- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് വേറെ വഴിയില്ലാത്തതുകൊണ്ടാണ്; ദയവായി പൊറുക്കണം; നിസാമിന്റെ പിതൃസഹോദരന്റെ മുമ്പിൽ പൊട്ടി കരഞ്ഞ് ജമന്തിയുടെ വലിയ മനസ്സ്
തൃശൂർ: ചന്ദ്രബോസിനെ കൊന്ന കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന്റെ പിതൃസഹോദരൻ അബ്ദുൽഖാദറിന് മുന്നിൽ ജമന്തിയുടെ പൊട്ടിക്കരച്ചിൽ. നിസാമിന്റെ ജയിൽ ശിക്ഷയുമായി ബന്ധപ്പെട്ട വ്യക്തത വന്ന ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. വിധിക്ക് ശേഷം കോടതി പരിസരത്ത് നിന്ന ജമന്തിക്കടുത്തേക്ക് അബ്ദുൽ ഖാദർ ആശ്വാസവാക്കുകളുമായി എത്ത
തൃശൂർ: ചന്ദ്രബോസിനെ കൊന്ന കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന്റെ പിതൃസഹോദരൻ അബ്ദുൽഖാദറിന് മുന്നിൽ ജമന്തിയുടെ പൊട്ടിക്കരച്ചിൽ. നിസാമിന്റെ ജയിൽ ശിക്ഷയുമായി ബന്ധപ്പെട്ട വ്യക്തത വന്ന ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. വിധിക്ക് ശേഷം കോടതി പരിസരത്ത് നിന്ന ജമന്തിക്കടുത്തേക്ക് അബ്ദുൽ ഖാദർ ആശ്വാസവാക്കുകളുമായി എത്തുകയായിരുന്നു.
എല്ലാ ബഹുമാനത്തോടെയും ഇരുവരും മനസ്സ് തുറന്നു. എല്ലാ ദുഃഖവും കടിച്ചൊതുക്കി അബ്ദുൽ ഖാദറിനോട് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇങ്ങനെ പറഞ്ഞു'ഉപ്പാ.. ഞങ്ങളോടു വിഷമം തോന്നരുത്.. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒന്നാലോചിച്ചു നോക്ക്യേ...'. നീയൊന്നു കരയാതിരിക്ക് മോളേ.. ഞാനൊരു വയസനാണ്. എന്റെ പ്രഷർ കൂട്ടരുത്..'' ഇതായിരുന്നു ഖാദറിന്റെ മറുപടി. പിന്നെ ജമന്തിയുടെ തോളിൽ കൈവച്ചു. മകളോടുള്ള വാൽസല്യത്തോടെ നിറുകയിൽ ചുംബിച്ചു. കണ്ണീർ തുടച്ചു. ചന്ദ്രബോസ് ആശുപത്രിയിൽ കിടന്നപ്പോൾ അനുഭവിച്ച വേദനയും ഭക്ഷണം കഴിക്കാൻ വായ തുറന്നപ്പോൾ മൂക്കിൽ നിന്നു പഴുപ്പു പുറത്തുവന്നതുമൊക്കെ എണ്ണിഎണ്ണി പറഞ്ഞു. എണീക്കാൻ വയ്യാതെ, പ്രതികരിക്കാനാവാതെ മർദനമേറ്റുകൊണ്ടിരിക്കുന്ന ബോസേട്ടന്റെ രംഗം മനസ്സിൽ നിന്നു പോവുന്നില്ലെന്നും ജമന്തി പറഞ്ഞു.
പലതവണ ആശ്വസിപ്പിച്ച അബ്ദുൽ ഖാദറിനോട് ജമന്തി പറഞ്ഞു. 'എനിക്കും അച്ഛനില്ല. ബോസേട്ടനും അച്്ഛനില്ല. കോടതിയിൽ വരുമ്പോൾ നിങ്ങൾ ഇരിക്കാൻ ഇടമൊക്കെ പലതവണ ഒരുക്കി തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഉപ്പയോട് എല്ലാം പറയുന്നത്... ഞങ്ങളോടു വിഷമം തോന്നരുത്.''ജമന്തി പറഞ്ഞു. വലിയ നഷ്ടത്തിനിടെയിലും ജമന്തിയുടെ ആ വാക്കുകൾ അബ്ദുൽ ഖാദറും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ വികാരം മുറ്റിയ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. ചന്ദ്രബോസ് കേസിൽ നിസാമിന് വധശിക്ഷയായിരുന്നു നൽകേണ്ടിയിരുന്നതെന്ന് ചന്ദ്രബോസിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഉന്നതങ്ങളിൽ സ്വാധീനമുള്ളതിനാൽ ജയിലിലും മെത്ത തന്നെ ഇയാൾക്ക് കിട്ടുമെന്നും വിധി കേട്ടു പുറത്തിറങ്ങിയ ശേഷം ചന്ദ്രബോസിന്റെ അമ്മ അംബുജവും ഭാര്യ ജമന്തിയും പ്രതികരിച്ചു.
വിധിയിൽ പൂർണ തൃപ്തിയില്ലെന്നും ഇവർ പറഞ്ഞു. പണമോ സമ്പത്തോ തങ്ങൾക്കു വേണ്ട,്യൂനിസാമിന് അർഹിച്ച ശിക്ഷ ലഭിച്ചാൽ മതിയായിരുന്നുവെന്നും ജമന്തി പറഞ്ഞു. ജീവനു വിലയില്ലെന്നതാണ് ഇപ്പോൾ മനസിലാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും എടുത്ത കഷ്ടപ്പാടിന് അർഹിച്ച ഫലം ലഭിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് നിസാമിന്റെ പിതൃസഹോദരനുമായുള്ള ജമന്തിയുടെ കൂടിക്കാഴ്ച. നിസാമിന് വധ ശിക്ഷ വാങ്ങികൊടുക്കാൻ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ജമന്തി. അതിനിടയിലും നിസാമിന്റെ ബന്ധുവിനോട് നാട്യങ്ങളില്ലാതെ സംസാരിക്കാൻ ജമന്തിക്ക് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.
ജമന്തിക്കുണ്ടായ നഷ്ടത്തെ ചന്ദ്രബോസിന്റെ പിതൃസഹോദരനും വിലകുറച്ച് കാണുന്നില്ല. അദ്ദേഹവും ഒന്നും ന്യായീകരിക്കാതെ പറയാനുള്ളത് പറഞ്ഞു. ചന്ദ്രബോസ് വധക്കേസിൽ നിയമയുദ്ധം ഇനിയും തുടരാനാണ് തീരുമാനമെന്ന് ജമന്തി വ്യക്തമാക്കിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. പ്രതി മുഹമ്മദ് നിസാമിന് വധശിക്ഷ ആവശ്യപ്പെട്ട് സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിക്കും. വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുമെന്ന് നിസാമിന്റെ ബന്ധുക്കളും പറഞ്ഞു. സ്‌പെഷൽ പബ്ലിക് പ്രോസിക്യുട്ടർ സി.പി. ഉദയഭാനു തന്നെയായിരിക്കും ഹൈക്കോടതിയിലും കേസ് നടത്തുക. ഉദയഭാനു തന്നെ വാദം നടത്തണമെന്നാണ് ചന്ദ്രബോസിന്റെ ബന്ധുക്കളുടെ ആഗ്രഹം.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പരാതിപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ഉദയഭാനുവിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിരുന്നത്. അതുകൊണ്ട് കൂടിയാണ് ജമന്തിയും നിസാമിന്റെ പിതൃസഹോദരനും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രസക്തിയും. കേസുമായി ബന്ധപ്പെട്ട യാതൊന്നും പറയാതെ ഇരുവരും സംസാരിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി.