്നാൽ ഇതൊന്നുമായിരിക്കില്ല ആ ഭാഷ പഠനകേന്ദ്രത്തിന്റെ വനിതാ ഹോസ്റ്റലിൽ അവരുടെ ചിത്രം വരാൻ നിദാനം എന്നെനിക്കു തോന്നുന്നു .
കാരണം അവർ മികച്ച ഒരു ഉറുദു കവയിത്രിയും ഗസൽ ഗായികയുമായിരുന്നു ഉറുദു .അറബിക്.പേർഷ്യൻ.ഭോജ്പുരി എന്നീ ഭാഷകളിൽ കളിൽ അവർ പ്രവീണയായിരുന്നു
.ഗസലുകളുടെ സമാഹാരം- ദിവാൻ - ആദ്യമായി രചിച്ച കവയിത്രി അവർ ആയിരുന്നു .ഏൗഹ്വമൃലങമവഹമൂമ എന്ന ദിവാൻ അവരുടെ മരണശേഷമാണ് പുറത്തിറക്കിയത്.
അനാഥരായ പെൺകുട്ടികളുടെ പഠനത്തിൽ അവർ ശ്രദ്ധ പതിപ്പിച്ചിരുന്നു .300 പെൺകുട്ടികൾക്ക് താമസിച്ചു വിദ്യ അഭ്യസിക്കാനായി ഒരു കൾച്ചറൽ സെന്ററും ലൈബ്രറിയും അവർ ഒരുക്കി .
മരണാനന്തരം അവരുടെ ആഗ്രഹപ്രകാരംതന്റെ കണക്കില്ലാത്ത സ്വത്തും സ്വർണവും ,ഭൂമിയുമെല്ലാം വീടില്ലാത്ത സ്ത്രീകൾക്കായി നൽകി .
അവരുടെ ഭവനം ഇന്നൊരു വനിത കോളേജ് ആണ്
ഈ ഡെക്കാൻ ക്ലിയോപാട്രയുടെ കഥയാണ് മിർസ ഹാദി റുസ്വയുടെ പ്രഖ്യാതമായ ഉംറാവ് ജാൻ എന്ന കൃതിക്ക് അവലംബം .
മാ ലഖ് അ യുടെ ഖബർ യു എസ് ഗവൺമെന്റിന്റെ ധനസഹായത്തോടെ ഒരു സ്മാരകമാക്കിയിട്ടുണ്ട് .
ഒരാളെ വിലയിരുത്തേണ്ടത് അവരുടെ അറിവ് ,ധൈര്യം ,ദീനാനുകമ്പ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകണം .
മൂന്നു നൂറ്റാണ്ടിനു മുൻപ് ജീവിച്ച ചാന്ദ് ബീബിയെ ഇന്നും ലോകംബഹുമാനിക്കുന്നതിനു കാരണം ഇതുതന്നെയാണ്
എല്ലാ പെൺകുട്ടികൾക്കും ആത്മവിശ്വാസം നൽകൂ.
അറിവ് ,ധൈര്യം ,ദീനാനുകമ്പഎന്നിവയാകട്ടെ അവരുടെ ഗുണങ്ങൾ.