- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സിഐ.സിഐ. ബാങ്ക് എംഡി ചന്ദ കൊച്ചാർ രാജിവെച്ചു; നടപടി വീഡിയോകോണിന് ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട് 3,250 കോടി രൂപയുടെ അഴിമതി കേസിൽ അന്വേഷണം മുറുകിയപ്പോൾ; സന്ദീപ് ബക്ഷി പുതിയ എംഡി; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ തലപ്പത്തു നിന്നും പടിയിറങ്ങിയത് ഫോബ്സ് മാസികയുടെ അതിശക്തരായ നൂറ് വനിതകളുടെ പട്ടികയിൽ ഏഴു വർഷം തുടർച്ചയായി ഇടംപിടിച്ച വ്യക്തിത്വം
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ എംഡിയും സിഇഒയുമായിരുന്ന ചന്ദാ കൊച്ചാർ രാജിവെച്ചു. വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടവേയാണ് 56കാരിയായ ചന്ദ കൊച്ചാർ രാജിവെച്ചത്. കാലാവധി തീരുംമുമ്പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാർ നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയാണ്. 2023 ഒക്ടോബർ 3 വരെയാണു ബക്ഷിയുടെ കാലാവധി. ആരോപണങ്ങളെ തുടർന്നു കൊച്ചാർ അവധിയിലായിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്. ഐസിഐസിഐ ബാങ്കിന്റെ ജീവനക്കാർ താമസിച്ചിരുന്ന മുംബൈയിലെ ആഡംബര അപ്പാർട്ടുമെന്റുകളിൽ ഒന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ എംഡിയും സിഇഒയുമായിരുന്ന ചന്ദാ കൊച്ചാർ രാജിവെച്ചു. വീഡിയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടവേയാണ് 56കാരിയായ ചന്ദ കൊച്ചാർ രാജിവെച്ചത്. കാലാവധി തീരുംമുമ്പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാർ നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു.
സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയാണ്. 2023 ഒക്ടോബർ 3 വരെയാണു ബക്ഷിയുടെ കാലാവധി. ആരോപണങ്ങളെ തുടർന്നു കൊച്ചാർ അവധിയിലായിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്.
ഐസിഐസിഐ ബാങ്കിന്റെ ജീവനക്കാർ താമസിച്ചിരുന്ന മുംബൈയിലെ ആഡംബര അപ്പാർട്ടുമെന്റുകളിൽ ഒന്നായ രാധിക അപ്പാർട്ട്മെന്റ് 2010-ൽ വേണുഗോപാൽ ധൂട്ടിന്റെ വീഡിയോകോൺ ഗ്രൂപ്പിന് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് വരുമാന നികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഐസിഐസി ബാങ്കിന്റെ സിഇഒ ചന്ദാ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ഉൾപ്പെടുന്ന 3250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച വകുപ്പിന്റെ വിപുലമായ അന്വേഷണം മറുകിയപ്പോഴാണ് ചന്ദാ കൊച്ചാർ രാജിവെച്ചത്. സ്‌ക്വയർ ഫീറ്റിന് വിപണി വില 25,000 രൂപയുള്ള ഫ്‌ളാറ്റുകൾ സ്‌ക്വയർ ഫീറ്റിന് 17,000 രൂപ വെച്ച് ആകെ 61 കോടിക്ക് വീഡിയോകോണിന് വിറ്റുവെന്നതാണ് ആരോപണം.
വേണുഗോപാൽ ധൂട്ടിന്റെ വീഡിയോകോൺ ഗ്രൂപ്പും കൊച്ചാർ കുടുംബത്തിന്റെ ന്യൂപവർ റിന്വീവബ്ൾ ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ വാണിജ്യ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് ഗുപ്ത എന്ന വ്യക്തി മുന്നോട്ട് വന്നതാണ് 3,250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങാൻ കാരണം. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ ഓഹരി ഉടമകളെയും പൊതു- സ്വകാര്യ ബാങ്കുകളെയും നിയന്ത്രണ ഏജൻസികളെയും വഞ്ചിച്ച് കൊച്ചാർ കുടുംബം വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് അരവിന്ദ് ഗുപ്ത ആരോപിച്ചിരുന്നു.
കൊച്ചാർ കുടുംബത്തിന്റെ ന്യൂപവർ റിന്വീവബ്ൾ ഗ്രൂപ്പിന് 2010ൽ വേണുഗോപാൽ ധൂട്ട് തനിക്ക് പൂർണ്ണ ഉടമസ്ഥാവകാശമുള്ള ഒരു സംരംഭത്തിലൂടെ 64 കോടി കൈമാറി. ഐസിഐസിഐ ബാങ്കിൽ നിന്നും 3,250 കോടി രൂപ ലോണായി കിട്ടിയതിന് ആറ് മാസം കഴിഞ്ഞ് സംരംഭത്തിന്റെ ഉടമസ്ഥാവകാശം ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് കൈമാറിയെന്നുമാണ് ആരോപണം. അരവിന്ദ് ഗുപ്ത ഇക്കാര്യം കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയെയും അറിയിച്ചിരുന്നു. തങ്ങൾക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഐസിഐസിഐ ബാങ്ക് തള്ളി.
2015ലെ നിയന്ത്രണ നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് സെബി ഐസിഐസിഐ ബാങ്കിന് നോട്ടീസ് അയക്കുകയും ചന്ദാ കൊച്ഛാറിൽ നിന്ന് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വജ്ര വ്യാപാരി മെഹുൽ ചോക്സിക്ക് 5000 കോടി രൂപ ലോൺ അനുവദിച്ചതിനെത്തുടർന്ന് കണക്കിലെ കൃത്രിമങ്ങൾ അന്വേഷിക്കുന്ന എസ്എഫ്ഐഒ എന്ന സ്ഥാപനം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ റീട്ടെയിൽ ബാങ്കിങ് മേഖലയ്ക്ക് രൂപം നൽകുന്നതിൽ അവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1984-ൽ ഐ.സിഐ.സിഐ. ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ച അവർ 1990-കളിൽ ഐ.സിഐ.സിഐ. ബാങ്കിന്റെ രൂപവത്കരണത്തിൽ നിർണായക പങ്ക് വഹിച്ചു. 2006-07 കാലയളവിൽ ബാങ്കിന്റെ കോർപ്പറേറ്റ് ബാങ്കിങ്, അന്താരാഷ്ട്ര ബാങ്കിങ് ബിസിനസുകളുടെ ചുമതല വഹിച്ചു. 2007 മുതൽ 2009 വരെ ജോയിന്റ് മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു. 2009-ലാണ് മാനേജിങ് ഡയറക്ടറും സിഇഒ.യുമായി ചുമതലയേറ്റത്. ബാങ്കിന്റെ ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പല അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡ് അധ്യക്ഷയാണ്.
2011-ൽ രാഷ്ട്രം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഏഴു വർഷം തുടർച്ചയായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോർച്യൂൺ മാസിക പ്രസിദ്ധീകരിക്കുന്ന ബിസിനസ് രംഗത്തെ ശക്തരായ വനിതകളുടെ പട്ടികയിലും അഞ്ചു വർഷമായുണ്ട്. 2015-ൽ ടൈംസ് മാസിക 'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തി'കളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിലും ഇടം നേടി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ സമിതിയിൽ അംഗമാണ്. 2011-ൽ ലോക സാമ്പത്തിക ഫോറത്തിന്റെ കോ ചെയർ പദവി അലങ്കരിച്ചിരുന്നു ചന്ദാ കൊച്ചാർ.