- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പരയിൽ മാത്രമല്ല, ഇനി ജീവിതത്തിലും ഒന്നിച്ച്; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി
തിരുവനന്തപുരം: ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
സ്വന്തം സുജാത എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സെറ്റിൽ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മൺ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആർട്ടിസ്റ്റെന്ന നിലയിൽ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയിൽ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാർക്ക് ഇഷ്ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാർക്കും ഇഷ്ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോൾ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്ര ലക്ഷ്മൺ പറഞ്ഞിരുന്നു.
ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി പരമ്പരയിൽ അഭിനയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളായിരുന്നു ഇരുവരുടേതും. പരമ്പരയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കൾ. വർഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.
മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലൻസെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബൽറാം വി എസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചന്ദ്ര ലക്ഷ്മൺ ചെയ്തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.